സ്നേഹം ഭാവിച്ച് ഒരു കൊച്ചു കുട്ടിയോട് ഈ കുഞ്ഞമ്മ ചെയ്തത് കണ്ടോ..

വീട്ടിലെ പ്രാരാബ്ദം കൂടിയപ്പോഴാണ് കൂലിപ്പണിക്കാരായ മാതാപിതാക്കൾ തൻറെ മകളെ അത്യാവശ്യം നല്ല രീതിയിൽ കഴിയുന്ന അനിയത്തിയുടെ കൂടെ പറഞ്ഞയക്കുന്നത്.. അ അന്ന് അവൾക്ക് 9 വയസ്സ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അമ്മയുടെ അനുജത്തിയുടെ വീട്ടിലേക്ക് ആണല്ലോ പോകുന്നത്.. വീട്ടിലെ ദാരിദ്ര്യത്തിൽ നിന്നുള്ള മോചനം ആണല്ലോ എന്നൊക്കെ വിചാരിച്ച് ആ കുഞ്ഞു മനസ്സിനെ സന്തോഷത്തിന്റെ തിരിയിളക്കം ആയിരുന്നു.. സ്വന്തം വീട്ടിൽ നിന്ന് കുറേ ആഗ്രഹിക്കുന്ന ആ യാത്ര അവൾക്ക് ഏറെ ആഹ്ലാദം തന്നെ ആയിരുന്നു.. തികച്ചും ഗ്രാമത്തിന്റെ ഭംഗികൾ നിറഞ്ഞിരുന്ന സ്വന്തം നാട്ടിൽ നിന്നും ടൗണിലേക്ക് ചെന്നപ്പോൾ തന്നെ.. അവൾ ഒരു മായാലോകത്തിൽ എത്തിയതുപോലെ ആയിരുന്നു..

നിറയെ വാഹനങ്ങളും കെട്ടിടങ്ങളും ഒക്കെ അവൾക്ക് അത്ഭുതം ആയിരുന്നു.. കൊച്ചച്ചന്റെ ജോലി സ്ഥലത്തിൻറെ അടുത്ത് വാടക വീട്ടിലേക്ക് കടന്നു അവൾക്ക് എന്തൊക്കെയോ പുത്തൻ അനുഭവങ്ങൾ ആയിരുന്നു.. കുടിലിൽ നിന്ന് വാർത്ത വീട്ടിലേക്കുള്ള മാറ്റം.. കറൻറ് ടിവി.. ഡൈനിങ് ടേബിൾ.. കട്ടിൽ.. ഫാൻ മിക്സി ഇതൊക്കെ അവൾക്ക് ആദ്യത്തെ കാഴ്ച ആയിരുന്നു.. തന്നെക്കാൾ നാലു വയസ്സിന് ഇളയതായ കുഞ്ഞമ്മയുടെ മക്കൾക്ക് കൂട്ട് ആയി എന്ന് പറഞ്ഞാണ് അവർ അവളെ കൊണ്ടുപോയത്.. അന്ന് കുഞ്ഞമ്മ രണ്ടാമത്തെ മകളെ ഗർഭം ധരിച്ചിരിക്കുന്ന സമയമായിരുന്നു..

അവർ അവളെ ഒരു കിലോമീറ്റർ അപ്പുറമുള്ള ഗവൺമെൻറ് സ്കൂളിൽ ചേർത്തു.. അതിന് കുറച്ചു ദൂരമുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അവരുടെ മകളെയും ചേർത്തു.. പിറ്റേന്ന് രാത്രി അവൾ സ്വർഗ്ഗത്തിൽ എന്നപോലെയാണ് ഉറങ്ങാൻ കിടന്നത്.. അവർ കിടന്ന മുറിയുടെ തൊട്ടടുത്ത മുറിയിൽ ഒരു ചെറിയ ഒരു തടി കട്ടിലിൽ പായ വിരിച്ച് കിടക്കുമ്പോൾ ഒറ്റയ്ക്ക് ആദ്യമായി കിടക്കുന്ന പേടി ഉണ്ടെങ്കിലും രാജകീയമായ പദവിയിൽ തന്നെയാണ് ഉറങ്ങാൻ കിടന്നത്.. പിറ്റേന്ന് പുലർച്ചെ കുഞ്ഞമ്മ വിളിച്ച് എഴുന്നേൽപ്പിച്ചുകൊണ്ട് പറഞ്ഞു കൊച്ചച്ചൻ ദിവസവും പാല് വാങ്ങുന്ന വീട് കണ്ട് അവിടെ ഉള്ളവരെ പരിചയപ്പെട്ട് ഇനിമുതൽ നീ വേണം പാൽ വാങ്ങിക്കാൻ പോകാൻ.. പാൽ എന്ന് കേട്ടപ്പോൾ തന്നെ അവളുടെ മനസ്സിൽ രണ്ട് ലഡ്ഡു പൊട്ടി.. വീട്ടിൽ എപ്പോഴും കട്ടൻകാപ്പി കുടിക്കുന്ന അവൾക്ക് പാൽ എന്ന് കേട്ടപ്പോൾ വളരെ സന്തോഷമായി..

പാൽ വാങ്ങി വന്നപ്പോൾ കുഞ്ഞമ്മ ചൂലുമായി മുൻവശത്ത് തന്നെ നിൽക്കുന്നുണ്ട്.. അത് അവൾക്ക് കൊടുത്തുകൊണ്ട് സ്നേഹത്തോടെ പറഞ്ഞു കുഞ്ഞമ്മയ്ക്ക് ഈ വയറും വെച്ചുകൊണ്ട് കുനിയാനും നിവരാനും വയ്യ മോളെ.. ഈ ചൂലുകൊണ്ട് ഈ മുറ്റം ഒക്കെ ഒന്ന് അടിച്ചുവാരാമോ.. തലേന്ന് രാത്രി വന്ന അവൾ മുൻവശത്തെ മുറ്റം മാത്രമേ കണ്ടിരുന്നുള്ളൂ.. അവൾ ആ ചൂല് വാങ്ങി എന്നിട്ട് വിചാരിച്ചു പാവം കുഞ്ഞമ്മ ഈ വയറും വെച്ച് എങ്ങനെയാണ് മുറ്റം അടിക്കുക.. അടിച്ചുവാരി അവൾ പിൻവശത്ത് എത്തിയപ്പോൾ ഒന്നും ഞെട്ടി.. പിന്നിൽ വലിയ മുറ്റവും അതിൽ നിറയെ കരിയിലയും.. അതെല്ലാം വൃത്തിയാക്കി കയറി വരുമ്പോൾ സമയം ഒരുപാട് കഴിഞ്ഞിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *