മുന്നിലിരിക്കുന്ന ഗ്ലാസ്സിലേക്ക് അയാൾ രണ്ടാമത്തെ പെഗ് കൂടി ഒഴിച്ചു.. സോഡ ചേർത്ത് ഒരു സ്വിപ്പ് അയാൾ നുണഞ്ഞു.. എഴുന്നേറ്റിരുന്ന് ടേബിളിൽ വച്ചിരിക്കുന്ന വെള്ള പേപ്പറിൽ എഴുതാൻ തുടങ്ങി എൻറെ പേര് ഹരികൃഷ്ണൻ.. വയസ്സ് 40.. എൻറെ മരണത്തിന് ആരും കാരണക്കാരല്ല എനിക്ക് ജീവിതം മതിയായതുകൊണ്ട് ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കാൻ പോകുന്നു.. എൻറെ പെട്ടിക്കുള്ളിൽ ഒരു വിൽപ്പത്രം ഉണ്ട് എൻറെ എല്ലാ സൂപ്പർമാർക്കറ്റിലെ തൊഴിലാളികൾക്ക് കൊടുത്തിരിക്കുന്നു.. പിന്നെയുള്ള ഈ ഇരുപതിനായിരം രൂപ ഈ ഹോട്ടലിലുള്ള ചിലവിനും അതുപോലെ മരണാനന്തര ചിലവുകൾക്ക് ഉപയോഗിക്കാം.. അനാഥൻ ആയതുകൊണ്ട് തന്നെ ആരും അന്വേഷിച്ചു വരില്ല.. അതുകൊണ്ടുതന്നെ പത്രത്തിൽ പരസ്യം കൊടുക്കേണ്ടതിന്റെ ആവശ്യമില്ല എന്ന് ഹരികൃഷ്ണൻ..
എഴുതി പേപ്പർ മടക്കിവച്ച ശേഷം മേശയുടെ വലിപ്പം തുറന്നു വിഷം നിറച്ച കുപ്പി ഒന്നുകൂടെ എടുത്തു നോക്കി.. അവശേഷിച്ച മദ്യം കാലിയാക്കി ഒരു സിഗരറ്റ് കൊളുത്തി ജനാലകൾ തുറന്നിട്ട് പുറത്തേക്ക് നോക്കി.. മുന്നിൽ നഗരം ഇരുട്ടിലേക്ക് മുങ്ങി തുടങ്ങിയിരുന്നു.. ഈ നഗരത്തിൽ നാളെ മുതൽ ഹരികൃഷ്ണൻ ഇല്ല.. ആരായിരുന്നു താൻ ആരുമല്ല.. ഹരികൃഷ്ണൻ എന്ന പേരുപോലും താൻ തന്നെ വച്ചതാണ്.. ഓർമ്മവച്ച കാലം മുതൽ തന്നെ ഈ നഗരത്തിൽ പാട്ടയും കുട്ടിയും പെറുക്കി നടന്നിരുന്ന ഒരു തള്ള കൂടെയുണ്ട്.. അവർ എൻറെ ആരെങ്കിലുമായിരുന്നോ എന്ന കാര്യം എനിക്കറിയില്ല വിവരം വെച്ച് സമയത്ത് തന്നെ ഒരു ലോറിക്കടിയിൽ പെട്ട അവർ മരിച്ചു.. ഏതോ പോലീസുകാരാണ് എന്നെ ഒരു ഓർഫനേജിൽ കൊണ്ട് ആക്കിയത്.. അത്യാവശ്യം വിദ്യാഭ്യാസം അവിടുന്ന് കിട്ടി.. 17 വയസ്സിനു ശേഷം അവിടെ നിന്ന് ഇറങ്ങി.. പണ്ട് ആക്രി സാധനങ്ങൾ പെറുക്കി നടന്നതിന്റെ പരിചയം വെച്ച് ഒരു ആക്രിക്കട തുടങ്ങുകയായിരുന്നു.. ഒറ്റയ്ക്ക് ആയതുകൊണ്ടാണോ കയ്യിൽ കുറെ പൈസകൾ ഉണ്ടായി..
അവസാനം ടൗണിൽ ഒരു സൂപ്പർമാർക്കറ്റ് തുടങ്ങി.. ഇടയ്ക്ക് പ്രേമം തോന്നിയ പെണ്ണ് അനാഥനാണ് എന്ന് പറഞ്ഞ് ഇട്ടിട്ടു പോയപ്പോൾ അധികം വിഷമം ഒന്നും തോന്നിയില്ല.. ഒരു സ്നേഹബന്ധത്തിന്റെയും തീവ്രത മനസ്സിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.. ഏതൊരു കാര്യത്തിലും തന്റെ മുന്നിൽ തടസ്സമായി നിന്നിരുന്നത് ഈ ഒരു അനാഥത്വം മാത്രമായിരുന്നു.. ഒരു കല്യാണം കഴിക്കാനുള്ള ശ്രമം നടത്തിയപ്പോൾ പെൺകുട്ടി മറ്റൊരു ആളിന്റെ കൂടെ ഒളിച്ചോടിപ്പോയി.. പിന്നെയും പരിഹാസ കഥാപാത്രം ആവേണ്ടതായി വന്നു.. ഈ ലോകത്തിൽ ഒരുവിധ സുഖങ്ങളെല്ലാം തന്നെ അനുഭവിച്ചു കഴിഞ്ഞിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…