കണ്ണു കാണാത്ത പെൺകുട്ടിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഭർത്താവും വീട്ടുകാരും..

നാട്ടിൽ ഈ കണ്ട പെൺകുട്ടികൾ എല്ലാവരും ഉണ്ടായിട്ടും എൻറെ മകനെ ഇത്തരത്തിലുള്ള ഒരു പെൺകുട്ടിയെ മാത്രമേ കിട്ടിയുള്ളൂ.. വൈകുന്നേരം പെണ്ണുകാണാൻ പോയ വന്ന ഉടനെ ഉമ്മ പറഞ്ഞ വാക്കാണ് ഇത്.. ഉമ്മ പറഞ്ഞത് ചങ്കിലാണ് കൊണ്ടത് എങ്കിലും മറുത്ത് ഒരു വാക്കുപോലും പറഞ്ഞില്ല.. നേരെ പോയി മുറിയിൽ കയറി വാതിൽ അടച്ചു.. ഉമ്മ പിന്നീട് പുറത്തുനിന്ന് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.. അതുകഴിഞ്ഞ് ആരൊക്കെയോ ഫോണിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു.. പക്ഷേ ഞാൻ ഒന്നും മിണ്ടിയില്ല.. അറിയാതെ ഞാൻ ഒന്നും മയങ്ങിപ്പോയി.. പിന്നീട് വാതിലിൽ മുട്ട് കേട്ടപ്പോഴാണ് ഞാൻ ഉണർന്നത്.. പിന്നീട് സമയം നോക്കിയപ്പോൾ രാത്രി 9 മണി.. പോരാത്തതിന് നല്ല വിശപ്പും.. മോനെ സജി എഴുന്നേറ്റു വാ എന്നിട്ട് എന്തെങ്കിലും കഴിച്ചിട്ട് പോയി കിടന്നു.. ഉമ്മാൻറെ പൊന്നു മോനെ വാതിൽ തുറക്കടാ..

ഇപ്പോഴത്തെ പുന്നാരകം സ്നേഹവും കണ്ടാൽ പാവം തോന്നും ഈ തള്ള തന്നെയായിരുന്നു വൈകുന്നേരം ഭദ്രകാളി യെ പോലെ ഉറഞ്ഞ് തുള്ളിയത് എന്ന് ഓർത്തപ്പോൾ സംശയം തോന്നിപ്പോയി.. മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും വാതിലിന്റെ വിടവുകളിലൂടെ നല്ല അയക്കൂറ പൊരിച്ച മണം മുറിയിലേക്ക് വന്നതോടുകൂടി ഇരിക്കപ്പൊറുതി ഇല്ലാതെ ആയി.. എന്നാലും ആത്മാഭിമാനം വിട്ട് കളിയില്ല എന്നോർത്ത് മേശപ്പുറത്ത് ഇരുന്ന് വെള്ളം കുടിച്ച് മൊബൈലും ഓണാക്കി ഫേസ്ബുക്കിൽ തപസ്സ് ഇരുന്നു.. വാതിലിന്റെ ഉള്ളില്‍ മുട്ടലും വിളിയും കൂടി കൂടി വന്നു.. ഉമ്മാൻറെ വിളിയിൽ വല്ലാത്തൊരു പരിബ്രമം കണ്ടു.. അപ്പോഴേക്കും വാതിലിന്റെ പുറത്തുനിന്ന് ഉപ്പയുടെയും ഇക്കയുടെയും ശബ്ദം കൂടി കേൾക്കാൻ തുടങ്ങി..

ഇനി ഞാൻ എങ്ങാനും ആത്മഹത്യ ചെയ്തു എന്ന് കരുതി എല്ലാവരും കൂടി വാതിലും പൊളിച്ച് അകത്തേക്ക് കയറി വന്നാലോ എന്ന ഒരു പേടി വേറെയും.. ഏതായാലും ചത്തിട്ടില്ല എന്ന് പറയാൻ വേണ്ടി എല്ലാവരോടും ഉറക്കെ എന്താണ് പ്രശ്നം എന്ന് ഉറക്കെ വിളിച്ചു ചോദിച്ചു.. അത് കേട്ടതും പുറത്തുനിന്നുള്ള തട്ടലും മുട്ടലും ഒതുങ്ങി.. അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം മൂത്തച്ചി ആണ് സംസാരിച്ചത്.. അല്ലെങ്കിലും എന്തെങ്കിലും പ്രശ്നം ഉള്ളതായി ഞാൻ കലിപ്പിലാണ് എന്ന് തോന്നിക്കഴിഞ്ഞാൽ രാത്രിയിൽ ചേച്ചിയെയാണ് എല്ലാവരും കൂടി ചുമതലപ്പെടുത്തുക.. അവരോട് ഞാൻ ദേഷ്യപ്പെടില്ല ഉത്തരം നൽകും എന്നുള്ള കാര്യത്തിൽ എല്ലാവർക്കും ഉറപ്പാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *