ജീവിതത്തിലെ ഒരുപാട് കഷ്ടപ്പാടുകൾ ഇടയിൽ വീട്ടുജോലിക്കായി പോയപ്പോൾ അവളുടെ ജീവിതം തന്നെ മാറിപ്പോയി..

പുതിയ ജോലിക്കാരി വന്നിട്ട് എങ്ങനെയുണ്ട് സുഷമെ.. എന്തു പറയാനാണ് രതി.. പണിയൊക്കെ ഒരു വക ആണ്.. എനിക്ക് ജോലിക്ക് പോകണ്ടേ.. അതുകൊണ്ട് മാത്രം ഞാൻ സഹിക്കുന്നു.. ചില നേരത്തെ ദേഷ്യം വരും എന്തെങ്കിലും പറഞ്ഞാൽ മുതലക്കണ്ണീർ കാണണം.. ശരിയാണ് ഇന്നത്തെ കാലത്ത് നല്ല ഒന്നിനെ ഒത്തു കിട്ടുക എന്നത് വലിയ പ്രയാസമാണ്.. ഇതിനെയെല്ലാം സഹിക്കുക എന്നല്ലാതെ മറ്റൊരു മാർഗ്ഗമില്ല.. എന്നാൽ ഞാൻ അകത്തേക്ക് ചെല്ലട്ടെ.. അവിടെ ഇപ്പോൾ എല്ലാം തലതിരിച്ചു വച്ചിട്ടുണ്ട്.. കഴിഞ്ഞ ഞായറാഴ്ചയാണ് പുതിയ ജോലിക്കാരി വന്നത്.. എപ്പോഴും മുഖത്ത് ഒരു മ്ലാനത ഉണ്ട്.. എന്താണ് കാര്യം എന്ന് ചോദിച്ചില്ല.. തിരക്കുപിടിച്ച ഈ ഓട്ടത്തിനിടയിൽ ഒന്നിനും സമയമില്ല.. പരിചയമുള്ള ഒരു സിസ്റ്റർ പറഞ്ഞു വിട്ടതാണ്..

വലിയ ശമ്പളം ഒന്നും കൊടുക്കേണ്ട കാര്യമില്ല അതുകൊണ്ട് മാത്രം അങ്ങ് കൂടെ നിർത്തി.. വിശേഷങ്ങൾ അന്വേഷിച്ച് വെറുതെ വയ്യാവേലി തലയിലെടുത്ത് വയ്ക്കേണ്ട.. രാവിലെ ഭർത്താവ് ജോലിക്ക് പോകും.. അദ്ദേഹത്തിന് തിരക്കോട് തിരക്കാണ്.. അദ്ദേഹത്തിന് മാർക്കറ്റിംഗ് ഫീൽഡ് ആയതുകൊണ്ട് തന്നെ പുറത്തേക്കുള്ള യാത്രകളും ഉണ്ടാകും… അത് കൂടാതെ രണ്ടു പിള്ളേരുടെ കൂടെയും രാവിലെ എണീറ്റ് നടന്നാൽ മാത്രമേ അവർ ക്ലാസിലേക്ക് പോകുകയുള്ളൂ.. ഇതെല്ലാം കഴിഞ്ഞിട്ട് വേണം എങ്ങനെയെങ്കിലും ഒരുങ്ങി എനിക്ക് ഓഫീസിലേക്ക് പോകാൻ.. ഇതിനിടയിൽ രാവിലത്തെ ഭക്ഷണം ഒരുക്കൽ.. ഉച്ചയ്ക്ക് ഉള്ള പാഴ്സൽ ഒരിക്കൽ അടിച്ചുവാരൽ തുണിയലക്കൽ തുടങ്ങിയ ഒരുപാട് ജോലികൾ ചെയ്യണം.. പണിക്കാരിയെ നിർത്തിയാൽ ഒരു ദിവസം വരും പിറ്റേദിവസം മുതൽ വരില്ല.. ഓഫീസിൽ എത്തിയാൽ അന്നത്തെ ടാർഗറ്റ് ഉണ്ടാക്കാനുള്ള ഓട്ടം..

സീനിയേഴ്സിനെ ചീത്തവിളി തുടങ്ങിയ ഒരുപാട് കലാപരിപാടികൾ കയറി.. ഈ തിരക്കുപിടിച്ച ഓട്ടത്തിന് ഇടയ്ക്കാണ് സഹായിക്കാനായി രേവതി കടന്നുവന്നത്.. എന്താ രേവതി നിനക്ക് ഇത്തിരി വൃത്തിക്ക് പണിയെടുത്ത് കൂടെ.. പച്ചക്കറി അരിയുന്നതിനിടയിൽ തറയിൽ മുഴുവൻ അത് അവൾ വാരിവലിച്ചിട്ടു.. ഇനി ശ്രദ്ധിച്ചോളം ഒരു ഒഴുക്കൻ മട്ടിൽ അവൾ മറുപടി പറഞ്ഞു.. എനിക്കത് തീരെ പിടിക്കുന്നുണ്ടായിരുന്നില്ല.. ഒന്നിനും ഒരു ഉത്സാഹവും ഇല്ല.. ഏതുനേരത്താണ് ഇതിനെ ഇവിടെ നിർത്താൻ തോന്നിയത്.. ഇന്ന് പണിയെല്ലാം വേഗം തീർക്കണം.. കുറച്ചു നേരത്തെ വന്നാൽ ചിക്കൻ കറി ഉണ്ടാക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *