കഷ്ടപ്പാടുകൾക്കിടയിലും മക്കളെ നല്ലപോലെ വളർത്താൻ ശ്രമിച്ച അച്ഛന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ..

നിങ്ങൾ ഒരു തന്തയാണോ.. ഞാൻ ആഗ്രഹിക്കുന്നത് ഒന്നും നിങ്ങൾക്ക് വാങ്ങിച്ചു തരാൻ പറ്റുന്നില്ലെന്ന് കരുതുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് എന്നെ ഉണ്ടാക്കിയത്.. മറ്റുള്ളവരുടെ മുൻപിൽ ഇങ്ങനെ നാണംകെട്ട ജീവിക്കുന്നത് കാണാൻ ആണോ.. ഇഡ്ഡലിയും സാമ്പാറും കഴിച്ചുകൊണ്ടിരുന്ന ജെയിംസിന്റെ കൈകൾ നിശ്ചലമായി.. അദ്ദേഹം പ്ലേറ്റിലേക്ക് തന്നെ നോക്കിയിരുന്നു.. പപ്പയോടാണ് നീ ഇങ്ങനെയൊക്കെ പറയുന്നത്.. മിണ്ടാതിരിക്കടാ എന്ന് ഭാര്യ ജെസ്സി എങ്കിലും പറയുമെന്ന് അദ്ദേഹം കരുതി കാണും.. അതുകൊണ്ടാണ് അറിയാതെ ഒരു നിമിഷത്തേക്ക് എങ്കിലും നോട്ടം അടുക്കള വാതിലിലേക്ക് പോയത്.. എന്നാൽ ജെസ്സി അതൊന്നും കേൾക്കാത്തത് പോലെ അവിടെ നിൽക്കുന്നുണ്ടായിരുന്നു.. ഈ വർഷം കൂടിയല്ലേ നിനക്ക് കോളേജ് ഉള്ളൂ.. വീടിൻറെ ഉമ്മറത്ത് നിന്നാൽ നിനക്ക് ബസ് കിട്ടും.. ജോലി ആയാൽ നിനക്ക് തന്നെ ഒന്ന് വാങ്ങിക്കൂടെ..

പിന്നെ നിങ്ങൾ എന്തിനാണ് അപ്പൻ എന്ന് പറഞ്ഞ് നടക്കുന്നത്.. എൻറെ എല്ലാ സുഹൃത്തുക്കൾക്കും ബൈക്ക് ഉണ്ട്.. എനിക്ക് ആരോടും കെഞ്ചൻ വയ്യ.. അല്ലെങ്കിൽ തന്നെ ഞാൻ എന്തെങ്കിലും പറഞ്ഞാൽ മാത്രമേ നിങ്ങളുടെ കയ്യിൽ ഇല്ലാത്തത് ഉള്ളൂ.. അവൾക്കോ നിങ്ങൾ ലാപ്ടോപ്പ് വാങ്ങിച്ചു കൊടുത്തില്ലേ.. അത് സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുത്തിട്ടാണ്.. എന്തിനാണ് അതിൻറെ ആവശ്യം എന്താണ്.. നാളെ കെട്ടിച്ചുവിടാൻ ഉള്ള ഇവൾക്ക് ലോൺ എടുത്ത് എൻജിനീയർ പഠിപ്പിക്കേണ്ട വല്ല ആവശ്യവും ഉണ്ടോ.. ജെയിംസ് അവനെ ഒന്ന് ഇരുത്തി നോക്കി.. അവൾ വിദ്യാഭ്യാസ ലോണിലാണ് പഠിക്കുന്നത്.. ബാക്കി ചെലവുകൾ മാത്രമേ ഞാൻ എടുക്കുന്നുള്ളൂ.. അത് പഠിച്ച ജോലി വാങ്ങി അവൾ തന്നെ അടച്ചോളും എന്ന് എനിക്ക് അറിയാം..

പിന്നെ കെട്ടിച്ചു വിടണം എന്നൊന്നും ഇല്ലല്ലോ.. കെട്ടുന്നവന് വേണമെങ്കിൽ ഇവിടെ വന്ന് നിൽക്കാം.. അതെന്തായാലും നിൻറെ അമ്മയെപ്പോലെ ഭർത്താവിന് മുന്നിൽ പോയി കൈ നീട്ടി നിൽക്കുന്ന സാഹചര്യം ഉണ്ടാവരുത്.. ഞാൻ അതു മാത്രമേ ചിന്തിച്ചുള്ളൂ.. എല്ലാത്തിനും കാണും നിങ്ങൾക്ക് ഇതുപോലുള്ള ഓരോ മുടന്തൻ ന്യായങ്ങൾ.. പറയുന്നത് കേട്ടാൽ തോന്നും നാളെ അവളുടെ കല്യാണം നടത്താൻ റെഡിയായി നിൽക്കുകയാണ് എന്ന്..

അവളെ മര്യാദയ്ക്ക് ഒന്ന് കെട്ടിച്ചുവിടാൻ വല്ല തേങ്ങയും ഉണ്ടോ നിങ്ങളുടെ കയ്യിൽ.. ജെയിംസ് നിശബ്ദനായി.. അവൻ ദേഷ്യത്തോടെ ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി.. അടുക്കളയിൽ പാത്രം കഴുകുന്ന ജെസ്സിയുടെ അരികിലേക്ക് കുപ്പായം മാറി ഷർട്ടിന്റെ കൈകൾ മടക്കി കുത്തി ജെയിംസ് പറഞ്ഞു നീ കഴിഞ്ഞമാസം സാരി വാങ്ങണം എന്ന് പറഞ്ഞില്ലേ ഇപ്പോഴാണ് കാശ് കിട്ടിയത് ഇന്നാ. പോക്കറ്റിൽ നിന്നും കാശ് എടുത്ത് നീട്ടിയ അദ്ദേഹത്തിന് വകവയ്ക്കാതെ ജോലി തുടർന്ന് എന്നിട്ട് പറഞ്ഞു എനിക്ക് വേണ്ട.. ഞാൻ അത് വാങ്ങി.. ഒരു ജോലിയും കൂലിയും ഇല്ലാത്ത നിനക്ക് എവിടുന്നാണ് കാശ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *