സ്ത്രീകളിലെ ബ്രസ്റ്റ് ക്യാൻസർ രോഗ സാധ്യതകൾ.. ബ്രസ്റ്റ് കാൻസർ വരാനുള്ള സാധ്യതകൾ എന്തെല്ലാമാണ്.. ആർക്കൊക്കെ വരാം..

ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് സ്ത്രീകളിൽ ഉണ്ടാകുന്ന ബ്രസ്റ്റ് കാൻസർ എന്നുള്ള വിഷയത്തെക്കുറിച്ചാണ് അതായത് സ്തന അർബുദം.. ലോകത്തിലെ ഏറ്റവും കൂടുതൽ സ്ത്രീകളിൽ കാണപ്പെടുന്ന ഈ ബ്രെസ്റ്റ് കാൻസർ എന്ന് പറയുന്നത്.. അവസാനത്തെ ഒരു 10 വർഷങ്ങളിലെ കണക്കുകൾ നമ്മൾ എടുത്തു നോക്കി കഴിഞ്ഞാൽ നമുക്ക് അതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ബ്രസ്റ്റ് ക്യാൻസർ സ്ത്രീകളിൽ നമ്മുടെ പാശ്ചാത്യ രാജ്യങ്ങളിലും അതുപോലെ തന്നെ നമ്മുടെ നഗരങ്ങളിലും ക്രമാതീതമായി വർദ്ധിച്ചു വരുന്നതാണ്.. ഇതിന് പ്രധാനമായ ഒരു കാരണം സ്ക്രീനിംഗ് മാമോഗ്രാം കൊണ്ട് നമ്മുടെ ബ്രെസ്റ്റ് കാൻസറുകൾ അതിവേഗം തന്നെ കണ്ടുപിടിക്കാനും അതുപോലെതന്നെ തുടർച്ചകൾ നൽകാനും സാധിക്കുന്നു എന്നുള്ളത് ആണ്..

പ്രധാനമായും ഇത്തരം ബ്രസ്റ്റ് ക്യാൻസറുകൾ കണ്ടുവരുന്നത് പ്രായം ചെന്ന ആളുകളിലാണ് എങ്കിൽപോലും പാരമ്പര്യമായി ആളുകളിൽ കണ്ടുവരുന്ന ബ്രസ്റ്റ് ക്യാൻസർ ചില സമയങ്ങളിൽ പ്രായം കുറഞ്ഞ ആളുകളിലും അതുപോലെതന്നെ മധ്യവയസ്കരായ സ്ത്രീകളിലും കണ്ടുവരുന്നു.. കൂടുതലും ഈ ബ്രെസ്റ്റ് കാൻസർ പ്രായമുള്ള ആളുകളിലാണ് കണ്ടുവരുന്നത്.. എങ്കിലും പാരമ്പര്യമായി ഉണ്ടാകുന്ന ഇത്തരം ക്യാൻസറുകൾ പ്രായഭേദമന്യേ കണ്ടുവരാറുണ്ട്.. സാധാരണയായിട്ട് 25% സ്ത്രീകളിലാണ് പാരമ്പര്യമായ കാൻസറുകൾ കണ്ടുവരുന്നത്.. വേദനയില്ലാത്ത ബ്രസ്റ്റിലെ മുഴകളാണ് സാധാരണയായി ബ്രസ്റ്റ് ക്യാൻസറിന്റെ ആദ്യ ലക്ഷണമായി കണ്ടുവരുന്നത്..

അതുകൊണ്ടുതന്നെ മധ്യവയസ്കരോ അല്ലെങ്കിൽ പ്രായം കുറഞ്ഞ ആളുകളുമായി സ്ത്രീകൾ അവരുടെ ബ്രസ്റ്റിൽ വേദനയില്ലാത്ത മുളകൾ കാണുകയാണെങ്കിൽ ഉടനെ തന്നെ ഒട്ടും വൈകിപ്പിക്കാതെ ഒരു ഡോക്ടറെ പോയി കാണുകയും അത് ക്യാൻസർ സാധ്യത അല്ല എന്ന് ഉറപ്പിക്കുകയും ചെയ്യേണ്ടതാണ്.. കൂടാതെ മുഴകൾ ഇല്ലാതെ കണ്ടുവരുന്ന മറ്റു ചില ലക്ഷണങ്ങൾ എന്നു പറയുന്നത് അതായത് ബ്രസ്റ്റിൽ നിന്ന് വരുന്ന ചില ദ്രാവകങ്ങൾ അല്ലെങ്കിൽ ഡിസ്ചാർജ് അതായത് ചില സമയങ്ങളിൽ ബ്രസ്റ്റ് നിന്ന് വരുന്ന വെള്ളം പോലെയുള്ള വാട്ടർ ഡിസ്ചാർജുകൾ ആവാം.. ചില സമയങ്ങളിൽ രക്തം കലർന്ന ഡിസ്ചാർജുകൾ ആവാം.. അതുപോലെ നിപ്പളുകളിൽ നിന്ന് വരുന്ന ഡിസ്ചാർജുകൾ ആവാം.. അതല്ലെങ്കിൽ ബ്രസ്റ്റിൽ ഉണ്ടാവുന്ന അൾസറുകൾ ഇതെല്ലാം ബ്രസ്റ്റ് ക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങളാണ്.. അതേപോലെതന്നെ നമ്മുടെ കക്ഷത്തിന്റെ ഭാഗത്ത് ഉണ്ടാകുന്ന മുഴകളും ഇതിൻറെ ലക്ഷണങ്ങളായി കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *