ലീവിന് വന്നത് അബദ്ധമായി എന്നു ചിന്തിച്ച മകൻ.. മകനെ തെറ്റിദ്ധരിച്ച വീട്ടുകാരും നാട്ടുകാരും..

ഇനി കുറച്ചു ദിവസം കതക് കുറ്റിയിടാതെ കിടന്നാൽ മതി കേട്ടോ.. അമ്മയാണ് അവളുടെ പ്രസവം കഴിഞ്ഞ് 35 ദിവസം കഴിഞ്ഞതും അന്ന് തന്നെ വീട്ടിലേക്ക് കൊണ്ടുവന്നത്.. എനിക്ക് ലീവ് കുറവായതുകൊണ്ടാണ്.. പെണ്ണ് അന്ന് വെളുത്തു തുടിച്ച നല്ല വെണ്ണ പോലെ ഇരിക്കുന്നു.. ഇനി അടുത്തത് എപ്പോഴാണ് വരാൻ പറ്റുക എന്നൊരു.. അവളെ കെട്ടിപ്പിടിച്ചെങ്കിലും കിടക്കാം എന്നൊരു പൂതി ഉണ്ടായിരുന്നു.. അവളെ പെട്ടെന്ന് കൊണ്ടുവരാൻ അതും ഒരു കാരണമാണ്.. ഏതായാലും അത് തീർന്നു കിട്ടി.. ഞാൻ അവരോട് കതക് അടയ്ക്കേണ്ട എന്ന് പറഞ്ഞു.. പെറ്റു കിടക്കുന്ന പെണ്ണാണ് വല്ലോം അവൾക്ക് വന്നാൽ ഞാൻ വേണം അവളുടെ വീട്ടുകാരോട് സമാധാനം പറയാൻ.. അമ്മയുടെ ശബ്ദം അപ്പുറത്തെ മുറിയിൽ നിന്ന് കേട്ടു..

അച്ഛനോടാണ് പറയുന്നത്.. അമ്മ ഈ മനുഷ്യനെ നാണം കെടുത്തും.. ഞാൻ താഴെ ബെഡിൽ മുഖം കമിഴ്ത്തി കിടന്നു.. പെണ്ണാണെങ്കിൽ കട്ടിലിൽ നിന്ന് ചിരിയോടെ ചിരി തന്നെ.. എങ്ങോട്ടു വാടി മുത്തേ, കുറച്ചുനേരം എൻറെ അടുത്തേക്ക് വന്നു കിടക്കും.. അയ്യടാ നിങ്ങടെ പൂതി മനസ്സിൽ തന്നെ ഇരിക്കട്ടെ.. അമ്മയുടെ മുന്നിൽ നാണം കെടാൻ ഞാനില്ല.. മോൻ കണ്ണും പൂട്ടി ഉറങ്ങിക്കോളൂ.. ചുമ്മാ അടുത്ത് വന്ന് കിടന്നാൽ മാത്രം മതിയെടി.. നാളെ നോക്കാം ഇപ്പോൾ എന്തായാലും അമ്മ വരും.. ഹോ ഇതിലും ഭേദം നീ നിൻറെ വീട്ടിൽ തന്നെ നിൽക്കുന്നത് ആയിരുന്നു.. പെണ്ണ് ചിരിയോട് ചിരി തന്നെ.. ഒന്ന് പെറ്റ് കഴിഞ്ഞപ്പോൾ ഇവൾക്ക് എന്തൊരു ഭംഗിയാണ്.. ഇങ്ങനെയാണെങ്കിൽ ഒരു നാലഞ്ചെണ്ണം കൂടി ആയാലും ഒരു കുഴപ്പവുമില്ല..

അവളോട് കൂടുതൽ മിണ്ടാൻ നിന്നില്ല.. കൺട്രോൾ പോയാലോ എന്ന് കരുതി ഞാൻ അപ്പോഴേക്കും തിരിഞ്ഞു കിടന്നു.. രാവിലെ വലിയ ബഹളം കേട്ടാണ് എഴുന്നേറ്റത്.. നോക്കുമ്പോൾ അമ്മയും മകളും ബാത്റൂമിൽ.. തറയിൽ മുഴുവൻ ചോര.. അവൾ ചോരയിൽ കുളിച്ച് നിൽക്കുന്നു.. അത് കണ്ടപ്പോൾ തന്നെ എൻറെ തലകറങ്ങി.. ഞാൻ ചോദിച്ചതിന് ഒരു മറുപടിയും കിട്ടിയില്ല.. പകരം അമ്മ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.. നോക്കി നിൽക്കാതെ വണ്ടി വിളിക്കെടാ.. കാര്യം ഒന്നുമറിയാതെ നോക്കിനിൽക്കുന്ന എന്നോട് വന്ന് അമ്മ പിന്നെയും പറഞ്ഞു.. ഞാൻ നിന്നോട് ഇന്നലെ പറഞ്ഞതല്ലെടാ കുരുത്തംകെട്ടവനേ.. ഇനി ഞാൻ അവളുടെ വീട്ടുകാരോട് എന്തുപറയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *