ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് അസിഡിറ്റി എന്ന വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. ഈ അസിഡിറ്റി എന്ന പ്രോബ്ലം എന്തുകൊണ്ടാണ് ഉണ്ടാവുന്നത്.. അത് ഉണ്ടാകുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചൊക്കെയാണ്.. നമുക്കെല്ലാവർക്കും അറിയാം അസിഡിറ്റി പ്രോബ്ലംസ് ഇന്ന് എല്ലാ ആളുകളിലും വളരെ സാധാരണയായി കണ്ടുവരുന്ന ഒരു കോമൺ പ്രശ്നമാണ്.. ഏകദേശം പത്തിൽ ഒരാൾക്ക് വീതം ഇത്തരം അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നുള്ളതാണ് നമ്മുടെ കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത്..
അത് നമ്മുടെ ചെറുപ്പക്കാരായ ആളുകളെ പോലും വളരെയധികം ബാധിക്കുന്നുണ്ട്.. ആളുകൾക്ക് വളരെയധികം അവശതകളാണ് ഈ ഒരു അസിഡിറ്റി പ്രോബ്ലംസ് കാരണം ഉണ്ടാവുന്നത്.. ചിലർക്ക് വയറിൽ അത് കഠിനമായ വേദന വരുന്നു അതുപോലെ തന്നെ ചിലർക്കു നെഞ്ചരിച്ചിൽ വരുന്നു.. മറ്റു ചിലർക്ക് പുളിച്ചു തികട്ടൽ വരുന്നു.. ചിലർക്ക് ഓക്കാനം വരുന്നു അതുപോലെ ചിലർക്ക് ഛർദി വരുന്നു.. അതുപോലെ വയറിൻറെ മുകൾഭാഗത്ത് വേദന അനുഭവപ്പെടുന്നു.. ചിലർക്ക് ഒട്ടും വിശപ്പില്ലായ്മ ഉണ്ടാകുന്നു.. അതുപോലെ വയർ കംപിക്കുക..വയറിൽ ഗ്യാസ് നിറയുക..ചിലർക്ക് ആഹാരം കഴിക്കാതെയുള്ള പ്രശ്നങ്ങളുണ്ടാകുന്നു ചുരുക്കത്തിൽ ഇതുമൂലം വളരെയധികം ബുദ്ധിമുട്ടുകളാണ് നമ്മുടെ ആളുകൾ ഈ ഒരു അസിഡിറ്റി പ്രോബ്ലംസ് കാരണം അനുഭവിക്കുന്നത്..
ഇത് വളരെ അൺപ്ലസൻ്റ് ആയിട്ടുള്ള ഒരു സിറ്റുവേഷൻ ആണ്.. അപ്പോൾ ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് നമ്മൾ ആദ്യം തന്നെ മനസ്സിലാക്കണം.. നിങ്ങളെല്ലാവരും ഹൈഡ്രോക്ലോറിക് ആസിഡിനെ കുറിച്ച് കേട്ടിട്ടുണ്ടാവാം.. അതായത് നമ്മുടെ വയറിൽ അല്ലെങ്കിൽ ആമാശയത്തിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉണ്ടാവുന്നുണ്ട്.. ഒരുപക്ഷേ നിങ്ങൾക്ക് കേൾക്കുമ്പോൾ തന്നെ അതൊരു അത്ഭുതമായി തോന്നാം.. ഈ ഒരു ആസിഡ് നമ്മുടെ ശരീരഭാഗത്തെ എവിടെയെങ്കിലും തട്ടിയാൽ അവിടെ ആ ഭാഗം മൊത്തം പൊള്ളി വല്ലാത്ത പ്രശ്നങ്ങളുണ്ടാക്കും.. അപ്പോൾ ഇത്തരം പൊള്ളൽ ഉണ്ടാക്കുന്ന ഒരു ആസിഡ് നമ്മുടെ ആമാശയത്തിൽ ഉണ്ടാകുന്ന എന്ന് പറയുമ്പോൾ നിങ്ങൾക്ക് അത്ഭുതം തോന്നാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….