ഇങ്ങേർക്ക് ഒക്കെ ഈ പെണ്ണിനെ കെട്ടിയിട്ട് എന്തു കാണിക്കാനാണ് ആവോ.. ആ പെണ്ണിൻറെ വിധി.. നാട്ടിലുള്ള ചെറുപ്പക്കാർക്ക് പണിയാവാതിരുന്നാൽ മതിയായിരുന്നു.. രമേശിന്റെ രണ്ടാം കെട്ടിനു വീട്ടിൽ കൂടിയ അയൽക്കാരുടെയും ബന്ധുക്കളുടെയും അടക്കം പറച്ചിലുകളും ചിരിയും ഇടയ്ക്കൊക്കെ രമേശിന്റെ ചെവിയിൽ പതിഞ്ഞു എങ്കിലും അയാൾ അത് കേൾക്കാത്ത മട്ടിൽ എല്ലാവർക്കും മുൻപിലും ചിരിക്കുന്ന മുഖവുമായി തന്നെ നിന്നു.. ഏകദേശം 60 വയസ്സിന് അടുത്തായിട്ടാണ് രമേശിന്റെ പ്രായം.. മക്കൾക്ക് നാല് അതുപോലെ ആറും പ്രായമുള്ളപ്പോഴാണ് അയാളുടെ ഭാര്യ മരിച്ചത്.. അതിനുശേഷം അയാളുടെ രണ്ട് പെൺ മക്കൾക്ക് വേണ്ടിയാണ് രമേശൻ ജീവിച്ചത്.. പെൺമക്കൾ അല്ലേ വളർന്നുവരുന്നത് അവർക്ക് എന്തായാലും ഒരു അമ്മ വേണം.. അതു പറഞ്ഞു അയാളെ കൊണ്ട് എല്ലാവരും മറ്റൊരു വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചു.. എങ്കിലും മറ്റൊരു സ്ത്രീക്കും തന്റെ മക്കളെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കാൻ കഴിയില്ല എന്ന് അറിഞ്ഞ് എല്ലാത്തിൽ നിന്നും രമേശൻ ഒഴിഞ്ഞു മാറുകയായിരുന്നു..
പെണ്ണുങ്ങളെ രണ്ടുപേരെയും നല്ലപോലെ പഠിപ്പിച്ച് വിവാഹം കഴിപ്പിച്ച അയക്കുമ്പോൾ ആ വീട്ടിൽ അയാൾ മാത്രം തനിച്ചായി.. ഭർത്താക്കന്മാർക്കൊപ്പം വിദേശത്ത് താമസമാക്കിയ മക്കളുടെ തീരുമാനമായിരുന്നു തനിച്ചായ അച്ഛന് വീണ്ടും ഒരു കല്യാണം എന്നുള്ളത്.. വയസ്സായ കാലത്ത് ഇനി ഇതിൻറെ ആവശ്യമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞുമാറുമ്പോൾ തനിച്ചായി പോയ രമേശനും ഇടയ്ക്ക് എപ്പോഴും ഒരു കൂട്ട് വേണമെന്ന് മനസ്സിൽ തോന്നിത്തുടങ്ങി.. പതിയെ അച്ഛൻറെ എതിർപ്പ് കുറഞ്ഞു വന്നപ്പോൾ മക്കൾ കല്യാണ കാര്യവുമായി മുന്നോട്ടുപോയി.. ഇളയ മകളുടെ ഭർത്താവിൻറെ അകന്ന ബന്ധത്തിലുള്ള ഒരു സ്ത്രീയാണ് സീത.. ഏതാണ്ട് 40 വയസ്സിനോട് പ്രായം തോന്നുന്ന ഇരുനിറത്തിലുള്ള ഒരു സ്ത്രീയായിരുന്നു.. അവർ ഇതിനു മുൻപ് ഒരു വിവാഹം കഴിച്ചിട്ടുണ്ട്.. ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെയാണ് അവർ ആ വീട് വിട്ട് ഇറങ്ങിയത്..
തിരികെ വീട്ടിൽ വന്ന അവളുടെ വീട്ടുകാർ അവളെ സ്വീകരിച്ചുവെങ്കിലും.. കുറ്റപ്പെടുത്തിയത് മുഴുവൻ നാട്ടുകാരായിരുന്നു.. ഏട്ടത്തിക്ക് ചെറിയ ദേഷ്യം ഉണ്ടായിരുന്നു എങ്കിലും ഏട്ടൻ ആയിരുന്നു അവളുടെ ആശ്വാസം.. അമ്മ മരിച്ചതിനുശേഷം കാര്യം മുഴുവൻ നിയന്ത്രിക്കുന്നത് ഏട്ടത്തിലായി.. അവരുടെ കുറ്റപ്പെടുത്തലുകൾ അതിരു കടക്കുമ്പോൾ നിസ്സഹായതയോടെ നോക്കിനിൽക്കുന്ന ഏട്ടനെയും പ്രായംചെന്ന അച്ഛനെയും കണ്ടു തുടങ്ങിയപ്പോഴാണ് ആ വീട്ടിൽ അവൾ ഒരു അധികപ്പറ്റാണെന്ന് മനസ്സിലായി തുടങ്ങിയത്.. നാട്ടിൽ വന്ന മക്കൾ തന്നെയാണ് സീതയെ കാണാൻ പോയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…