പാവപ്പെട്ട വീട്ടിൽ ജനിച്ചു വളർന്ന് ഇന്ന് ആ നാടിൻറെ തന്നെ അഭിമാനമായി മാറിയ ഒരു കുട്ടിയുടെ കഥ..

ഒരേ നാട്ടിൽ ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന രണ്ടു പേരുടെ വ്യത്യസ്ത അനുഭവങ്ങളാണ് ഇത്.. പ്രാഞ്ചിയും പൈലിയും.. സമപ്രായക്കാരും അടുത്തടുത്ത വീടുകളിലും ആയിരുന്നു അവർ താമസിച്ചിരുന്നതെങ്കിലും പണത്തിന്റെ അന്തരം കാരണം രണ്ടുപേരും സുഹൃത്തുക്കൾ എന്നല്ല മുഖത്തിന്റെ മുഖം പോലും നോക്കില്ലായിരുന്നു.. പള്ളിയിൽനിന്ന് കുടിക്കിടപ്പായി കിട്ടിയ മൂന്ന് സെൻറ് സ്ഥലത്ത് ഒരു ചെറിയ വീട്ടിലാണ് പ്രാഞ്ചിയുടെ താമസം.. പ്രാഞ്ചിക്ക് മുകളിലും അതുപോലെ താഴെയുമായി എട്ട് സഹോദരങ്ങളുണ്ട്.. അപ്പനെ കൂലിപ്പണിയാണ്.. ഒരു ദിവസമെങ്കിലും വയറു നിറയെ ആഹാരം ലഭിച്ചാൽ അതുതന്നെ വലിയ ഭാഗ്യം.. അതായിരുന്നു അവരുടെ വീട്ടിലെ സ്ഥിതി.. ഉപ്പുമാവ് കഴിക്കാൻ വേണ്ടിയായിരുന്നു പ്രാഞ്ചി പള്ളിക്കൂടത്തിൽ പോയിരുന്നത് തന്നെ.. ശനിയും ഞായറും അടുത്തുള്ള തോട്ടിൽ പോയി കൂട്ടുകാരുമായി മീൻ പിടിച്ച് വന്ന് പറമ്പിൽ അടുപ്പ് കൂട്ടി ചുട്ടു തിന്നും..

പിന്നെ വീടിന് ചുറ്റുമുള്ള വലിയ വീടുകളുടെ പറമ്പുകളിലെ മാങ്ങ അതുപോലെ പേരക്ക.. ചാമ്പങ്ങ കപ്പക്ക കൈതച്ചക്ക.. നെല്ലിക്ക അങ്ങനെ വിശപ്പ് മാറ്റാൻ എന്തും പറിച്ച് തിന്നും.. പലതവണ തോറ്റ്.. ജയിച്ചും ഉണ്ടിതള്ളി പത്താം ക്ലാസ് വരെ പഠിച്ചു.. കൂടെ പഠിച്ചവർ എല്ലാം അധ്യാപകരായി എത്താൻ തുടങ്ങിയപ്പോൾ പഠിപ്പ് തന്നെ നിർത്തി.. ആഴ്ചയിൽ രണ്ടുദിവസം മാത്രം അയൽപക്കത്തുള്ളവർക്ക് ശല്യമായിരുന്ന പ്രാഞ്ചി അവർക്ക് ഒരു നിത്യ ഉപദ്രവമായി തുടങ്ങി.. പിന്നീട് നാട്ടുകാരുടെ പരാതി കൂടി വന്നപ്പോൾ പ്രാഞ്ചിയുടെ അമ്മ അവരുടെ അനുജത്തി നടത്തുന്ന ഒരു തട്ടുകടയിലേക്ക് പ്രാഞ്ചിയെ നാടുകടത്തി.. അവനെക്കൊണ്ട് എന്ത് ജോലി വേണമെങ്കിലും ചെയ്യിപ്പിചോ വിശപ്പിന് ആഹാരം മാത്രം കൊടുത്താൽ മതി..

കൂലി കൊടുക്കേണ്ട എന്നായിരുന്നു പറഞ്ഞിരുന്നത്.. വലിയ സമ്പന്നർ അല്ലെങ്കിലും തട്ടുകട നടത്തി ഇവനെക്കാൾ ഭേദപ്പെട്ട രീതിയിൽ ജീവിക്കുന്ന ചിറ്റമ്മ.. പ്രാഞ്ചിയുടെ സംരക്ഷണം ഏറ്റെടുത്തു.. പാചക ജോലികൾ എല്ലാം ചിറ്റമ്മയും ചിറ്റച്ചനും കൂടി പ്രാഞ്ചിയെ പഠിപ്പിച്ചു.. ദോശയും അതുപോലെ മുട്ട റോസ്റ്റ് പൊറോട്ട.. കോഴി തോരൻ ബീഫ് കറി.. എല്ലാം തന്നെ മിച്ചം വരുന്നത് കൊതിയോടുകൂടി പ്രാഞ്ചി ജീവിതത്തിൽ ആദ്യമായി കഴിച്ചു..

രുചികരമായ ഭക്ഷണം പ്രാഞ്ചിയുടെ വലിയൊരു വീക്ക്നെസ്സ് തന്നെയായിരുന്നു.. എല്ല് മുറയെ പണിയെടുത്താൽ പല്ലുമുറിയെ തിന്നാം എന്നുള്ള ചിറ്റമ്മയുടെ ഉപദേശം കൂടിയായപ്പോൾ പ്രാഞ്ചി കഠിനാധ്വാനം ചെയ്യാൻ തുടങ്ങി.. താമസിയാതെ തന്നെ ചിറ്റമ്മയുടെ ശിക്ഷണത്തിൽ പ്രാഞ്ചി നല്ലൊരു പാചകക്കാരൻ ആയി മാറി.. അവർക്കും അതൊരു ഗുണമായി ബിസിനസ് നല്ലപോലെ പച്ചപിടിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *