മക്കൾക്ക് അച്ഛനില്ലാതായിട്ടും അവരെ ഒരു കുറവും അറിയിക്കാതെ നല്ലപോലെ വളർത്തിയ അമ്മയ്ക്ക് പിന്നീട് സംഭവിച്ച അവസ്ഥ കണ്ടോ..

അമ്മച്ചി പോകണ്ട.. ഞങ്ങൾ നോക്കിക്കോളാം അമ്മച്ചിയെ.. ജോമോനും ജാക്സനും എന്നെ തടഞ്ഞു.. അത് കേട്ടപ്പോൾ എൻറെ കണ്ണുനിറഞ്ഞു.. കൊച്ചുമക്കളാണ് തടയുന്നത്.. സ്വന്തം മക്കൾ അതെല്ലാം കണ്ടു മിണ്ടാതെ നിൽക്കുന്നു.. എത്ര കഷ്ടപ്പെട്ടിട്ടാണ് രണ്ടെണ്ണത്തിനെയും വളർത്തിയത്.. ഒന്നിനും ഇതുവരെയും ഒരു കുറവും വരുത്തിയിട്ടില്ല.. അവനും അവൾക്കും വേണ്ടി ഉറങ്ങാതെ എത്രയോ രാത്രികൾ ഇരുന്നിട്ടുണ്ട്.. എന്നിട്ടും അവരെല്ലാം അത് മറന്നിരിക്കുന്നു.. കല്യാണം കഴിഞ്ഞ് രണ്ടെണ്ണത്തിന് തന്നിട്ട് അയാൾ പോയി.. അപകടമരണം ആയിരുന്നു.. സെക്യൂരിറ്റി പണിയായിരുന്നു അദ്ദേഹത്തിന്.. വെളുപ്പിന് തിരിച്ചുവരുമ്പോൾ വഴിയിൽ പൊട്ടിക്കിടന്ന് കമ്പിയിൽ തട്ടിയായിരുന്നു മരണം.. അന്ന് സമ്പാദ്യം എന്ന് പറയാൻ ആകെ ഉണ്ടായിരുന്നത് ഒരു ഒറ്റമൂറി വീട് ആയിരുന്നു..

അദ്ദേഹത്തെ അടക്കി തിരിച്ചു വീട്ടിലേക്ക് വന്നപ്പോഴാണ് ഒറ്റപ്പെട്ടു എന്നുള്ള സത്യം ആദ്യം മനസ്സിലാക്കിയത്.. സമ്പാദ്യമില്ലാത്ത പെങ്ങൾ ഒരു ബാധ്യത ആവരുത് എന്ന് കരുതി ആകെയുള്ള ആങ്ങളയും കൂട്ടി നാത്തൂൻ സെമിത്തേരിയിൽ നിന്ന് സ്ഥലം വിട്ടിരുന്നു.. അദ്ദേഹത്തിൻറെ ബന്ധുക്കൾ ആരും തന്നെ വീട്ടിലേക്ക് എത്തിനോക്കിയില്ല.. മനസ്സ് ഒന്ന് പിടഞ്ഞു തളർന്നു ഇരുന്നു പോയി.. ഇനി എന്താണ് വഴി എന്ന് അറിയില്ല.. അപ്പോഴാണ് അഞ്ചു വയസ്സുകാരി മകൾ വന്ന മടിയിൽ തല വച്ചുകൊണ്ട് ചോദിച്ചത് അമ്മേ എനിക്ക് ഇനി സ്കൂളിൽ പോകുവാൻ പറ്റില്ലേ.. എന്താ ചിന്നു മോളെ നീ അങ്ങനെ ചോദിച്ചത്.. അദ്ദേഹത്തിൻറെ രാജകുമാരി ആയിരുന്നു അവൾ.. ഒറ്റമുറി വീട്ടിലെ രാജകുമാരി.. എല്ലാവരും പറയുന്നുണ്ടല്ലോ ഇനി നമുക്ക് തെണ്ടാൻ പോകേണ്ടി വരുമെന്ന്..

ആരാ അങ്ങനെ പറഞ്ഞത്.. കൊച്ചാപ്പൻ പറഞ്ഞല്ലോ അമ്മ അങ്ങനെ.. തറവാട്ടിൽ നിന്ന് ഒന്നും ചോദിക്കാതെ എല്ലാം അവന് കൊടുത്തിട്ടാണ് അദ്ദേഹം ഈ ഒരു ഒറ്റമുറി വീട്ടിലേക്ക് വന്നത്.. അല്ലെങ്കിലും വീതം വയ്ക്കുവാൻ വലുതായിട്ട് ഒന്നും തന്നെ അവിടെയും ഉണ്ടായിരുന്നില്ല.. ഒരു നല്ല കറി വച്ചാൽ ഒരു പങ്ക് എന്നും അവന് കൊടുത്തിട്ടുണ്ട്.. ഉള്ളതെല്ലാം ഒരുപോലെ പങ്കുവെച്ച് കഴിഞ്ഞു.. ഇല്ല എൻറെ മക്കൾക്ക് അമ്മയുണ്ട്.. അപ്പോൾ മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചു. ഒന്നിനും ഒരു കുറവും ഞാൻ എൻറെ മക്കൾക്ക് വരുത്തില്ല എന്ന്.. അതൊരു ഉറപ്പായിരുന്നു ഇനി മുന്നോട്ടു തളരില്ല എന്നുള്ള ഒരു തീരുമാനം.. ഞാൻ ചെയ്യാത്ത ഒരു പണിയുമില്ല പക്ഷേ ദൈവത്തിന് നിരക്കാത്തതായി ഈ നാളുവരെയും ഞാൻ ഒന്നും ചെയ്തിട്ടില്ല.. അങ്ങനെ മക്കളെല്ലാം നല്ലപോലെ പഠിച്ചു നല്ല ജോലിക്കാരുമായി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *