ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മളെ ഒന്നും ആർക്കും വേണ്ട ഡോക്ടറെ കഴിഞ്ഞദിവസം എൻറെ സുഹൃത്ത് എന്നോട് പറയുകയുണ്ടായി.. അവനെ ഇപ്പോൾ 36 വയസ്സായി.. കല്യാണം നോക്കിയിട്ട് ഒന്നും ശരിയാകുന്നില്ല.. അതേപോലെതന്നെ ഇന്നലെ പരിശോധനയ്ക്കായി ഹോസ്പിറ്റലിൽ വന്ന ഒരു 30 വയസ്സുള്ള പെൺകുട്ടി എൻറെ അടുത്ത് പറഞ്ഞതാണ് എന്നെ ആർക്കും ഇഷ്ടമല്ല.. അത് പറയുമ്പോഴേക്കും ആ കുട്ടിയുടെ കണ്ണ് നിറഞ്ഞു വരികയായിരുന്നു.. എന്നിട്ട് പറഞ്ഞു ഞാൻ എന്തെങ്കിലും പറയാൻ തുടങ്ങുമ്പോഴേക്കും ഭയങ്കര ഇമോഷണൽ ആയി പോകുന്നു ഡോക്ടറെ എന്ന്.. ശരിക്കും അട്രാക്ടീവ് ആയ വ്യക്തികളുടെ കുറച്ചു ലക്ഷണങ്ങൾ നമ്മളെല്ലാവരും അറിഞ്ഞിരിക്കണം..
അതുമാത്രമല്ല നമ്മളോട് അട്രാക്ഷൻ തോന്നുന്ന ആൾക്കാരെ നമുക്ക് മനസ്സിലാക്കാൻ കഴിയണം.. ഇതെല്ലാം ബോഡി ലാംഗ്വേജിൽ ഉണ്ട് അതുപോലെതന്നെ അവരുടെ സംസാരത്തിൽ ഉണ്ട് അതുപോലെ അവരുടെ ഇടപെടലിലും ഉണ്ട്.. ഇതിനെ ആകെ ചേർത്ത് വിളിക്കുന്ന ഒരു പേര് ഉണ്ട് ബിഹേവിയർ.. ഇതിനെ കുറിച്ചുള്ള ഒരു പഠനം തന്നെയുണ്ട് ബിഹേവിയർ സയൻസ്.. അത് ന്യൂറോ സൈക്കാട്രിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ്.. അപ്പോൾ ഇങ്ങനെ ഇഷ്ടപ്പെട്ട ആൾക്കാരുടെ ഗുണഗണങ്ങൾ അല്ലെങ്കിൽ ലക്ഷണങ്ങൾ നമ്മൾ മനസ്സിലാക്കിയിരിക്കണം. അത്തരത്തിലുള്ള ക്വാളിറ്റീസ് നമ്മൾ മെച്ചപ്പെടുത്തണം.. അത് നമ്മുടെ പേഴ്സണാലിറ്റിയിൽ കൊണ്ടുവരണം.. പ്രധാനമായിട്ടും ഉണ്ടാക്കേണ്ട 5 ഗുണഗണങ്ങൾ പറയാം..
നിഷ്കപടത.. കാപട്യം ഇല്ലാതെ പെരുമാറുന്ന ഒരു വ്യക്തിത്വം.. നമ്മൾ ഒന്നും മറച്ചുപിടിച്ചുകൊണ്ട് മറ്റൊന്നു കാണിക്കുന്ന ഒരു രീതിയിലുള്ള ഇടപെടൽ അത് കുറച്ച് കഴിയുമ്പോൾ ആർക്കും മനസ്സിലാവും.. അതുപോലെതന്നെ ആത്മാർത്ഥമായിട്ടുള്ള ഒരു പെരുമാറ്റം.. അതുപോലെതന്നെ ആത്മവിശ്വാസം നമുക്ക് നമ്മളിൽ കോൺഫിഡന്റ് ഉണ്ട് എന്നുള്ള ഒരു രീതിയിലുള്ള പെരുമാറ്റം ഉണ്ടാവണം.. അതുപോലെ സ്നേഹം വിനയം തുടങ്ങിയ അഞ്ചു ക്വാളിറ്റീസിനെ കുറിച്ച് പറഞ്ഞാൽ നല്ലൊരു പേഴ്സണാലിറ്റിയുടെ ആകെ ഒരു രൂപമായി മാറി.. നമ്മളെ വളരെ ഡീറ്റെയിൽഡ് ആയിട്ട് നമ്മൾ തന്നെ അനലൈസ് ചെയ്യുന്നതുകൊണ്ട് പലപ്പോഴും കോൺഷ്യസ് ആയി മാറുന്നുണ്ട്..
നമ്മൾ ഒരാളെ നോക്കുമ്പോൾ അല്ലെങ്കിൽ ശ്രദ്ധിക്കുന്നുണ്ട് എന്ന് അയാളുടെ നടത്തത്തിന്റെ അലൈൻമെന്റ് തന്നെ തെറ്റിപ്പോകും എന്ന് പറയാറുണ്ട്.. കാരണം നമ്മൾ നമ്മളെ തന്നെ ഡീറ്റെയിൽഡ് ആയിട്ട് നോക്കുമ്പോൾ നമ്മളിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ നമ്മുടെ പേഴ്സണാലിറ്റിയിലും അതുപോലെ ബോഡി ലാംഗ്വേജിൽ ഒക്കെ വരാറുണ്ട്.. അപ്പോൾ നമ്മളിൽ അട്രാക്റ്റീവ് ആയിട്ടുള്ള ആളുകളുമായിട്ട് സംസാരിക്കുമ്പോൾ അവരുടെ മുഖത്ത് ആ ഒരു ക്യൂരിയോസിറ്റി മനസ്സിലാക്കാൻ സാധിക്കും എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…