ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ആളുകളിൽ ഉദര സംബന്ധമായ രോഗങ്ങൾ കൂടി വരികയാണ്.. ഗ്യാസ് പ്രോബ്ലംസ് അതുപോലെ അസിഡിറ്റി.. പൈൽസ് തുടങ്ങിയ രോഗങ്ങൾ മാത്രമല്ല.. IBS എന്ന വിഭാഗത്തിൽപ്പെട്ട ഇറിട്ടബിൾ ഭവൽ സിൻഡ്രോം.. സീലിയ ഡിസീസ്.. അൾസറേറ്റീവ് കോലൈറ്റ്സ്.. ഫിസ്റ്റുല തുടങ്ങിയവയും.. അതുപോലെ ആമാശയ ക്യാൻസറുകൾ.. കോളൻ കാൻസറുകൾ തുടങ്ങിയവയെല്ലാം ഒരുപാട് കൂടി വരികയാണ്.. സത്യത്തിൽ എന്താണ് ഇതിന് പിന്നിലെ കാരണങ്ങൾ.. അസിഡീറ്റി ആയും ഗ്യാസ് പ്രോബ്ലംസിനായി അതുപോലെ മലബന്ധം തുടങ്ങിയവയ്ക്കായി ദിവസവും മരുന്നുകൾ കഴിക്കേണ്ടി വരുന്ന ആളുകളുടെയും അതുപോലെതന്നെ ദഹനേന്ദ്രിയ പ്രശ്നങ്ങൾക്കായി ചെയ്യുന്ന ഓപ്പറേഷനുകൾ കീമോ അതുപോലെ റേഡിയേഷൻസ് തുടങ്ങിയവയെല്ലാം വേണ്ടിവരുന്ന ആളുകളുടെ എല്ലാം എണ്ണം വളരെയധികം വർദ്ധിച്ചു വരികയാണ്..
ഇവ ഒന്നും തന്നെ മരുന്നുകളോ അല്ലെങ്കിൽ ഓപ്പറേഷൻ കൊണ്ട് ചികിത്സിച്ച് മാറ്റാൻ നമുക്ക് കഴിയില്ല.. ജീവിതകലം മുഴുവൻ മരുന്നുകൾ കഴിച്ച് രോഗത്തോടൊപ്പം തന്നെ ജീവിക്കേണ്ടി വരുന്നു.. ഇത്തരം രോഗങ്ങൾ നമുക്ക് ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല.. മോഡേൺ ചികിത്സാ രീതികൾ ഇത്രയധികം പുരോഗമിച്ചിട്ടും മരുന്നും ഓപ്പറേഷനുകൾ ഒക്കെ ചെയ്തിട്ടും എന്താണ് രോഗം മാറ്റാൻ കഴിയാത്തത്.. ഇത്തരം രോഗങ്ങളെല്ലാം ജീവിതശൈലി രോഗങ്ങളുടെ കൂട്ടത്തിൽ ആണ് പെടുന്നത്.. അതായത് ഇതിന്റെയെല്ലാം അടിസ്ഥാന കാരണം ജീവിതശൈലിയിൽ ഉണ്ടാകുന്ന അപാകതകളാണ്..
അടിസ്ഥാന കാരണമായ ജീവിതശൈലികളിലെ അപാകതകൾ എല്ലാം പരിഹരിക്കാതെ നമ്മൾ മരുന്നുകൾ നൽകിയും അല്ലെങ്കിൽ ഓപ്പറേഷൻ ചെയ്തും ചികിത്സിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് നമ്മുടെ രോഗങ്ങളെല്ലാം പൂർണമായും മാറാത്തതും അതുപോലെ തന്നെ ഒരിക്കൽ ചികിത്സിച്ചാലും പിന്നീട് വീണ്ടും ആ രോഗം വരുന്നതിനും ജീവിതകാലം മുഴുവൻ തന്നെ നമുക്ക് മരുന്നുകൾ കഴിക്കേണ്ടി വരുന്നതിനു ഉള്ള കാരണങ്ങൾ.. നമുക്ക് വരുന്ന ഉദര സംബന്ധമായ പല രോഗങ്ങൾക്കും കാരണം മറ്റേ ജീവിതശൈലി രോഗങ്ങൾ ആയ പ്രമേഹം.. അതുപോലെ പ്രഷർ ഹൃദ്രോഗങ്ങൾ തുടങ്ങിയവയ്ക്കായി നമ്മൾ കഴിക്കുന്ന മരുന്നുകൾ കൊണ്ട് ആവാം.. നമുക്ക് ഒരു ഉദാഹരണമായി ഉദരസംബന്ധമായ രോഗമുള്ള ഒരു രോഗിയുടെ കാര്യത്തെക്കുറിച്ച് വിശദമായി പരിശോധിക്കാം.. 66 വയസ്സുള്ള ഒരു വ്യക്തി.. 28 വർഷമായി ഷുഗർ പ്രഷർ തുടങ്ങിയ പ്രശ്നങ്ങൾക്കായി മരുന്നുകൾ കഴിച്ചു വരുന്നു.. അതുപോലെതന്നെ ആസിഡിറ്റി മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്കായും മരുന്നുകൾ കഴിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…