26 വയസ്സുള്ള അവിവാഹിതനായ ചെറുപ്പക്കാരൻ ആയിരുന്നു അവൻ.. ഓർമ്മ വയ്ക്കുമ്പോൾ തന്നെ ബാപ്പ മരിച്ചുപോയ അവനെ ഉമ്മ ആണ് വളർത്തി വലുതാക്കിയത്.. ഒറ്റ മകൻ ആയതുകൊണ്ട് തന്നെ ഉമ്മ നൽകിയ സ്നേഹവാല്യങ്ങളുടെ കൂടെ അവന് വഴി തെറ്റി പോയി.. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ചൂരൽ എടുത്ത് അടിക്കാൻ വന്ന നാരായണൻ മാഷിനെ തുടയിൽ കോമ്പസ് കുത്തി കയറ്റി പിന്നീടാ വഴിക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.. മീശ മുളയ്ക്കു മുൻപ് തന്നെ ചുണ്ടിൽ ബീഡി എരുഞ്ഞു തുടങ്ങി.. പ്രായപൂർത്തിയാകും മുൻപേ തന്നെ മദ്യപാനവും.. അടുത്തുള്ള വീടുകളിൽ പ്രസവ ശുശ്രൂഷയ്ക്ക് പോയിരുന്ന ആ വൃദ്ധയായ അമ്മയുടെ ചിലവിലാണ് അവൻ ധൂർത്ത് അടിച്ചു നടന്നിരുന്നത്.. വലുതാവുന്തോറും കള്ളും കഞ്ചാവും..
ചീട്ടുകളിയുമായി ആ നാട്ടിലെ ഏറ്റവും വലിയ തെമ്മാടിയായി അവൻ മാറി.. തന്റെ മകൻ ഒരിക്കൽ നന്നാവും എന്ന് പ്രതീക്ഷയിൽ ആ ഉമ്മ ദിവസങ്ങൾ അങ്ങനെ കഴിച്ചുകൂട്ടി.. ഒരു ദിവസം നേരം ഏറെ വൈകിട്ടും വീട്ടിലെത്താത്ത മകനെ കാത്തിരിക്കുകയായിരുന്നു ആ ഉമ്മ. ഒടുവിൽ വീടിനു മുന്നിലെ ഇടവഴിയിലൂടെ മകൻ ആടിയടി വരുന്നത് ആ പാവം ഉമ്മ നോക്കി നിന്നു.. മോനെ നീ എന്തിനാടാ ഇങ്ങനെ കുടിച്ചു നശിക്കുന്നത്.. തുടങ്ങിയോ തള്ളയുടെ ഉപദേശം.. വല്ലാതെ ഉപദേശിക്കാൻ നിന്നാൽ ഈ വീട്ടിലേക്കുള്ള വരവ് ഞാനങ് നിർത്തും.. ഇല്ല മോനെ ഞാൻ ഒന്നും പറയുന്നില്ല.. നീ വല്ലതും കഴിച്ചോ.. ഞാൻ പുറത്തുനിന്ന് കഴിച്ചിട്ടാണ് വന്നത്.. അവൻ റൂമിലേക്ക് പോയപ്പോൾ കാല് തെറ്റി തറയിലേക്ക് വീണു.. അതുകൊണ്ട് ഉമ്മ ഓടി വന്ന് അവനെ പിടിച്ച എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു എങ്കിലും അവൻ കൈതട്ടി മാറ്റി.. വിടു തള്ളേ എന്നെ ആരും പിടിക്കുകയൊന്നും വേണ്ട.. ഒറ്റയ്ക്ക് നടക്കാൻ ശക്തിയില്ലാതെ വരുമ്പോൾ ഞാൻ അറിയിക്കാം.. പിന്നെ വേറൊരു കാര്യം എനിക്ക് നാളെ കുറച്ച് പൈസ വേണം..
ദൈവമേ..മോനെ എൻറെ കയ്യിൽ പൈസ ഒന്നുമില്ല.. പിന്നെ എന്തിനാ തള്ളേ എന്നെ ഈ ഭൂമിയിലേക്ക് ജനിപ്പിച്ചത്.. ഓരോ ആളുകൾ അടിച്ചുപൊളിച്ചു ജീവിക്കുന്നത് കാണുമ്പോൾ എനിക്ക് കൊതിയാവുകയാണ് ചെയ്യുന്നത്.. ഞാനും കൈയിൽ ഒരു ചില്ലി കാശില്ലാതെ ഒരു തേണ്ടിയെ പോലെ.. മോനെ അങ്ങനെ ഒന്നും പറയരുത് ഞാൻ നിന്റെ ഉമ്മ അല്ലേടാ.. പ്രസവിച്ചത് കൊണ്ട് മാത്രം ഉമ്മ ആവുകയില്ല തള്ളേ..അത് തെളിയിക്കണം.. തൽക്കാലം ആ കഴുത്തിൽ കിടക്കുന്ന മാല തന്നേക്ക്.. തൽക്കാലം എൻറെ ആവശ്യമെങ്കിലും നടക്കട്ടെ.. അയ്യോ അതുമാത്രം ചോദിക്കല്ലേ മോനെ നിൻറെ ബാപ്പ വാങ്ങിച്ചു തന്ന മാലയാണ് അത്.. നിൻറെ ബാപ്പയുടെ ഓർമ്മയ്ക്ക് ആയിട്ട് ഇതു മാത്രമേ എൻറെ കയ്യിൽ ഉള്ളൂ ഇന്ന്.. മരിച്ച മണ്ണ് അടിഞ്ഞവരുടെ ഓർമ്മ നിലനിർത്താൻ മാല ആവശ്യമില്ല തള്ളേ.. അവനാ പാവം ഉമ്മയുടെ കഴുത്തിൽ നിന്ന് ബലം പ്രയോഗിച്ച മാല പൊട്ടിച്ചെടുത്തു..
ആ ഉമ്മ അവൻറെ കാലിൽ പിടിച്ച് കെഞ്ചി.. മോനെ അതുമാത്രം കൊണ്ടുപോകല്ലേടാ.. അവനവരെ തട്ടിമാറ്റി നടന്നു നീങ്ങി എന്നിട്ട് ഇരുളിൽ എവിടെയോ മറഞ്ഞു.. സങ്കടപ്പെട്ട വീടിൻറെ ഉമ്മറത്ത് തന്നെ ഇരുന്നു ഉമ്മ.. ആരൊക്കെയോ വീട്ടിലേക്ക് രാത്രി ഓടിവന്നു. എന്നിട്ട് പറഞ്ഞു ഉമ്മയുടെ മകനെ ഒരു ആക്സിഡൻറ് പറ്റിയെന്ന്.. ഏതൊരു വണ്ടി ഇടിച്ചതാണ് സീരിയസ് ആയി ഹോസ്പിറ്റലിൽ ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…