അവക്ക് ഇപ്പൊ എന്തിനാ പുതിയ ചെരുപ്പ്.. അവരവരുടെ അവസ്ഥയ്ക്ക് അനുസരിച്ച് വളർന്നാൽ മതി.. അല്ലെങ്കിൽ വലുതാകുമ്പോൾ ആഗ്രഹം കൂടും.. തൽക്കാലം അമ്മുവിൻറെ പഴയ ചെരുപ്പ് ഇട്ടാൽ മതി.. മിന്നുവിന് ചെരുപ്പ് വാങ്ങാൻ മുത്തശ്ശി പൈസ കൊടുത്തപ്പോൾ അത് തടഞ്ഞുകൊണ്ട് അമ്മായി പറഞ്ഞു.. അപ്പനും അമ്മയും ഇല്ലാത്ത കുട്ടിയല്ലേ ശാന്തി അവൾ.. നമ്മൾ വേണ്ടേ അവൾക്ക് വാങ്ങിക്കൊടുക്കാൻ മുത്തശ്ശി അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.. അതുതന്നെയാണ് പറഞ്ഞത് ഇപ്പോഴേ തന്നെ അവൾ ആഗ്രഹിക്കുന്നതൊക്കെ വാങ്ങിച്ചു കൊടുത്താൽ പിന്നെ അവൾ പറയുന്നത് പഠിപ്പിക്കാനും അതുപോലെ പറയുന്ന ആളിനെ കെട്ടിച്ചുകൊടുക്കണം തുടങ്ങിയ എന്തെല്ലാം പൊല്ലാപ്പുകളാണ് ആയിരിക്കും..
വെറുതെ ഇപ്പോഴേ ആഗ്രഹങ്ങൾ കൊടുക്കണ്ട.. പെണ്ണിന് അതൊരു ശീലം ആവും.. ഇനി മുത്തശ്ശിക്ക് കയ്യിൽ പൈസ കൂടുതൽ ഉണ്ടെന്നു കരുതിയാൽ എന്റെ അമ്മുവിന് കൊടുത്തു.. അല്ലാതെ നാളെ വല്ലവരുടെയും വീട്ടിലെ അടുക്കളക്കാരി ആവാൻ പോകുന്ന അവൾക്ക് കൊടുത്തിട്ട് എന്താണ് കാര്യം.. മുത്തശ്ശി നിശബ്ദയായി.. മിന്നു വാതിലിനു പുറകിൽ മറഞ്ഞുനിന്ന് അമ്മായിയെ നോക്കി.. അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ മിന്നുവിന്റെ ജീവിതം അങ്ങനെയായിരുന്നു.. അച്ഛൻറെ പെങ്ങൾ പറയുന്നതുപോലെ.. അവരെ എതിർക്കുവാൻ ആ വീട്ടിൽ ആർക്കും തന്നെ ധൈര്യം ഇല്ലായിരുന്നു.. മിന്നു അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇരുവരും വാഹന അപകടത്തിൽ മരിക്കുന്നത്.. ഇപ്പോൾ അഞ്ചുവർഷം കഴിയുമ്പോഴും അവൾ രണ്ടാം തരക്കാരിയാണ്.. എന്നും ആരെങ്കിലും ഉപയോഗിച്ചതിന്റെ ബാക്കി മാത്രമേ അവൾക്ക് ലഭിച്ചിട്ടുള്ളൂ..
കൂടുതലും അമ്മു ഉപയോഗിച്ച ബാക്കി ആയിരുന്നു.. അവൾ സമപ്രായക്കാരി ആയതു കൊണ്ടാവണം പോലും അനുവാദം ഇല്ലായിരുന്നു.. എല്ലാവരും കഴിച്ചതിനുശേഷം എന്തെങ്കിലും ബാക്കി ഉണ്ടെങ്കിൽ മാത്രം കഴിക്കാം.. എനിക്ക് ഒരൊറ്റ ആഗ്രഹമേ ഉള്ളൂ ഉണ്ണിയേട്ടാ നിങ്ങളുടെ ലൈഫിൽ ഇപ്പൊ ആരെങ്കിലും ഉണ്ടെങ്കിൽ എന്നെ സ്വീകരിക്കരുത്.. എനിക്ക് ജീവിതത്തിൽ ഒന്നും ആദ്യമായി കിട്ടിയിട്ടില്ല.. ഞാൻ സ്നേഹിക്കുന്ന ആളിന്റെ സ്നേഹമെങ്കിലും എനിക്ക് ആദ്യം വേണം ലഭിക്കാൻ.. പെണ്ണുണ്ട് ഇഷ്ടമായി എന്ന് പറഞ്ഞപ്പോൾ ഉണ്ണിയോട് പറഞ്ഞ ആദ്യത്തെ വാക്ക് അതായിരുന്നു.. ഒരു ചിരിയോടെ അവൻ അവളെ ചേർത്തു പിടിക്കുമ്പോൾ ഒരുപാട് സന്തോഷിച്ചു.. നാളെ ഇതുവരെ എനിക്ക് കിട്ടാതിരുന്ന പ്രയോറിറ്റി എനിക്ക് കിട്ടാൻ പോകുന്നു.. പതിനെട്ടാമത്തെ വയസ്സിൽ താലിക്കു മുന്നിൽ തലകുനിക്കേണ്ടി വരുമ്പോൾ ഭർത്താവിൽ നിന്ന് ആഗ്രഹിച്ചത് അവൾ ആ ഒരു കാര്യം മാത്രം ആയിരുന്നു..
എന്നാൽ അതിനും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.. ഉണ്ണിയും സഹപ്രവർത്തകയുമായി വർഷങ്ങളായി തുടർന്നു വരുന്ന ബന്ധം തന്റെ കുഞ്ഞിനെ പ്രസവിച്ച് കിടക്കയിൽ കിടക്കുമ്പോഴാണ് അറിയുന്നത്.. ഇതിലിപ്പോ എന്താണ് ഇത്രമാത്രം ഇരിക്കുന്നത്.. സത്യമായി നിന്നെ കെട്ടുമ്പോൾ ഞങ്ങൾ എല്ലാം അവസാനിപ്പിച്ചിരുന്നു.. പക്ഷേ പ്രസവത്തിനായി വീട്ടിൽ പോയപ്പോൾ ഞാൻ ഒറ്റപ്പെട്ടു.. അപ്പോൾ എനിക്ക് അവൾ ഒരു ആശ്വാസമായി വീണ്ടും വന്നു.. ഇനി ഉണ്ടാവില്ല മിന്നു വളരെ ലാഘവത്തോടെ അവനത് പറഞ്ഞ അവസാനിക്കുമ്പോൾ മിന്നുവിന്റെ ഉള്ളം നീറുക ആയിരുന്നു കാരണം ഒരിക്കൽ പോലും ഒന്നും ആദ്യം ലഭിക്കാതെ ഇരിക്കുന്നത്.. എത്ര നിസ്സാരമായി ആണ് ഉണ്ണി പറഞ്ഞ അവസാനിക്കുന്നത്.. അവൾക്ക് അത് താങ്ങാവുന്നതിലും ഏറെ ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…