നമ്മൾ ദിവസേന ചെയ്യുന്ന ചില ശീലങ്ങൾ നമ്മുടെ തലച്ചോറിനെ ബാധിക്കാറുണ്ട്.. തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കാനും സംരക്ഷിക്കാനും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ മനസ്സ് എവിടെയാണ് ഇരിക്കുന്നത്.. മനസ്സ് എന്ന് പറയുമ്പോൾ പെട്ടെന്ന് കൈ എത്തുന്നത് ഹൃദയത്തിലേക്ക് ആണ് എങ്കിലും.. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ മനസ്സ് തലച്ചോറിലാണ് ഉള്ളത് എന്ന്.. നമ്മുടെ തലച്ചോറാണ് എല്ലാത്തിനെയും കണ്ട്രോൾ ചെയ്യുന്ന നമ്മുടെ ഒരു വലിയ ഓർഗൺ എന്ന് പറയുന്നത്.. ഹൃദയത്തിൻറെ കൺട്രോൾ മാത്രമേ തലച്ചോറിന്റെ പരിധിയിൽ നിന്നും മാറിയിട്ടുള്ളൂ.. ശ്വാസകോശം പോലും ഒരു അല്പം മാറിയിട്ടുണ്ട് എങ്കിലും അതിനെ സെമി വോളണ്ടറി എന്നു പറയും അതിനെ ബ്രയിനിൽ നിന്നുള്ള കൺട്രോളും വരുന്നുണ്ട്.. അപ്പോൾ വികാരങ്ങൾ പോലും നമ്മുടെ ഈ തലച്ചോറിന്റെ മെയിൻ സർക്യൂട്ട് സെൻററിൽ നിന്നാണ് പോകുന്നത്.. അതുകൊണ്ടുതന്നെയാണ് സെക്സോളജി എന്ന ടോപ്പിക്ക് പോലും ന്യൂറോ സൈക്കോളജിയുടെ ഒരു ഭാഗമായി മാറുന്നത്..

അപ്പോൾ നമ്മൾ ചെയ്യുന്ന ചില ശീലങ്ങൾ നമ്മുടെ തലച്ചോറിനെ ബാധിക്കാറുണ്ട്.. അത്തരത്തിൽ നമ്മുടെ തലച്ചോറിനെ ബാധിക്കുന്ന നമ്മുടെ ജീവിതത്തിലെ ചില ശീലങ്ങൾ എന്തൊക്കെയാണ്.. അതിനെ നമുക്ക് എങ്ങനെ ഒന്ന് പ്രിവന്റ് ചെയ്യാൻ കഴിയും.. തലച്ചോറിന്റെ പ്രവർത്തനം ശരിയായി ഫംഗ്ഷൻ ചെയ്യാൻ ആയിട്ട് നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ വിശദമായി ചർച്ച ചെയ്യാം.. നമുക്കെല്ലാവർക്കും അറിയാവുന്ന പോലെ തലച്ചോറിന് ഡാമേജ് ആയിട്ട് വരുന്ന ലക്ഷണങ്ങൾ കുറിച്ച് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. പലപ്പോഴും അത് ബോധക്കേട് ആയിട്ട് വരും.. ചിലർക്ക് ഓർമ്മക്കുറവ് ഉണ്ടാവാം.. അതുപോലെ മറ്റു ചിലർക്ക് ശരീരത്തിന്റെ ഭാഗങ്ങളിൽ തളർച്ച അനുഭവപ്പെടാം..

ചിലർക്ക് പാരാലിസ് വന്നേക്കാം.. ഇതിൽ ഏറ്റവും പ്രധാനം നമ്മുടെ കൊച്ചു കുട്ടികളെ പോലും എഫക്ട് ചെയ്യുന്ന പ്രധാന പ്രശ്നം തലച്ചോറിൽ അല്ലെങ്കിൽ തലയിൽ ഏൽക്കുന്ന ആഘാതം ആണ്.. നമ്മുടെ പയ്യന്മാർ ഒക്കെ ഈ ബൈക്കിലൂടെ ചെത്തി പോകുമ്പോൾ തോന്നും ഇവർ ഒന്നും ജീവിക്കാൻ ആഗ്രഹിക്കുന്നില്ല എന്നൊക്കെ.. അവരുടെ പലപ്പോഴും ഉള്ള ഓവർ കോൺഫിഡൻസ്.. തീവ്രവാദികൾ വണ്ടിയോടിക്കുന്നത് പോലെയാണ് അവരുടെ ഓട്ടം.. എല്ലാവരും മരിക്കണം ഞാനും മരിക്കണം എന്നുള്ള ഒരു ആഗ്രഹത്തോടുകൂടി വണ്ടിയോടിക്കുന്നവർ.. എന്തുകൊണ്ടാണ് ഇത്തരത്തിൽ കുട്ടികൾ പോലും ഇങ്ങനെ വണ്ടിയോടിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *