7 ബി യാണ് ടീച്ചറുടെ ക്ലാസ്സ്.. എന്നു പറഞ്ഞപ്പോൾ ഒന്ന് തിരിഞ്ഞുനോക്കി അത് പിടി മാഷാണ് അതേ എന്ന മറുപടി കൊടുത്തു.. എന്തോ രഹസ്യം പറയുന്നതുപോലെ പറഞ്ഞിരുന്നു.. അത് ആ ചെക്കനുള്ള ക്ലാസ്സാണ് ഇന്ന്.. ഒന്നും മനസ്സിലാകാതെ നെറ്റി ചുളിച്ച് നിന്നതുകൊണ്ട് ആവാം വീണ്ടും പറഞ്ഞത് ആ ആദിശേഷൻ.. അവൻ അമ്മയും പെങ്ങളെയും തിരിച്ചറിയാത്തവൻ ആണ് എന്ന്.. ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് നൽകിയ വിശേഷണത്തിൽ ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു ഞാനും.. അയാൾ അത്രയും പറഞ്ഞു തുടങ്ങി.. ആദിശേഷൻ എന്ന പേര് മനസ്സിൽ പതിഞ്ഞു അപ്പോഴേക്കും.. ഇത്തിരി നേരം കേട്ടത് ഒന്നുകൂടെ മനസ്സിലാവർത്തിച്ചു.. എന്നിട്ട് ക്ലാസിലേക്ക് നടന്നു.. പുതിയ ടീച്ചറെ കണ്ടതും എല്ലാ കുട്ടികളും എഴുന്നേറ്റു നിന്നു ഒരാൾ ഒഴികെ..
മറ്റുള്ളവരുടെ അമ്പരപ്പ് ഇല്ലായ്മയിൽ നിന്ന് ഇത് ഇവിടെ പതിവാണ് എന്ന് മനസ്സിലായി.. അലസമായി ആണ് അവൻറെ ഇരുത്തം എങ്കിലും എന്തോ ഒരു ആകർഷണീയത അവനോട് തോന്നിയിരുന്നു.. അവൻറെ വെട്ടാത്ത മുടിയും കൂട്ടുപുരികവും എല്ലാം എൻറെ അപ്പൂവിനെ പോലെ തോന്നിപ്പിച്ചു.. ഏറെ സ്നേഹിച്ച കൊതി തീരും മുൻപേ ഞങ്ങളെ വിട്ടു പോയ ഞങ്ങളുടെ കുഞ്ഞനുജൻ അതുകൊണ്ടുതന്നെ നേരത്തെ അവനെക്കുറിച്ച് കേട്ടതെല്ലാം ഞങ്ങളുടെ മനസ്സിൽ നിന്നുപോയി.. പകരം വാത്സല്യം നിറഞ്ഞു മെല്ലെ ഹാജർ പട്ടിക എടുത്തു.. ഓരോരുത്തരെയായി പേര് വിളിച്ചു..
ആദിശേഷൻ എന്നു വിളിച്ചപ്പോൾ മറുപടി ഇല്ലായിരുന്നു.. ഇത്തവണ അവൻറെ നിഷേധം എന്നെ ചൊടിപ്പിച്ചു.. പ്രസന്റ് പറയാത്തവർക്ക് ഇന്ന് ലീവ് ഇരിക്കട്ടെ എന്ന് അവനെ നോക്കി ഞാൻ പറഞ്ഞു.. പക്ഷേ അവനത് കേൾക്കാത്ത മട്ടിൽ ഇരുന്നു.. ഞാൻ ചോദിക്കുമ്പോഴൊക്കെ അവനെത്തന്നെ നോക്കി.. അലസമായി ഇരിക്കുന്ന അവനെ കാണുമ്പോൾ എന്റെ ഉള്ളിൽ ദേഷ്യം തോന്നി.. പോകാൻ നേരം ആദിശേഷൻ എൻറെ കൂടെ വരൂ എന്ന് പറഞ്ഞിട്ടാണ് പോയത്.. അവൻ എൻറെ പുറകെ വന്നു.. സ്റ്റാഫ് റൂമിൽ എത്തിയതും ഞാൻ എൻറെ സീറ്റിൽ പോയിരുന്നു.. അപ്പു എന്താണ് എൻറെ ക്ലാസിൽ ശ്രദ്ധിക്കാത്തത്.. എന്തോ ഒരു ബോധത്തിൽ ഞാൻ അവനെ അപ്പു എന്ന് വിളിച്ചു.. അത് കേട്ടിട്ട് ആവണം അവൻ എന്നെ ഞെട്ടി നോക്കിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…