കുട്ടികളിൽ മുതൽ പ്രായമായ ആളുകളിൽ വരെ കണ്ടുവരുന്ന മുട്ടുവേദന.. മുട്ടുവേദന വരുമ്പോൾ ഒരു ഡോക്ടറെ കാണേണ്ടത് എപ്പോൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മുട്ട് വേദന എന്ന വിഷയത്തെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. നമുക്കറിയാം ഇന്ന് മുട്ട് വേദന ഇല്ലാത്തവരായിട്ട് ആരും തന്നെ ഉണ്ടാവില്ല.. ഈ മുട്ട് വേദനകൾ പല കാരണങ്ങൾ കൊണ്ട് നമുക്ക് വരാം.. അതുപോലെതന്നെ പല പ്രായമുള്ള ആളുകൾ ഉണ്ട്.. ഈ രോഗത്തിൻറെ പ്രധാനപ്പെട്ട കോമൺ ആയിട്ടുള്ള വിഷയങ്ങൾ മാത്രമായിരിക്കും എന്ന് സംസാരിക്കുന്നത്.. ഇത് നമുക്ക് വരാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകൾ അല്ലെങ്കിൽ ഇതെങ്ങനെ നമുക്ക് പ്രതിരോധിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള കൂടുതലായും സംസാരിക്കാൻ പോകുന്നത്.. മുട്ട് വേദന എന്ന് പറയുന്നത് ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ സംഭവിക്കാം..

ചെറിയ കുട്ടികൾക്ക് പൊതുവേ മുട്ടുവേദന വരുന്നതിന് പല കാരണങ്ങളുമുണ്ട്.. ഏറ്റവും കോമനായി പറയുന്നത് ഗ്രോത്ത് പെയിൻ ആണ്.. അത് കൂടുതൽ ടെൻഷൻ അടിക്കേണ്ട ഒരു കാരണമല്ല.. ചെറിയ കുട്ടികൾക്ക് കൂടുതലും രാത്രി സമയത്ത് ഉറങ്ങാൻ കിടക്കുമ്പോൾ ആയിരിക്കും വേദന വരുന്നത്.. അതുപോലെ ആക്ടിവിറ്റി കൂടുതൽ ചെയ്യുന്ന സമയത്ത് വേദനകൾ കുറവായിരിക്കും.. അത് ഒട്ടും പറ്റാത്ത അവസ്ഥയിലേക്ക് അല്ലെങ്കിൽ ഒരു ബുദ്ധിമുട്ടായി മാറുകയാണെങ്കിൽ മാത്രം ഒരു ഡോക്ടറുടെ സഹായം തേടുക.. അതിനെ ചെറിയ മരുന്നുകളും അതുപോലെ തന്നെ ദിവസവും ചെയ്യേണ്ട മസാജുകളും ചെയ്താൽ ആ പ്രശ്നം പരിഹരിക്കപ്പെടും.. അതുപോലെ കുറച്ച് വളർന്നു കഴിഞ്ഞാൽ കാണുന്ന മുട്ട് വേദനകൾ അത് ഓവറീസ് ഇഞ്ചുറി ആണ്..

അതായത് സ്പോർട്സ് സംബന്ധമായ പ്രശ്നങ്ങൾ.. അതുപോലെ ജമ്പിങ് ആക്ടിവിറ്റി തുടങ്ങിയ കാര്യങ്ങൾ കൊണ്ടുവരുന്നതാണ്.. അതിനായിട്ട് ചെറിയ റസ്റ്റ് എടുക്കുക മരുന്നുകൾ കഴിക്കുക.. അതുപോലെ ഐസ് കുറച്ച് എക്സസൈസുകൾ തുടങ്ങിയവ മതിയാവും.. അതുപോലെ കുറച്ച് യങ് ആയിട്ടുള്ള ആളുകളിൽ വരുന്ന മുട്ടുവേദന സ്പോർട്സ് സംബന്ധമായുള്ളതാണ്.. അത് ചിലപ്പോൾ നമ്മുടെ ലിഗമെന്റിൽ വരുന്ന ഇൻജുറി കാരണം അല്ലെങ്കിൽ ലിഗ്മെന്റിൽ ഉണ്ടാകുന്ന ക്ഷതം കാരണം വരാം.. അതുപോലെ ചില ഫ്രാക്ടറുകൾ കൊണ്ടും വരാം.. ഇത്തരം മുട്ടുവേദനകൾ നമ്മുടെ ഡെയിലി ആക്ടിവിറ്റീസിനെ ബാധിക്കാം സ്പോർട്സിനെ ബാധിക്കാം..

നമുക്ക് നടക്കുന്നതിനു ബുദ്ധിമുട്ടും ഉണ്ടാവാം.. ഇത്തരം ലക്ഷണങ്ങളും അതിൻറെ ഒപ്പം നീർക്കെട്ടും വരുകയാണെങ്കിൽ അതുപോലെ കാൽ നടക്കുമ്പോൾ തെന്നി പോകുകയാണ് എന്ന് തോന്നുകയാണെങ്കിൽ അപ്പോൾ ഉടനടി നിങ്ങൾ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.. അതല്ലെങ്കിൽ സ്പോർട്സ് ചെയ്യുമ്പോൾ മാത്രമാണ് ഈ വേദന എങ്കിൽ ഇതിന് സ്പെസിഫിക് ആയിട്ടുള്ള ചില എക്സസൈസ് ചെയ്താൽ മതിയാകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *