മോളെ നിന്നോട് ഹരിക്കുഞ്ഞിൻ്റേ കുട്ടിയെ നോക്കാൻ ചെല്ലാൻ കഴിയുമോ എന്ന് കുട്ടി ചോദിച്ചു.. വൈകുന്നേരം വീട്ടിലെത്തിയ കേശവൻ കയ്യിൽ ഉണ്ടായിരുന്ന സാധനങ്ങൾ അടങ്ങിയ കവർ ദേവിയെ ഏൽപ്പിക്കുമ്പോൾ മോളിന്റെ മുഖത്ത് നോക്കാതെയാണ് അത് പറഞ്ഞത്.. ദേവിയുടെ മറുപടിക്ക് കാത്തുനിൽക്കാതെ തന്നെ അയാൾ ഉള്ളിലേക്ക് കയറി പോയി.. ആ കുഞ്ഞിന് ആറുമാസം മാത്രമേ പ്രായമുള്ളൂ.. അവിടെ നിൽക്കുന്ന തള്ള ആണെങ്കിൽ അതിനെ നേരെ വണ്ണം നോക്കുകയുമില്ല.. പാവം കുഞ്ഞ്.. വൈകുന്നേരം അത്താഴം കഴിക്കുമ്പോഴാണ് കേശവൻ കഥ പറഞ്ഞത്.. ദേവി മറുപടിയൊന്നും പറയാതെ തലകുനിച്ച് ചോറും പാത്രത്തിൽ നോക്കി ഇരുന്നു.. ജോലിക്ക് വേണ്ടിയല്ല എന്നാലും മോൾക്ക് അതൊരു ആശ്വാസമാകും..
വെറുതെ ഇവിടെ ഒറ്റയ്ക്ക് ചടഞ്ഞുകൂടിയിരുന്ന മനസ്സ് വിഷമിക്കുന്നതിനേക്കാലും നല്ലത് അല്ലേ.. പിന്നെ നമുക്ക് ഹരിക്കുഞിനെ നല്ലപോലെ നമുക്കെല്ലാവർക്കും അറിയാവുന്നതല്ലേ.. ഞാനും അവനെ ഇടയ്ക്ക് ഒക്കെ കാണുമല്ലോ.. മോൾ ഒന്ന് നല്ലപോലെ ആലോചിച്ചു തീരുമാനം പറ.. നീ ഇങ്ങനെ നീറിനേറി ജീവിക്കുന്നത് കാണുമ്പോൾ അത് പറയാതെ മുഴുമിപ്പിക്കാതെ കണ്ണിൽ നിന്നും കണ്ണുനീർ ഇടതു കൈകൾ കൊണ്ട് തുടച്ച് അയാൾ കഴിക്കുന്നത് മതിയാക്കി എഴുന്നേറ്റുപോയി.. മുന്നിലിരിക്കുന്ന ചോറ് പാത്രത്തിൽ അല്പം കൂടി വിരലിട്ട് അനക്കി ഇരുന്ന ശേഷമാണ് ദേവി പാത്രങ്ങളുമായി ദേവി അടുക്കളയിലേക്ക് പോയത്.. പാത്രങ്ങളൊക്കെ കഴുകി അടുക്കി വച്ച് വരുമ്പോഴേക്കും കേശവൻ ഉറങ്ങാൻ കിടന്നിരുന്നു.. പുറത്തെ ലൈറ്റ് എല്ലാം ഓഫാക്കി മുറിയിൽ കയറി ദേവി അല്പനേരം കട്ടിലിൽ തന്നെ ഇരുന്നു.. മേശപ്പുറത്ത് ഇരിക്കുന്ന ദേവിയുടെയും സുധിയുടെയും കല്യാണ ഫോട്ടോ കൈ നീട്ടി അവൾ എടുത്തു..
അല്പനേരം അത് നോക്കി അവൾ ഇരിക്കുമ്പോൾ അവൾ അറിയാതെ തന്നെ അവളുടെ കണ്ണുനീർ അതിലേക്ക് വീണു തുടങ്ങി.. ചുരിദാർ ടോപ്പിന്റെ തുമ്പ് കൊണ്ട് കയ്യിൽ ഉണ്ടായിരുന്ന ഫോട്ടോ തുടച്ച് തിരികെ മേശപ്പുറത്ത് വയ്ക്കുമ്പോഴും അനുസരണയില്ലാതെ അവളുടെ കണ്ണുകൾ നിറഞ്ഞ ഒഴുകിക്കൊണ്ടിരുന്നു.. മുറിയിലെ ലൈറ്റ് ഓഫാക്കി അവൾ ഉറങ്ങാൻ കിടന്നെങ്കിലും പതിവുപോലെ തന്നെ ഉറക്കം കിട്ടാതെ കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു.. അപ്പോഴൊക്കെ അവളുടെ ചിന്ത അച്ഛൻ പറഞ്ഞ കാര്യങ്ങളെ കുറിച്ചായിരുന്നു.. ഹരിയും സുധിയും കുട്ടിക്കാലം മുതൽ തന്നെ സുഹൃത്തുക്കളായിരുന്നു… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…