അച്ഛനില്ലാതായപ്പോൾ രണ്ടു മക്കളെയും കഷ്ടപ്പെട്ട് വളർത്തിയ അമ്മയ്ക്ക് പിന്നീട് സംഭവിച്ചത് കണ്ടോ..

അന്ന് രാത്രി അമ്മയോടൊപ്പം ഉറങ്ങാൻ കിടക്കുമ്പോൾ എത്രയൊക്കെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നമുക്ക് രണ്ടാൾക്കും ഉറങ്ങാൻ കഴിഞ്ഞില്ല.. ഓർമ്മ ഉള്ള കാലത്തിനു മുൻപേ തന്നെ അച്ഛൻ ഞങ്ങളെ വിട്ടു പോയി.. പിന്നെ എന്നെ യും അനിയത്തിയെയും പഠിപ്പിക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടിരുന്നു.. അമ്മ ചെയ്യാത്ത ഒരു ജോലിയും ഉണ്ടായിരുന്നില്ല.. നാട്ടുകാർ പല ഇല്ലാത്തതകളും പറഞ്ഞു പരത്തി എങ്കിലും അമ്മ അതെല്ലാം ചിരിച്ചുകൊണ്ടാണ് നേരിട്ടത്.. അമ്മയുടെ ഉള്ളിൽ ഒരൊറ്റ വാശി മാത്രമേ ഉണ്ടായിരുന്നുള്ളൂ കാരണം ഞങ്ങൾ രണ്ടുപേരെയും നല്ലപോലെ പഠിപ്പിച്ച് നല്ലൊരു ജോലി വാങ്ങിക്കുക് എന്നതുമാത്രം.. വളർന്നുവരുന്നതിനോടൊപ്പം തന്നെ എനിക്ക് ടീച്ചർ ആവാനായിരുന്നു ഇഷ്ടം.. പഠിക്കുന്നതിനൊപ്പം വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ എടുത്ത് ഞാനും അമ്മയെ സഹായിച്ചു..

പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുമ്പോഴും വീട്ടിലും ട്യൂഷൻ സെന്ററിലുമായി കുട്ടികൾക്ക് ക്ലാസ്സെടുത്ത് ചെറിയ വരുമാനം കിട്ടിത്തുടങ്ങിയപ്പോഴാണ് അമ്മ ഒന്ന് നടുവ് നിവൃത്തി തുടങ്ങിയത്.. എനിക്ക് ഒരാളെ ഇഷ്ടമാണ് എനിക്ക് അയാളെ തന്നെ കെട്ടണം.. ഒരു ദിവസം എല്ലാവരും കൂടി അത്താഴം കഴിച്ച് ഇരിക്കുമ്പോഴാണ് അനിയത്തി അത് പറഞ്ഞത്.. അതുകേട്ടപ്പോൾ അമ്മയെപ്പോലെ ഞാനും ഒന്ന് ഞെട്ടി.. എന്താടി നീ പറയുന്നത് അതിനാണ് ഞാൻ നിന്നെ കഷ്ടപ്പെട്ട് വളർത്തിയത്.. അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം അമ്മയുടെ നിലവിളി ശബ്ദം വീട്ടിൽ ഉയർന്നു.. ഞാൻ എൻറെ ഇഷ്ടം പറഞ്ഞു.. ബാക്കി ഉള്ളവരെ ആലോചിച്ച് ഇരുന്നു എൻറെ ഇഷ്ടം നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല.. കെട്ടിച്ചു തന്നില്ലെങ്കിൽ ഞാൻ ഇറങ്ങി പോകും അത്രതന്നെ.. അത് പറഞ്ഞു തീരും മുൻപേ തന്നെ അമ്മയുടെ കൈ അവളുടെ കവിളിൽ പതിഞ്ഞിരുന്നു..

അടിക്ക് ഒപ്പം കവിളിൽ പതിഞ്ഞ ചോറിന്റെ അവശിഷ്ടങ്ങൾ തുടച്ചു കളയുമ്പോൾ മുന്നിലിരിക്കുന്ന ചോറ് പാത്രം അവൾ തട്ടിത്തെറിപ്പിച്ച് മുറിയിലേക്ക് കയറി വാതിൽ ശക്തമായി അടച്ചു.. അല്പനേരം എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ മിഴിച്ച് ഇരുന്നു പോയി.. എന്താ അമ്മെ ഇങ്ങനെ അവൾ അവളുടെ ഇഷ്ടം പറഞ്ഞു എന്ന് മാത്രമല്ലയുള്ളൂ.. അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് അമ്മയ്ക്ക് അരികിൽ ഇരുന്നുകൊണ്ട് പറയുമ്പോൾ കരയാൻ പോലും മറന്നു തല കുമ്പിട്ട് ഇരിക്കുകയായിരുന്നു അമ്മ.. കുറച്ചുനേരം ഒന്നും പറയാതെ അമ്മയ്ക്ക് അരികിൽ ഇരുന്ന് ശേഷം അവളുടെ മുറിയുടെ വാതിൽ പോയി തട്ടി വിളിച്ചു.. ഒരുപാട് സമയം കഴിഞ്ഞതിനുശേഷം ആണ് അവൾ വാതിൽ തുറന്നത്.. എന്താ മോളെ അമ്മയോട് അങ്ങനെയൊക്കെയാണോ സംസാരിക്കുന്നത്.. അവളുടെ കവിളിൽ തടവിക്കൊണ്ടു പറയുമ്പോൾ അവൾ കൈകൾ തട്ടി മാറ്റി.. എൻറെ കാര്യത്തിൽ യാതൊരു മാറ്റവുമില്ല.. അവളുടെ ശബ്ദം വളരെ ഉറച്ചത് ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *