ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വളരെ സാധാരണയായി ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ മൂലം ഉണ്ടാകുന്ന കാലിലെ വ്രണങ്ങൾ എന്നു പറയുന്നത്.. ഇന്ന് മിക്ക ആളുകൾക്കും ഈ ഒരു വെരിക്കോസ് വെയിൻ മൂലം ഉണ്ടാകുന്ന വ്രണങ്ങൾ ഉണ്ട്.. ദിവസം ഹോസ്പിറ്റലിൽ പരിശോധനയ്ക്കായി ഇത് സംബന്ധിച്ച നാലും അഞ്ചും കേസുകളാണ് വരാറുള്ളത്.. പാദത്തിലെ പ്രശ്നങ്ങൾ മൂലം പലതരം ബുദ്ധിമുട്ടുകളും അവശതകളുമാണ് ആളുകൾക്ക് ഉള്ളത്.. ഈ വ്രണങ്ങൾ നമ്മുടെ കാലുകളിൽ ഉണ്ടായിക്കഴിഞ്ഞാൽ അത് മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങളോളം കരിയാതെ ഇരിക്കുകയും ചിലപ്പോൾ അതിൽ നിന്നും രക്തം വരുകയും.. ചിലപ്പോൾ അതിന് ഇൻഫെക്ഷൻ നിന്ന് സെല്ലുലൈറ്റിസ് എന്ന ഗൗരവപരമായ അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു..
ഇതിനെല്ലാം പുറമേ ആയിട്ട് വെരിക്കോസ് വെയിൻ മൂലം ഉണ്ടാകുന്ന അൾസർ നമ്മളെ മാനസിക പരമായി വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്.. അപ്പോൾ നമുക്ക് ആർക്കൊക്കെയാണ് വെരിക്കോസ് വെയിൻ എന്ന പ്രശ്നമുണ്ടാവുന്നത് എന്നും അതുമൂലം കാലുകളിൽ വ്രണങ്ങൾ മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം.. ഈ വെരിക്കോസ് വെയിൻ മൂലം ഉണ്ടാകുന്ന വ്രണങ്ങൾ പ്രധാനമായും സ്ത്രീകളിലാണ് കണ്ടുവരികയും ബാധിക്കുകയും ചെയ്യുന്നത്.. അതായത് അല്പം പ്രായം കൂടിയ സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.. ഇത് ഉണ്ടാവുന്നത് ആരെയൊക്കെ എന്ന് ചോദിച്ചാൽ കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്ന ആളുകളിലാണ് കണ്ടുവരുന്നത്.. അതുപോലെ സ്ത്രീകളിൽ പ്രഗ്നൻസി ടൈമിൽ വെരിക്കോസ് വെയിൻ ഉണ്ടാകാനും അതിൻറെ ഫലമായി ഈ അൾസർ ഉണ്ടാകുവാനും ഉള്ള സാധ്യതകൾ കൂടുന്നു..
ഇതെല്ലാം കൂടാതെ തന്നെ പലർക്കും പാരമ്പര്യമായിട്ട് ഇത്തരം ഒരു രോഗസാധ്യത കണ്ടുവരാറുണ്ട്.. അപ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് ഈ വെരിക്കോസ് വെയിൻ മൂലം ഉണ്ടാകുന്ന അൾസർ അഥവാ കാലിലെ വ്രണങ്ങൾ എങ്ങനെയാണ് ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കാം.. എന്നാൽ ഇതിനു മുൻപ് നമ്മുടെ രക്തചക്രമണ വ്യവസ്ഥകളെക്കുറിച്ച് നമ്മൾ മനസ്സിലാക്കിയാൽ ഇതിനെക്കുറിച്ച് നമുക്ക് കൂടുതൽ അറിയാൻ കഴിയുകയുള്ളൂ.. നമുക്കെല്ലാവർക്കും അറിയാവുന്ന പോലെ നമ്മുടെ ഹാർട്ട് ബീറ്റ് ചെയ്യുന്നു.. അതുകൊണ്ടാണ് നമ്മുടെ ശുദ്ധ രക്തം നമ്മുടെ ധമനികൾ വഴി ശരീരത്തിൻറെ എല്ലാ ഭാഗത്തും എത്തുന്നത്.. നിങ്ങടെ കാലിൻറെ വിരൽതുമ്പ് വരെ അവ എത്തുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…