ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് പലപ്പോഴും വാർത്തകളിലൂടെയും അല്ലാതെയും നമ്മൾ നേരിട്ടുമൊക്കെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഉറക്കത്തിലൂടെ പെട്ടെന്ന് മരിച്ചു പോകുന്നു എന്നുള്ളത്.. ഉറക്കത്തിനിടയിൽ എങ്ങനെയാണ് ഇതുപോലുള്ള മരണങ്ങൾ സംഭവിക്കുന്നത്.. അതിൻറെ പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. അത് ഏതുതരം ആളുകളിൽ ഒക്കെയാണ് ഉണ്ടാകാൻ സാധ്യത ഉള്ളത്.. അത് വരാതിരിക്കാനായി അതിനെ പ്രിവന്റ് ചെയ്യാൻ നമുക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കും.. ഇതിനായി നമ്മൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം..
ഉറക്കത്തിനിടയിൽ പെട്ടെന്ന് മരണം സംഭവിക്കുന്നതിനുള്ള 3 പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് തന്നെ ആദ്യം പറയാം.. അതിൽ ഒന്നാമത്തേത് ഉറക്കത്തിനിടയിൽ സംഭവിക്കുന്ന കാർഡിയോ കറസ്റ്റ്.. അതുപോലെതന്നെ ഹാർട്ട് അറ്റാക്ക്.. അതുപോലെ ഉറക്കത്തിനിടയിൽ ഉണ്ടാക്കാവുന്ന സ്ട്രോക്ക് പോലുള്ള പ്രശ്നങ്ങൾ.. അതുപോലേ എംപോളിസം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ.. അതായത് പൾമനറി എംപോളിസം ആവാം.. അതുമല്ലെങ്കിൽ സെറിബ്രൽ എംപോളിസം ആവാം.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ മൂലം അത് ഒന്നില്ലെങ്കിൽ ഉറക്കത്തിനിടയിൽ ഒരു കാർഡിയോകറസ്റ്റ് അറിയാതെ തന്നെ സംഭവിക്കാം..
അല്ലെങ്കിൽ നമ്മൾ ശ്വാസം എടുക്കുന്നത് ശരിയായി രീതിയിൽ അല്ലെങ്കിൽ അത് പ്രത്യേകിച്ചും കൂർക്കംവലി ഉള്ള ആളുകളിൽ ഇങ്ങനെ ശ്വാസം എടുക്കുന്നത് ആവശ്യത്തിന് ഉണ്ടാകാതെ വരികയും.. അതുപോലെ നമ്മുടെ ബ്ലഡിലെ ഓക്സിജൻ അളവ് ഒരുപാട് കുറഞ്ഞു പോകുകയും.. അതുമൂലം നമ്മുടെ ശരീരത്തിലെ കോശങ്ങൾക്കെല്ലാം ഓക്സിജൻ ലഭിക്കുന്നതിന്റെ അളവ് കുറയുകയും ചെയ്യും.. നമുക്കറിയാം ശ്വാസകോശത്തിന്റെ പ്രധാന ധർമ്മമാണ് ഈ ഓക്സിജൻ നമ്മുടെ ബ്ലഡിലേക്ക് സന്നിവേശിപ്പിക്കുക എന്ന് പറയുന്നത്.. എന്നാൽ കൂർക്കംവലി ഉള്ള ആളുകളിൽ അത് ശ്വാസ തടസ്സങ്ങൾ ഉണ്ടാക്കുന്നു.. അപ്പോൾ എവിടെ തടസ്സങ്ങൾ നേരിട്ടാലും അത് നമ്മുടെ ബ്ലഡിലേക്ക് ഓക്സിജൻ സന്നിവേശിപ്പിക്കുന്നതിന്റെ സാധ്യത കുറയ്ക്കും.. അപ്പോൾ ചിലപ്പോൾ ഓക്സിജൻ ഒരുപാട് കുറഞ്ഞു പോകുന്ന അവസ്ഥ വരെ ഉണ്ടാവാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…