മോളെ… മോൾ ജോലിക്ക് പോയ സമയം നോക്കി അയാൾ വീണ്ടും വന്നിരുന്നു ആ ബിജോയ് സാർ.. കുഞ്ഞുങ്ങൾക്ക് എന്തൊക്കെയോ മിഠായികളുമായി വന്നിരുന്നു.. ഞാൻ കുറെ പറഞ്ഞതാണ് അയാളുടെ ഇറങ്ങിപ്പോകാൻ.. പക്ഷേ അയാൾ ഞാൻ പറഞ്ഞതൊന്നും കേട്ടില്ല.. കുഞ്ഞുങ്ങളെ കാണണം അയാൾക്ക് അയാൾ കൊണ്ടുവന്ന സമ്മാനങ്ങൾ എല്ലാം കൊടുക്കണം എന്നൊരു ഒറ്റ വാശി.. ഞാൻ വാതിൽ അടച്ച കുറ്റിയിട്ടു എന്നിട്ടും അയാൾ ഇവിടെ കുറെ നേരം ചുറ്റിപ്പറ്റി നിന്നിരുന്നു.. പിന്നീട് എപ്പോഴാണ് അയാൾ പോയത് എന്ന് എനിക്കറിയില്ല.. ലക്ഷ്മി അമ്മ ഇതെല്ലാം പറയുന്നത് കേട്ടിട്ട് എൻറെ തല പെരുത്ത് കയറുന്നുണ്ടായിരുന്നു ശ്രീവിദ്യക്ക് ക്ക്.. അവൾ തല കൈകൾ കൊണ്ട് അമർത്തിപ്പിടിച്ച് കസേരയിലേക്ക് ഇരുന്നു.. അപ്പോഴേക്കും കൊഞ്ചലുമായി നാലു വയസ്സുള്ള ഇരട്ട കുഞ്ഞുങ്ങൾ അപ്പുറത്തും ഇപ്പുറത്തും വന്ന് നിന്ന് അമ്മയെ എന്ന് വിളിച്ച് ചിനുങ്ങുന്ന്ണ്ടായിരുന്നു..
അവരെ കണ്ടതും തൻ്റെ വേദന എല്ലാം മാറോട് അടക്കിപ്പിടിച്ചു ശ്രീ..മോൾക്ക് ഞാൻ ചായ എടുക്കാം എന്നു പറഞ്ഞ് ലക്ഷ്മി അമ്മ അടുക്കളയിലേക്ക് പോയി.. അവരെ രണ്ടുപേരെയും കുറെ നേരം ചേർത്തുപിടിച്ച് അങ്ങനെ കിടന്നു ശ്രീവിദ്യ.. ഇത് ആ അമ്മയ്ക്കും മക്കൾക്കും പതിവുള്ള കാര്യമാണ്.. ഓഫീസിൽ നിന്ന് വന്നുകഴിഞ്ഞാൽ ഒരു അല്പനേരം മൂന്ന് ശരീരങ്ങളും ഒരൊറ്റ ആത്മാവുമായി ഇങ്ങനെ കൂടിച്ചേർന്നു കിടക്കുക.. അമ്മയുടെ ചൂട് പറ്റിയത് കൊണ്ട് ആണോ എന്ന് തോന്നുന്നു അവർ രണ്ടുപേരും മെല്ലെ മയക്കത്തിലേക്ക് വഴുതി വീഴും.. അപ്പോഴേക്കും ലക്ഷ്മി അമ്മ ചായയുമായി എത്തി.. രണ്ടുപേരും ഉറങ്ങിയോ? ഇന്ന് ഉച്ചയ്ക്ക് ഞാൻ ഒരുപാട് ശ്രമിച്ചതാണ് രണ്ടുപേരെയും ഉറക്കാൻ..
പക്ഷേ രണ്ടുപേരും കൂട്ടാക്കിയില്ല ഒരേ കളിയിൽ ആയിരുന്നു അതുകൊണ്ടാണ് ഈ സമയത്ത് കിടന്നുറങ്ങിയത് എന്ന് പറഞ്ഞ് ലക്ഷ്മി അമ്മ.. ഉണർത്തേണ്ട എന്ന് കണ്ണുകൾ കൊണ്ട് കാണിച്ച് രണ്ടുപേരെയും എടുത്ത് റൂമിൽ കൊണ്ട് കിടത്തി.. ലക്ഷ്മി അമ്മയോട് പൊയ്ക്കൊള്ളാൻ പറഞ്ഞു.. എന്നിട്ട് അവരുടെ അടുത്ത് പോയി ചെന്നിരുന്നു ഇങ്ങനെ രണ്ട് കുഞ്ഞു മുഖങ്ങളിലേക്ക് നോക്കിയിരിക്കാൻ അവൾക്ക് ഒരുപാട് ഇഷ്ടമാണ്.. ഈ ഭൂമിയിൽ എനിക്ക് ഇപ്പോൾ സ്വന്തം എന്ന് പറയാൻ ഈ രണ്ടു മാലാഖ കുഞ്ഞുങ്ങൾ മാത്രമേയുള്ളൂ.. അവരെയും സ്വന്തമാക്കാൻ ഈ ഭൂമിയിൽ വേറെയും ആളുകൾ ഉണ്ട് എന്ന് സങ്കടവും ദേഷ്യവും അവളുടെ മനസ്സിൽ കിടന്ന് തിളച്ചു.. ഓർമ്മകൾ ഒരുപാട് വർഷങ്ങളിലേക്ക് പിന്നോട്ട് പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…