എന്താണ് ഹൈപ്പർ പിഗ്മെന്റേഷൻ എന്നു പറയുന്നത്… ഇത് ആർക്കെല്ലാം ആണ് വരുന്നത്.. ഇതെങ്ങനെ നമുക്ക് പരിഹരിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് പലരിലും കോമൺ ആയി കാണുന്ന അല്ലെങ്കിൽ കണ്ടുവരുന്ന കറുത്ത പാടുകളെ കുറിച്ചാണ്.. മെഡിക്കലി ഇതിനെ ഹൈപ്പർ പിഗ്മെന്റേഷൻ എന്നു പറയുന്നു.. ഹൈപ്പർ പിഗ്മെന്റേഷൻ നമ്മുടെ ശരീരത്തിലും അതുപോലെ തന്നെ നമ്മുടെ മുഖത്തും പല കാരണങ്ങൾ കൊണ്ട് നമുക്ക് വരാം.. ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് വളരെയധികം കോമൺ ആയി നമ്മുടെ നാട്ടിലും അതുപോലെതന്നെ ജനങ്ങളുടെ ഇടയിലും പൊതുവായി കണ്ടുവരുന്ന അഞ്ച് കാരണങ്ങളെ കുറിച്ചാണ്.. ആദ്യത്തേത് പിഐഎച്ച്.. അതായത് പോസ്റ്റ് ഇൻഫ്ളമേറ്ററി ഹൈപ്പർ പിഗ്മെന്റേഷൻ.. രണ്ടാമത്തേത് ഫ്രിക്ഷൻ അഥവാ ഉരസൽ മൂലം വരുന്ന ഒരുതരം കറുത്ത പാടുകളെ കുറിച്ച് ആണ്.. അടുത്തതായി വരുന്നത് ചില സ്കിൻ കണ്ടീഷനുകളെ കുറിച്ചാണ്..

അതിലൊന്നാണ് അക്കാന്തോസിസ് നൈഗ്രിക്കൻസ് എന്ന് പറയും.. അടുത്തതാണ് മേലാസ്മ.. മലയാളത്തിൽ നമ്മൾ അതിനെ കരിമംഗല്യം എന്നു പറയും.. അഞ്ചാമത്തെതാണ് ഫോട്ടോ മെലനോസിസ്.. അതായത് സൂര്യപ്രകാശം അമിതമായിട്ട് നമ്മൾ കൊള്ളുമ്പോൾ നമ്മുടെ സ്കിന്നിൽ വരുന്ന ഹൈപ്പർ പിഗ്മെന്ററി ചേഞ്ചസ് ആണ് ഈ ഫോട്ടോ മെലനോസ് എന്നുപറയുന്നത്.. ഈ പി ഐ എച്ച് എന്ന് പറയുന്നത് നമ്മുടെ സ്കിന്നിൽ വരുന്ന ഏതൊരു അതായത് മുഖക്കുരു ആവാം അല്ലെങ്കിൽ കൊതുക് കടിച്ചാൽ അതിനുശേഷം ഉണ്ടാവുന്നത് ആവാം ഇതെല്ലാം കൊണ്ട് ഉണ്ടാകുന്നതിനെ ആണ് നമ്മൾ പിഐഎച്ച് എന്ന് പറയുന്നത്.. അതായത് ഇപ്പോൾ മുഖക്കുരു മാറിയാലും അല്ലെങ്കിൽ ഏക്സീമ പോലത്തെ അസുഖങ്ങൾ മാറിയാലും അതുപോലെ വട്ടച്ചൊറി വന്നു മാറിയാലും ആ അസുഖങ്ങൾ മാറി കഴിഞ്ഞാലും അതിനുശേഷം ഉണ്ടാകുന്ന ഒരുതരം പിഗ്മെന്റേഷനാണ് നമ്മൾ പിഐഎച്ച് എന്ന് പറയുന്നത്..

അടുത്തതായി ഉള്ളതാണ് ഫ്രിക്ഷൻ എന്ന് പറയുന്നത് ഇത് നേരത്തെ പറഞ്ഞതുപോലെ ഒരസ്സൽ മൂലം ഉണ്ടാകുന്ന ഒരുതരം പിഗ്മെന്റേഷനാണ്.. ഇത് കൂടുതലും നമ്മുടെ ലൈഫ് സ്റ്റൈൽ അല്ലെങ്കിൽ ചില ഹാബിറ്റുകൾ കൊണ്ട് ഉണ്ടാകുന്നതാണ്.. അതായത് ഉദാഹരണമായി പറഞ്ഞാൽ ചിലർ കുളിക്കുമ്പോൾ നല്ലപോലെ സ്ക്രബ്ബുകൾ ഒക്കെ ഉപയോഗിച്ച് കൊണ്ട് ഉരച്ച കുളിക്കുന്ന ഒരു ശീലമുണ്ട്.. അതുപോലെതന്നെ മുഖം കഴുകുമ്പോഴും നല്ലപോലെ റബ്ബ് ചെയ്തു കഴുകാറുണ്ട്.. അതുപോലെതന്നെ അമിതും വണ്ണമുള്ള ആളുകളിൽ അവരുടെ ഇരു തുടകളും തമ്മിൽ ഉരസുന്നത് മൂലം ഉണ്ടാവുന്ന ഒരുതരം കറുത്ത നിറം.. അതുപോലെതന്നെ ഒരുപാട് ടൈറ്റ് വസ്ത്രങ്ങൾ ധരിക്കുന്നവരിലും ഇതുപോലുള്ള ഫ്രിക്ഷൻ പിഗ്മെന്റേഷൻസ് നമ്മൾ കണ്ടു വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *