ശരീരഭാരവും ശരീരത്തിലെ അമിത കൊഴുപ്പും കുറയ്ക്കാൻ സഹായിക്കുന്ന ചില ഫലപ്രദമായ ടിപ്സുകൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. വണ്ണം കുറയ്ക്കാൻ ആയിട്ടും വയർ കുറയ്ക്കാൻ ആയിട്ടും വളരെ ഫലപ്രദമായിട്ടുള്ള ചില ടിപ്സുകളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. കീറ്റോ ഡയറ്റിംഗിനെ കുറിച്ചും അതുപോലെ തന്നെ ഇൻറർമിറ്റൻ ഫാസ്റ്റിനെ കുറിച്ചും നിങ്ങൾ ധാരാളം കേട്ടിട്ടുണ്ടാവും.. പലപ്പോഴും സോഷ്യൽ മീഡിയയിലെ പല വീഡിയോകളിൽ നിന്നും ആരോഗ്യ മാസികകളിൽ നിന്നും ഇതിനെക്കുറിച്ച് കേട്ടറിവ് ഉണ്ടാക്കാം.. കീറ്റോ ഡയറ്റ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം എന്നുള്ളതുകൊണ്ട് തന്നെ അത് വൈദ്യശാസ്ത്രപരമായി നല്ലൊരു ഡയറ്റിംഗ് മെത്തേഡ് ആരും പറയാറില്ല.. അതുകൊണ്ടുതന്നെ എല്ലാവരും കൂടുതൽ സജസ്റ്റ് ചെയ്യുന്നത് ഇന്റർമിറ്റഡ് ഫാസ്റ്റ് ഡയറ്റിംഗ് ആണ്..

ഇതാണ് ഏറ്റവും ഫലപ്രദമായതും അതുപോലെ തന്നെ നമുക്ക് എളുപ്പത്തിൽ യാതൊരു സൈഡ് എഫക്ടുകളും ഇല്ലാതെ ഫോളോ ചെയ്യാൻ പറ്റിയതും ആയിട്ടുള്ള ഒരു ഡയറ്റിംഗ്.. അതുകൊണ്ടുതന്നെ കൂടുതൽ ഡോക്ടർസ് ഇൻറർമിറ്റഡ് ഫാസ്റ്റിംഗ് ആണ് എല്ലാ രോഗികൾക്കും സജസ്റ്റ് ചെയ്യാറുള്ളത്.. അതായത് 16 മണിക്കൂർ ഫാസ്റ്റിംഗ് ചെയ്യുക എന്നുള്ളതാണ്.. ഈ 16 മണിക്കൂർ എന്ന് പറയുന്നത് നമ്മുടെ രാത്രിയിലെ സമയം കൂടി കൂട്ടിച്ചേർത്തിട്ടാണ് ഇനി നിങ്ങൾക്ക് 18 മണിക്കൂർ എടുക്കാൻ കഴിയുമെങ്കിൽ അത്രയും നല്ലത് തന്നെയാണ്.. അപ്പോൾ ഇതിന് കൂടുതലും നമ്മൾ ഫാസ്റ്റിംഗ് എന്ന് പറയുമ്പോൾ അതിനൊരു കാരണം കൂടിയുണ്ട്.. പലപ്പോഴും പല ആളുകളും ഉപവാസം എന്നത് അന്വേഷിക്കാറുണ്ട്.. മുസ്ലിം സഹോദരന്മാരെ എടുത്താൽ നമുക്കറിയാം അവർ നോമ്പ് എടുക്കുന്നത് ഒരു തുള്ളി വെള്ളം പോലും കഴിക്കാതെയാണ്.. അതുപോലെ ക്രിസ്റ്റ്യൻസ് ഹിന്ദുക്കൾക്കും എല്ലാവർക്കും ഉപവാസം ഉണ്ട്..

അപ്പോൾ നമുക്ക് ഈ ഉപവാസം എന്നതിന് എങ്ങനെ ആരോഗ്യപ്രദമായ രീതിയിൽ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് നമുക്ക് വിശദമായി നോക്കാം.. ഉപവാസം എടുക്കുമ്പോൾ വെള്ളം ധാരാളം കുടിക്കാൻ ശ്രദ്ധിക്കുക.. അതായത് വൈകീട്ട് തുടങ്ങി രാവിലെ 7 മണി അല്ലെങ്കിൽ എട്ടുമണി വരെ എടുക്കുമ്പോൾ സീറോ കലോറി ഡയറ്റ് തന്നെ എടുക്കുമെന്ന് തീരുമാനിക്കുക.. അപ്പോൾ ഇത്തരം ഡയറ്റിംഗ് എടുക്കുമ്പോൾ വെള്ളം ധാരാളം കുടിക്കുകയും സീറോ കലോറി ആയിട്ടുള്ള സാലഡ് പോലുള്ളവ കഴിക്കുകയും ചെയ്യാം അത് കഴിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *