കുട്ടികളിലും അതുപോലെ മുതിർന്ന ആളുകളിലും ഒരുപോലെ ഉണ്ടാകുന്ന കൃമികടി അതുപോലെ വിരശല്യം എന്നീ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളും ലക്ഷണങ്ങളും പരിഹാര മാർഗ്ഗങ്ങളും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കുട്ടികളിൽ ഉണ്ടാവുന്ന ക്രിമിശല്യം അല്ലെങ്കിൽ വിരശല്യം എന്നു പറയുന്നത് ഒരു സാധാരണ അസുഖമാണ് അല്ലേ.. മിക്ക അമ്മമാരും പറയാറുണ്ട് അതൊരു സാധാരണ സംഭവമാണ് അത് വലുതാവുമ്പോൾ ശരിയാവും എന്നൊക്കെ.. ഒട്ടുമിക്ക ആളുകളും അതൊരു പ്രശ്നമായി എടുക്കാറില്ല.. ഇത്തരത്തിൽ കൃമികടി അല്ലെങ്കിൽ വിരശല്യം ഒക്കെ വരുമ്പോൾ അമ്മമാർ സാധാരണ ഏതെങ്കിലും ഒരു മെഡിക്കൽ ഷോപ്പിൽ കയറി വിര ശല്യത്തിനുള്ള മരുന്നുകൾ വാങ്ങി അത് ഒന്നു രണ്ടുമാസം കുഞ്ഞുങ്ങൾക്ക് കൊടുക്കും.. എങ്ങനെ രണ്ടുമാസം കഴിക്കുമ്പോൾ ഈ രോഗം പൂർണമായും മാറുകയും ചെയ്യും.. എന്നാൽ പിന്നീട് കഴിക്കാതിരിക്കുകയും രണ്ടുമൂന്നു മാസം കഴിയുമ്പോഴും വീണ്ടും ഈ പ്രശ്നം തിരിച്ചുവരാറുള്ളതായി കാണാറുണ്ട്.. അപ്പോൾ കുട്ടികളിൽ ഇത്തരം ഒരു പ്രശ്നം സാധാരണയായി കണ്ടുവരുന്ന ഒന്നാണ്..

എന്നാൽ മുതിർന്നവരിൽ ഈ ഒരു പ്രശ്നം വരുമ്പോൾ ഇത് അസഹ്യമായ പല പ്രധാന ബുദ്ധിമുട്ടുകളും ആണ് ഉണ്ടാക്കാറുള്ളത്.. അപ്പോൾ കുട്ടികളിലും അതുപോലെതന്നെ മുതിർന്ന ആളുകളിലും കാണുന്ന ഈ വിര ശല്യം ഉണ്ടാക്കുന്ന വിരകൾ ഏതൊക്കെയാണ്.. ഇതുമൂലം അവർക്കുണ്ടാകുന്ന പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്.. ഇതിനായി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ്.. ഈയൊരു പ്രശ്നം നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ എങ്ങനെ മാറ്റിയെടുക്കാൻ കഴിയും എന്നുള്ളതിന് കുറച്ചൊക്കെയാണ് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്..

പലതരത്തിലുള്ള വിരകളാണ് നമ്മുടെ ശരീരത്തിൽ ഉള്ളത്.. അതായത് നാടൻ വിരകൾ അതുപോലെതന്നെ കൊക്കപ്പുഴു.. പിൻ വേം ഒരു നേരിയ സൈസിലുള്ള വെളുത്ത വിരകളാണ് ഇത്.. ഈയൊരു വിരയാണ് കോമൺ ആയി കണ്ടുവരുന്നതും അതുപോലെതന്നെ കുട്ടികളിലും മുതിർന്ന ആളുകളിലും അസഹ്യമായ ചൊറിച്ചിലുകളും അതുപോലെ കൃമികടികളും ഒക്കെ ഉണ്ടാക്കുന്നത് ഇവയാണ്.. നമുക്ക് ഉണ്ടാവുന്ന അസഹ്യമായ ചൊറിച്ചിലാണ് ഇതിൻറെ ഒരു പ്രധാന ലക്ഷണമായി പറയാറുള്ളത്.. അപ്പോൾ ഇത്തരത്തിൽ നമുക്ക് ചൊറിച്ചിലുകൾ ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *