രാത്രി കഴിച്ചിട്ട് ബാക്കി വരുന്ന ചോറ് അടുക്കള പുറത്തുള്ള തെങ്ങിൻറെ ചോട്ടിൽ കൊണ്ടുപോയി കളയുന്ന അമ്മയോട് അച്ഛൻ ദേഷ്യത്തോടെ ചോദിക്കുമായിരുന്നു.. നിനക്ക് ആവശ്യമുള്ളത് മാത്രം വച്ചുണ്ടാക്കിയാൽ പോരേ എന്ന്.. അടുക്കളയിലെ ചുമരിൽ തൂക്കിയിട്ട തട്ടിലെ മല്ലി പത്രവും മുളകു പാത്രവും ചായപ്പൊടി പാത്രവും പഞ്ചസാര പാത്രവും ഇടയ്ക്കിടയ്ക്ക് തുറന്നു നോക്കിക്കൊണ്ട് അച്ഛൻ ചോദിക്കുമായിരുന്നു.. കഴിഞ്ഞ ദിവസമല്ലേ ഞാൻ ഇതെല്ലാം വാങ്ങിച്ചത് ഇത്ര പെട്ടെന്ന് ഇതെല്ലാം തീർന്നോ എന്ന്.. മഴക്കാലത്ത് ഷർട്ടിന്റെ പുറകിലേക്ക് ചളി തെറിപ്പിക്കുന്ന ഹവായി ചെരുപ്പിന് പകരം ഒരു പ്ലാസ്റ്റിക് ചെരുപ്പ് വാങ്ങി തരുമോ എന്ന് ചോദിച്ചതിന് അച്ഛൻ എന്നോട് പറഞ്ഞു സൂക്ഷിച്ചു നടന്നാൽ ഹവായി ചെരുപ്പ് ആണെങ്കിലും ചെളി തെറിപ്പിക്കാതെ വീട്ടിലേക്ക് എത്താം എന്ന്..
കടയിൽ സാധനം വാങ്ങാൻ പറഞ്ഞു വിടും നേരം എൻറെ കയ്യിൽ തരാൻ പോകുന്ന നോട്ടുകൾക്കിടയിൽ കണക്കിൽ പെടാത്ത വല്ല നോട്ടുകളും ഒട്ടിപ്പിടിച്ചിട്ടുണ്ടോ എന്നറിയാൻ അച്ഛൻ പലവട്ടം തിരിച്ചും മറിച്ചും നോക്കും.. എനിക്ക് വേണ്ടി പലപ്പോഴും കുമ്പളത്തിൽ നിന്നും മത്തനിൽ നിന്നും ചേനയിൽ നിന്നും 100 ഗ്രാം വീതം മുറിച്ച് എടുക്കുമ്പോൾ കടക്കാരന്റെ മുഖത്ത് ഒരു പരിഹാസ ചിരി വിടരാറുണ്ട്.. കണക്കുകൂട്ടി സാധനങ്ങളുടെ കാശ് കൊടുത്താൽ പിന്നെ ഒരു മുട്ടായി വാങ്ങാനുള്ള കാശ് പോലും ബാക്കി വരില്ല എന്നുള്ളത് കൊണ്ട് അവിടെ നിൽക്കുന്ന സമയത്ത് മുട്ടായി ഭരണിയിൽ നോക്കി വെള്ളം ഇറക്കി ആശ്വാസം കണ്ടെത്തുമായിരുന്നു ഞാൻ..
ആറ്റ് നോറ്റ് വരുന്ന ഓരോ ഓണത്തിനും കൂടി എടുത്തപ്പോൾ എനിക്ക് ഏട്ടനും ഒരേ നിറത്തിലുള്ള ഷർട്ടിന്റെ തുണി എടുക്കുമ്പോൾ കാണുമ്പോഴൊക്കെ വേറെ വേറെ നിറമുള്ള തുണി ആണെങ്കിൽ മക്കൾക്ക് പരസ്പരം മാറിമാറി ഇടാമായിരുന്നില്ലേ എന്ന്.. അമ്മയുടെ ആ ചോദ്യത്തിനു മാത്രം എപ്പോഴും ഉത്തരം ലഭിച്ചിരുന്നില്ല.. ആദ്യമായി ജോലിക്ക് പോകുന്ന സമയത്ത് ഞാൻ അമ്മയുടെ കാൽ തൊട്ടാണ് അനുഗ്രഹം വാങ്ങിയിരുന്നത്.. അച്ഛൻ ആ സമയം പറമ്പിൽ എന്തോ പണിയിലായിരുന്നു.. ഒരു ദിവസം കോലയിൽ കിടന്ന് എൻറെ ഷൂ അച്ഛൻ തിരിച്ചു മറിച്ചും എടുത്ത് നോക്കുന്നുണ്ടായിരുന്നു.. ജീവിതത്തിൽ ഇന്നേവരെ ചെരുപ്പ് ഇടാത്ത അച്ഛൻറെ മുഖത്ത് കൗതുകമായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…