ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മളിൽ പലരെയും ഒരു പരിധിവരെ തിന്നുകൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നത്തെക്കുറിച്ച്.. അതുപോലെ ആ പ്രശ്നത്തിൽ നിന്ന് എങ്ങനെ നമുക്ക് രക്ഷനേടാൻ അതുപോലെ എങ്ങനെ നമുക്ക് അതിനെ പ്രതിരോധിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാം.. അതായത് ടെൻഷൻ.. സ്ട്രെസ്സ്.. മാനസിക സമ്മർദ്ദം.. മാനസികമായിട്ടും വലിയ സുഖം ഇല്ലായ്മ അതുപോലെതന്നെ എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴുള്ള ഒരു പേടി.. ഇത്തരത്തിൽ മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കുന്നവർക്ക് വേണ്ടിയാണ് ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. നമ്മൾ ഇന്ന് നമ്മുടെ ജീവിതശൈലികൾ കൊണ്ട് തന്നെ ഒരുതരത്തിൽ പറഞ്ഞാൽ മാനസിക രോഗികൾ ആയിക്കൊണ്ടിരിക്കുകയാണ്.. പണ്ടൊക്കെ ഈ മാനസിക സമ്മർദ്ദം അല്ലെങ്കിൽ ടെൻഷൻ എന്നുള്ളതൊക്കെ പ്രാരാബ്ദക്കാരിൽ മാത്രം കണ്ടുവന്നിരുന്നു ഒന്നായിരുന്നു..
അതായത് വീട്ടിൽ കഷ്ടപ്പാടും ദാരിദ്ര്യവും അതുപോലെതന്നെ സാമ്പത്തികമില്ലായ്മ മക്കളുടെ പഠിപ്പ് അവരുടെ കല്യാണം ചെലവുകൾ.. ഒരുപാട് ബാധ്യതകൾ.. ഒരുപാട് കടങ്ങൾ തുടങ്ങിയവ ഉള്ളവർക്ക് മാത്രമായിരുന്നു മാനസിക സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നത്.. പക്ഷേ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല.. ചെറിയ കുട്ടികളിൽ പോലും ഈ ഒരു അവസ്ഥ കണ്ടുവരുന്നു.. കുട്ടികൾ ടീച്ചർമാരെയും പരീക്ഷകളെയും പേടിച്ച് ജീവിതത്തിൻറെ സമാധാനവും സന്തോഷവും ഒരുപാട് നശിപ്പിച്ചു കളയുന്നുണ്ട്.. അതുപോലെ നമ്മുടെ വീടുകളിൽ അല്ലെങ്കിൽ അറിയുന്ന ആൾക്കാരിൽ കണ്ടിട്ടുണ്ടാവും നല്ല ജോലി ഉണ്ടാവാം അതുപോലെ വിദ്യാഭ്യാസം ഉണ്ടാവാം പക്ഷേ അവർക്ക് സമാധാനത്തോടെയോ അല്ലെങ്കിൽ സന്തോഷത്തോടെയോ കുറച്ചുനേരം ഒന്ന് ഇരിക്കാൻ പോലും അവർക്ക് കഴിയാറില്ല.. ഇത്തരം പ്രശ്നങ്ങളുമായിട്ട് ഹോസ്പിറ്റലുകളിൽ പരിശോധനയ്ക്കായി ഒരുപാട് ആളുകൾ വരാറുണ്ട്..
ഈ പരിശോധനയ്ക്ക് വരുന്ന ആളുകളിൽ പലരുടെയും സാമ്പത്തിക സ്ഥിതി എന്നു പറയുന്നത് വളരെ മെച്ചപ്പെട്ടതായിരിക്കാം അവരുടെ വീട് പോലും ബംഗ്ലാവ് പോലെ ഉണ്ടാവാം.. അവരുടെ ജീവിതത്തിലെ സൗകര്യങ്ങൾ എന്നു പറഞ്ഞാൽ നമുക്ക് ആലോചിക്കാൻ കഴിയുന്നതിലും അപ്പുറത്താണ്.. എന്നിട്ടും ഇത്രയെല്ലാം സുഖസൗകര്യങ്ങൾ ഉണ്ടായിട്ടും അവർ ഹോസ്പിറ്റലിൽ പരിശോധനയ്ക്ക് വരുമ്പോൾ പറയാറുണ്ട് ഡോക്ടറെ എനിക്ക് സമാധാനം ഇല്ല ശരിയായി ഉറങ്ങാൻ കഴിയുന്നില്ല സന്തോഷമില്ല എന്നൊക്കെ.. ആകെ മൊത്തം മാനസിക സമ്മർദ്ദങ്ങളാണ്.. ഫുൾ മൈൻഡ് മൊത്തം ടെൻഷനാണ്.. അതുകൊണ്ടുതന്നെ ശരിയായി ഉറങ്ങിയിട്ട് എത്ര ദിവസമായി എന്ന് എനിക്ക് പോലും അറിയില്ല എന്നൊക്കെ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…