പ്രായം 40 നോട് അടുക്കുന്നു എന്നത് എന്നെ സംബന്ധിച്ച് അത്ര വലിയ ഒരു സംഭവം അല്ലായിരുന്നു.. പക്ഷേ വീട്ടുകാർക്ക് അതൊരു വലിയ തലവേദന ആയിരുന്നു.. എൻറെ കല്യാണം ഇതുവരെ ശരിയായിട്ടില്ല എന്നുള്ളത് തന്നെയാണ് കാരണം.. അതിനു പ്രധാനപ്പെട്ട ഒരു കാരണം ആയിരുന്നത് എൻറെ ജോലി തന്നെയായിരുന്നു.. കാണാൻ തെറ്റില്ലാതെ ഇരുന്നിട്ടും.. കാണാൻ പോയ ആലോചനകൾ എല്ലാം മുടങ്ങിപ്പോയി.. അപ്പോൾ നിങ്ങൾ വിചാരിക്കും ഇത്രമാത്രം കല്യാണ ആലോചനകൾ മുടക്കിയ എൻറെ ജോലി എന്താണ് എന്ന്.. പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾ മൂക്ക് പൊത്തും.. സെപ്റ്റിക് ടാങ്ക് ക്ലീൻ.. പെണ്ണുങ്ങൾക്കൊക്കെ അറപ്പ് ആണത്രേ. ഇത്തരം ഒരാളോടൊത്ത് ജീവിക്കുന്നത്.. പലരും പറഞ്ഞതാണ് മറ്റെന്തെങ്കിലും ജോലിക്ക് പോകാൻ..
അമ്മയും പെങ്ങമ്മാരും അത് പറഞ്ഞു തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി.. ഏട്ടാ ഇനിയെങ്കിലും ഈ പണി നിർത്ത് മറ്റുള്ള ആളുകളോട് പറയാൻ തന്നെ നാണക്കേടായി തുടങ്ങി.. സുകുവേട്ടൻ ഒരു ഡ്രൈവറുടെ ജോലി പറഞ്ഞത് എന്തായി.. ഇളയ പെങ്ങളുടെ വക ആണ് ആ ചോദ്യം.. അതിനുള്ള മറുപടി എന്റെ നോട്ടത്തിൽ നിന്ന് തന്നെ അവൾക്ക് അത് മനസ്സിലായി.. എൻറെ അച്ഛൻ അമ്മയെയും രണ്ട് പെങ്ങന്മാരെയും എന്നെ ഏൽപ്പിക്കുമ്പോൾ എനിക്ക് വയസ്സ് 14.. പാതിവഴിയിൽ പഠനം ഉപേക്ഷിച്ച് കുടുംബത്തിൻറെ ഉത്തരവാദിത്വം സ്വയം ചുമലിലേക്ക് പിന്നീട് അവിടുന്ന് ഒരു ഓട്ടമായിരുന്നു.. ചെയ്യാത്ത ജോലികൾ ഇല്ല പക്ഷേ അതൊന്നും അച്ഛൻ ഉണ്ടാക്കി വെച്ച കടങ്ങൾ തീർക്കാൻ തികഞ്ഞിരുന്നില്ല.. അങ്ങനെ ഇരിക്കെ ഒരു സുഹൃത്ത് മുഖേന ആണ് ഈയൊരു ജോലി തിരഞ്ഞെടുത്തു.. അധികം ആരും ഏറ്റെടുക്കാത്ത ജോലി ആയിരുന്നതുകൊണ്ടുതന്നെ വരുമാനവും വളരെ കൂടുതലായിരുന്നു.. രാഘവേട്ടനോടൊപ്പം ആദ്യമായി സെപ്റ്റിക് ടാങ്കിൽ ഇറങ്ങിയ നിമിഷം എനിക്ക് ഇപ്പോഴും മറക്കാൻ കഴിഞ്ഞിട്ടില്ല..
അന്ന് ഞാൻ ചർദ്ദിച്ച് ആവശ്യമായിരുന്നു.. മദ്യം ഉപയോഗിച്ച് ശീലം ഇല്ലാത്ത എനിക്ക് പക്ഷേ പിന്നീട് എനിക്ക് രണ്ടെണ്ണം അടിക്കേണ്ടി വന്നു അതിലേക്ക് ഇറങ്ങാൻ.. പക്ഷേ ഈ പണിക്കാണ് പോകുന്നത് എന്ന് വീട്ടിൽ ആരെയും ഞാൻ അറിയിച്ചിരുന്നില്ല.. പിന്നീട് എപ്പോഴും അവർ അറിഞ്ഞു വന്നപ്പോഴേക്കും ആരുടെ മുമ്പിലും തലകുനിക്കാൻ കഴിയാത്ത ഒരു നിലയിലേക്ക് അവരെ എത്തിച്ചിരുന്നു.. വർഷങ്ങളുടെ അധ്വാനത്തിന്റെ ഫലമായി അച്ഛൻ ഉണ്ടാക്കിയ കടങ്ങളെല്ലാം തീർത്ത് പെങ്ങന്മാരെ കെട്ടിച്ചും വിട്ടു.. പലപ്പോഴും അവർ എൻറെ അവസ്ഥ ഓർത്ത് സഹതപിച്ചിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…