ഹൃദയസംബന്ധമായ അസുഖങ്ങൾ വരാതിരിക്കാനായി നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.. ഒരാൾക്ക് പെട്ടെന്ന് ഹൃദയസ്തംഭനം സംഭവിക്കുമ്പോൾ ചെയ്യേണ്ട ആദ്യത്തെ കാര്യങ്ങൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പെട്ടെന്നുണ്ടാകുന്ന കാർഡിയാ കറസ്റ്റ് അഥവാ ഹൃദയസ്തംഭനം മൂലം അകാലത്തിൽ മരണപ്പെടുന്നവരുടെ എണ്ണങ്ങൾ കൂടുന്നു.. ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയഘാതവും.. കാർഡിയോ കറസ്റ്റ് അഥവാ ഹൃദയസ്തംഭനവും തമ്മിൽ എന്താണ് വ്യത്യാസങ്ങൾ.. ഹൃദയസ്തംഭനത്തിനും ഹൃദയാഘാതത്തിനും ഉള്ള സാധ്യതകൾ നേരത്തെ കണ്ടെത്താനും ഒഴിവാക്കാനും നമ്മൾ എന്താണ് ചെയ്യേണ്ടത്… ഒന്ന് ഹൃദയത്തിൻറെ പമ്പിൽ പെട്ടെന്ന് നിലയ്ക്കുന്നതാണ് ഹൃദയസ്തംഭനം.. ഹൃദയത്തിന്റെ നർവുകളിൽ അതായത് ഹൃദയത്തിനുള്ളിലെ ഇലക്ട്രിക്കൽ വയറിങ് മെക്കാനിസത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അഥവാ ഷോർട്ട് സർക്യൂട്ടുകളാണ് ഹൃദയസ്തംഭനത്തിന് കാരണം..

നാലോ അല്ലെങ്കിൽ അഞ്ചോ മിനിറ്റുകൾക്കുള്ളിൽ ഹൃദയത്തിൻറെ പ്രവർത്തനം അതായത് പമ്പിങ് ഹൃദയത്തിൻറെ മിടുപ്പ് തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ മരണം സംഭവിക്കാം.. നാലഞ്ചു മിനിറ്റുകൾക്കുള്ളിൽ പമ്പിങ് ഇല്ലാതിരുന്നതിനു ശേഷം തിരികെ കൊണ്ടുവരാൻ കഴിഞ്ഞാലും നാർവ് ഡാമേജ് അതായത് ബ്രെയിൻ തകരാറ് സംഭവിച്ചിട്ടുണ്ടാവും.. രണ്ടാമതായി ഹൃദയസ്തംഭനം ഉണ്ടായാൽ ഉടൻ ബോധം നശിക്കുന്നതിനാൽ ആരെങ്കിലും കാണുകയും ഉടൻ സിപിആർ അതായത് ഹൃദയത്തിൽ ശക്തമായി അമർത്തുന്നതിനോടൊപ്പം കൃത്രിമ ശ്വാസവും നൽകുന്നതോടൊപ്പം ഇത്രയും ചെയ്താൽ മാത്രമേ രക്ഷിക്കാൻ കഴിയുകയുള്ളൂ..

ഹോസ്പിറ്റലുകളിൽ പെട്ടെന്ന് ഉണ്ടാകുന്ന ഹൃദയസ്തംഭനത്തിൽ ഇലക്ട്രിക് ഷോക്കും അതുപോലെ സിപിആർ നൽകി 50% രോഗികളെ രക്ഷിക്കാൻ സാധിക്കാറുണ്ട്.. അതേസമയം ആശുപത്രിക്ക് പുറത്ത് അതുപോലെ വീട്ടിലോ അല്ലെങ്കിൽ മറ്റ് സ്ഥലങ്ങളിലോ വച്ച് ഹൃദയസ്തംഭനങ്ങൾ ഉണ്ടായാൽ എമർജൻസി സഹായങ്ങൾ കിട്ടിയാലും 8% രോഗികളെ മാത്രമേ രക്ഷപ്പെടുത്താൻ സാധിക്കാറുള്ളൂ എന്നാണ് കണക്കുകൾ കാണിക്കാറുള്ളത്.. മൂന്നാമതായിട്ട് ഹൃദയത്തിൻറെ ഒരു ഭാഗത്ത് രക്തക്കുഴലുകളിൽ ഉണ്ടാവുന്ന അടവുകൾ മൂലം രക്ത ഓട്ടം നിലച്ച് ഓക്സിജൻ അതുപോലെ പോഷകങ്ങളും ലഭിക്കാത്തതും വിസർജ്യ വസ്തുക്കൾ മാറ്റപ്പെടാത്തതും മൂലം ഹൃദയപേശികൾക്ക് ഉണ്ടാകുന്ന നാശവും അത് മൂലം ഉണ്ടാകുന്ന നെഞ്ചുവേദനയും ആണ് ഹാർട്ടറ്റാക്ക് എന്ന് പറയുന്നത്… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *