പ്രമേഹരോഗം എങ്ങനെയാണ് നമ്മുടെ കാലുകളെ ബാധിക്കുന്നത്.. പ്രമേഹ രോഗം മൂലം കാൽ മുറിച്ചു മാറ്റേണ്ട അവസ്ഥകൾ എങ്ങനെ ഒഴിവാക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പ്രമേഹത്തെ കുറിച്ചുള്ള ഒരു പുതിയ വിഷയമാണ് ചർച്ച ചെയ്യാൻ പോകുന്നത്.. പ്രമേഹ പാദ രോഗങ്ങൾ എന്തൊക്കെയാണ് എന്നും.. അത് നമുക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയും എന്ന്.. അത് കൂടുതൽ സങ്കീർണതകളിലേക്ക് പോകുന്നതിനു മുൻപേ തന്നെ അത് നമുക്ക് എങ്ങനെ ചികിത്സിക്കാം എന്നതിനെക്കുറിച്ചൊക്കെയാണ് ഈ വീഡിയോയിലൂടെ ഇന്ന് നമ്മൾ വിശദമായി ചർച്ച ചെയ്യാൻ പോകുന്നത്.. നമുക്കെല്ലാവർക്കും അറിയാം പ്രമേഹം എന്ന് പറയുന്നത് വളരെ കോംപ്ലിക്കേറ്റഡ് ആയ അതുപോലെ ഒരുപാട് സങ്കീർണതകൾ നിറഞ്ഞ ഒരു രോഗമാണ് എന്ന്..

കേരളത്തിലെ ഏകദേശം 20% ആൾക്കാരിലെങ്കിലും പ്രമേഹരോഗം ഉണ്ട് അല്ലെങ്കിൽ അവരെ ഇത് ബാധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.. ഇത്തരം പ്രമേഹ രോഗികളിൽ ഏകദേശം 15 ശതമാനത്തോളം ആളുകൾക്ക് പ്രമേഹ പാദരോഗം ഉണ്ട് അല്ലെങ്കിൽ അല്ലെങ്കിൽ ഡയബറ്റിക് ഫൂട്ട് ഡിസീസസ് ഉണ്ട്.. ഈ 15 ശതമാനത്തിൽ മറ്റൊരു 15 ശതമാനം ആളുകൾക്ക് പ്രമേഹ പാത രോഗങ്ങൾ കാരണം വ്രണങ്ങൾ വരാൻ സാധ്യത ഉണ്ട്.. അതിനകത്തുള്ള ചില ആളുകൾക്ക് പ്രമേഹത്തിന്റെ ഇത്തരം വ്രണങ്ങൾ കാരണം ആ കാൽ തന്നെ മുറിച്ചുമാറ്റേണ്ട ഒരു സാഹചര്യം പോലും വരാൻ സാധ്യതയുണ്ട്..

അപ്പോൾ ഞാൻ പറഞ്ഞു വന്നത് ഇത് വളരെ സങ്കീർണമായ പ്രമേഹ രോഗത്തിൻറെ ഒരു പ്രശ്നമാണ്.. പലപ്പോഴും നമ്മൾ അതിനെ അർഹിക്കുന്ന ഒരു ഗൗരവത്തോടുകൂടി നമ്മൾ അതിനെ കൈകാര്യം ചെയ്യാറില്ല അല്ലെങ്കിൽ ശ്രദ്ധിക്കാറില്ല കാരണം പല ആളുകളും പ്രമേഹരോഗം കാരണം ഉണ്ടാകുന്ന വൃക്ക രോഗങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടാവും.. അല്ലെങ്കിൽ ഹൃദ്രോഗങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടാവും.. പക്ഷേ പ്രമേഹരോഗം മൂലം ഉണ്ടാകുന്ന പാത രോഗങ്ങളെ കുറിച്ച് പലപ്പോഴും നമ്മൾ കൂടുതൽ ബോധവാന്മാരല്ല.. പലപ്പോഴും കാലിൽ അത് വ്രണങ്ങളായി മാറി അത് പിന്നീട് വളരെ കോംപ്ലിക്കേഷനിലേക്ക് പോയി പിന്നീട് ഒരു ഡോക്ടറെ സമീപിക്കുമ്പോഴാണ് ഇതിനെക്കുറിച്ച് എല്ലാ കാര്യങ്ങളും നമ്മൾ കൂടുതലായി മനസ്സിലാക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *