കറുപ്പ് നിറം കാരണം ഒരുപാട് ഇരട്ട പേരുകളും ഒരുപാട് അവഗണനകളും നേരിട്ട ഒരു പെൺകുട്ടിയുടെ കഥ..

നാശത്തിന്റെ തലവട്ടം കണ്ടതും തുടങ്ങിയതാണ് നശിക്കാൻ.. ഏത് നേരത്താണ് ദൈവമേ ഇവളെൻറെ വൈറ്റിൽ വന്ന് പിറന്നത്.. അടുപ്പിലെ തീ ഊതിക്കൊണ്ട് അമ്മ മിന്നുവിനെ പ്രാകി.. മുൻപിലെ വശത്തെ ഇറയത്ത് ഉണ്ടായിരുന്ന പുസ്തകങ്ങളെ നോക്കി 13 കാരി പുസ്തകത്തിൽ നിന്ന് കണ്ണെടുക്കാതെ അതും നോക്കി അമ്മ പറയുന്നതെല്ലാം കേട്ടുകൊണ്ടിരുന്നു.. ഓ ഐ എ എസ് പഠിക്കുകയാണ് തമ്പുരാട്ടി.. ആടിയാടി മുന്നിലെ കമ്പിവേലിയിലേക്ക് പിടിച്ചുകൊണ്ട് അച്ഛൻ അവളെ നോക്കി പുച്ഛിച്ചു.. നിങ്ങൾ ഇന്നും ഒന്നും വാങ്ങിക്കാതെ ഒടുക്കത്തെ കുടിയും കുടിച്ച് വന്നതാണോ മനുഷ്യാ.. അലറിക്കൊണ്ട് അമ്മ മുൻവശത്തേക്ക് വന്നു.. അതേടി ഞാൻ ഒന്നും വാങ്ങിച്ചില്ല.. എന്തേ നീ അങ്ങനെ ഉറക്കി കളയുമോ.. ഇങ്ങനെ പോയാൽ നിങ്ങളെ ഞാൻ ഉറക്കും.. അമ്മ നൈറ്റ് പൊക്കി കുത്തി കലിയോടെ അടുക്കളയിലേക്ക് നടന്നു.. പിന്നെ നീ അല്ല നിൻറെ അപ്പൻ അത്രയും പറഞ്ഞ് അയാൾ ചർദ്ദിച്ചത് കൊണ്ട് മുറ്റത്തേക്ക് വീണു..അയ്യോ അച്ഛാ കയ്യിൽ ഉണ്ടായിരുന്ന പുസ്തകം മടക്കിവെച്ച് മിന്നും അച്ഛൻറെ അടുത്തേക്ക് ഓടി..

അയാളുടെ അടുത്തേക്ക് വന്നു.. തൊടരുത് എന്നെ.. എണീക്കാൻ ശ്രമിച്ച അയാൾ അവൾക്ക് നേരെ കൈ ചൂണ്ടി.. അച്ഛനോ ആരുടെ അച്ഛൻ അവൾ വല്ലവടയും പോയി കിടന്നിട്ട് വന്നതിന്റെ ഫലമാണ് നീ.. ആ നീ എന്നെ അച്ചാ എന്ന് വിളിക്കുന്നോ മിന്നുവിന്റെ കണ്ണുകൾ നിറഞ്ഞു.. ഓ അവളുടെ ഒരു പൂങ്കണ്ണീർ.. തൂവെള്ള പോലുള്ള എനിക്കും വെളുത്ത അവൾക്കും എങ്ങനെയാടീ കാക്ക കരമ്പി പോലെ ഇരിക്കുന്ന നീ ഉണ്ടായത്.. മിന്നു കണ്ണുകൾ തുടച്ചുകൊണ്ട് പുസ്തകം എടുത്ത വീണ്ടും ഇറയത്ത് തന്നെയിരുന്നു.. പടിക്ക് പഠിക്ക് നാളെ മുഖ്യമന്ത്രിയുടെ കയ്യിൽ നിന്നും പട്ടും വളയും വാങ്ങാൻ പോവുകയല്ലേ..

അവൾ സങ്കടത്തോടെ അച്ഛനെ നോക്കി.. സ്കൂളിൽ കുട്ടികൾ കാക്കത്തമ്പുരാട്ടി എന്ന് വിളിക്കുമ്പോൾ ചില അധ്യാപകർ കറുത്ത മിന്നു എന്ന് വിളിക്കുമ്പോഴും ഇത്രയും സങ്കടം അവൾക്ക് തോന്നാറില്ലായിരുന്നു.. എല്ലാം കണ്ടുകൊണ്ട് ഉമ്മറത്ത് അയൽ വീട്ടിൽ ഒരു നാണി തള്ള ഇരിക്കുന്നുണ്ടായിരുന്നു.. മകൻ ഉപേക്ഷിച്ചു പോയ അവർ ആ വീട്ടിൽ ഒറ്റയ്ക്കാണ്.. മൺകലങ്ങളും കുടങ്ങളും ഒക്കെ ഉണ്ടാക്കി വിറ്റിട്ടാണ് അവർ ജീവിച്ചു പോകുന്നത്.. മിന്നുവിന് ആകെയുള്ള ഒരു ആശ്വാസം അവരാണ്.. അമ്മയും അച്ഛനും വീട്ടിൽ ഇല്ലാത്ത ദിവസം അവർ കൈ കാണിച്ചു വിളിക്കും എന്നിട്ട് അവിടെ ഉണ്ടാക്കിയ ഭക്ഷണം വയറു നിറച്ചു കൊടുക്കും.. ചിലപ്പോഴൊക്കെ മിന്നുവിന് ഒരുപാട് കഥകൾ പറഞ്ഞു കൊടുക്കും.. ഒരുപക്ഷേ ആ കഥകളാണ് മിന്നുവിനെ എന്നും താങ്ങായി നിന്നത് എന്ന് അവൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. മുത്തശ്ശി പറയുന്ന കഥകളിൽ അവൾ എന്നും ഓർമ്മിക്കാനുള്ള കഥ ആണ് കുരങ്ങന്റെ കഥ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *