ചേട്ടന് മുന്നേ തന്നെ അനിയൻ വിവാഹം കഴിച്ചു.. പിന്നീട് ആ വീട്ടിലെ അവസ്ഥ കണ്ടോ..

പതിവിന് വിപരീതമായി പൊരിച്ച മീൻ നടുകഷണം എനിക്കും തല കഷണം അനിയനും വിളമ്പിയ അമ്മയുടെ മുഖം കണ്ടപ്പോൾ എന്തോ ഒരു പന്ത് പേടി തോന്നി.. അനിയനെയും അമ്മയെയും ഞാൻ ഇടം കണ്ണിട്ട് നോക്കി.. അവർ രണ്ടുപേരും മുഖത്തോട് മുഖം നോക്കി കഥകളി ആടുന്നു.. ഒരു അപകടം മണത്തതു കൊണ്ട് ഞാൻ വേഗം അത്താഴം കഴിച്ച് കൈ കഴുകാനായി പുറത്തുള്ള പൈപ്പിലേക്ക് നടന്നു.. കൈകൾ നല്ലപോലെ കഴുകി മുണ്ടിന്റെ അറ്റം കൊണ്ട് ചുണ്ട് തുടച്ച പാട് ചുമരിന്റെ അരികിലേക്ക് ചേർന്ന് നിന്ന് ഞാൻ ചെവി കൂർപ്പിച്ചു.. അനിയൻ അമ്മ ഇന്ന് തന്നെ ഏട്ടനോട് കാര്യങ്ങൾ പറയണം.. അമ്മ ഞാനിത് എങ്ങനെ മുഖത്തുനോക്കി അവനോട് പറയും.. അനിയൻ പറഞ്ഞു അമ്മ പറഞ്ഞാലും ശരി അല്ലെങ്കിലും ശരി ഞാൻ കെട്ടും..

അമ്മ പറഞ്ഞു നീ ആദ്യം ഒന്ന് അടങ്ങ്.. ഇതിപ്പോ ഇങ്ങോട്ട് വന്ന കല്യാണം ആലോചന അല്ലേ.. ഒരു ഏട്ടൻ ഉണ്ട് എന്ന് കരുതി വീട്ടിലേക്ക് വരുന്ന മഹാലക്ഷ്മിയെ പുറന്തള്ളാൻ പറ്റുമോ.. നാളെ അമ്മാവനോട് വീട്ടിലേക്ക് വരാൻ പറഞ്ഞു.. അമ്മാവൻ തന്നെ അവനോട് ഈ കാര്യങ്ങൾ എല്ലാം പറയട്ടെ.. അതാണ് ഏറ്റവും നല്ലത്.. മൂത്ത മകനായ എനിക്കു മുന്നേ തന്നെ സ്വന്തം അനിയന് പെണ്ണ് കെട്ടിക്കാനുള്ള പ്ലാൻ ആണത്.. എൻറെ സകല ഞരമ്പുകളും വലിഞ്ഞ് മുറുകി കണ്ണിൽ കോപം കൊണ്ട് ജ്വലിച്ചു.. ഇന്ന് രണ്ടിലൊന്ന് അറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം എന്ന് പറഞ്ഞ് ചുമരിന്റെ മറവിൽ നിന്ന് ശരവേഗത്തിൽ ഞാൻ അകത്തേക്ക് കയറി.. മുന്നിൽ അതാ ഒരു ഗ്ലാസ് പാലുമായി അമ്മ.. അമ്മിഞ്ഞ പാലായാലും ശരി അതിനെ പശുവിൻ പാലായിലും ശരി എൻറെ മുന്നിൽ വാത്സല്യ ഭാവമാണ് ഇതിന്.. അത് നിഷേധിക്കാൻ കഴിയുമായിരുന്നില്ല.. ഞാൻ പാൽ വാങ്ങി കുടിച്ചു.. വലിഞ്ഞ മുറുകിയതെല്ലാം മെല്ലെ മെല്ലെ അയഞ്ഞു.. കണ്ണിൽ കോപത്തിന് പകരം സ്നേഹം ജ്വലിച്ചു..

അമ്മേ ഞാൻ പോയി കിടന്നുറങ്ങിക്കോട്ടെ അമ്മേ.. മുറിയിൽ കയറി വാതിൽ അടച്ചതും ഏമ്പക്കം വന്നു പിന്നെ ഒന്നും ഓർക്കാൻ കഴിഞ്ഞില്ല വേഗം ഉറങ്ങിപ്പോയി.. രാവിലെ എഴുന്നേറ്റ ഉടനെ കണി കണ്ടത് അമ്മാവനെ.. നീ ഇന്നു ഓട്ടോ ഓടിക്കാൻ പോകുന്നില്ലേ.. പോകണം അമ്മാവാ.. അല്ല അമ്മാവൻ എന്താണ് ഇത്രയും നേരത്തെ.. പറമ്പിൽ ഇന്ന് പണിക്കാർ ഉണ്ട്.. അങ്ങോട്ട് പോകുന്ന വഴിയാണ് അതുകൊണ്ട് ഇങ്ങോട്ടും ഒന്ന് കയറിയിട്ട് നിന്നെ ഒന്ന് കണ്ടിട്ട് പോകാം എന്ന് കരുതി.. എന്താ അമ്മാവാ കാര്യം നമുക്ക് ഒന്നും മുറ്റത്തേക്ക് ഇറങ്ങും.. എൻറെ തോളിൽ കയ്യിൽ ഇട്ട് മുറ്റത്തേക്ക് ഇറങ്ങി.. നീ ഇപ്പോൾ പെണ്ണ് കാണാൻ ഒന്നും പോകാറില്ലേ.. 10.. 20 പെണ്ണുകാണൽ കണ്ടതോടുകൂടി എനിക്ക് മതിയായി അമ്മാവാ.. ഇപ്പോഴത്തെ പെൺപിള്ളേർക്ക് എല്ലാം ഗവൺമെൻറ് ജോലിക്കാരൻ മതി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *