ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ടോൺസിലൈറ്റിസ് അഥവാ ടോൺസിൽ സ്റ്റോൺ എന്ന് പറയുന്ന ഒരു രോഗത്തെക്കുറിച്ചാണ്.. ഇന്ന് ഈ ഒരു രോഗം കാരണം ഒരുപാട് ആളുകൾ നിരന്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.. അപ്പോൾ നമുക്ക് ആദ്യം തന്നെ എന്താണ് ടോൺസിൽ എന്ന് വ്യക്തമായി മനസ്സിലാക്കാം.. എങ്കിൽ മാത്രമേ ഈ ടോൺസിലൈറ്റിസ് അതുപോലെ ടോൺസിൽ സ്റ്റോൺ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് വ്യക്തമായി മനസ്സിലാക്കുകയുള്ളൂ.. ആദ്യം തന്നെ ഈ ടോൺസിൽ എന്ന് പറയുന്നത് നമ്മുടെ തൊണ്ടയുടെ അകത്ത് കാണുന്ന തൊണ്ടയുടെ ഇരു ഭാഗങ്ങളിലായി കാണുന്ന രണ്ട് കഴലകളാണ്.. നമുക്കറിയാം ഒരിക്കൽ പോലും തൊണ്ടവേദന വരാത്ത ആളുകളായി ആരും തന്നെ ഉണ്ടാവില്ല..
അപ്പോൾ ഈ ടോൺസിലിന്റെ പുറത്ത് ഒരു ക്യാപ്സ്യൂൾ അഥവാ ഒരു കവറിംഗ് ഉണ്ട്.. അപ്പോൾ ഇതിൻറെ ഉള്ളിൽ കൂടി ഒരു അണുബാധ കയറുമ്പോഴാണ് നമ്മൾ ഇതിനെ ടോൺസിലൈറ്റീസ് എന്ന് പറയുന്നത്.. നേരത്തെ പറഞ്ഞപോലെ ഐറ്റ്റ്സ് എന്നു പറഞ്ഞാൽ ആ വാക്കിൻറെ അർത്ഥം ഇൻഫ്ലമേഷൻ അഥവാ നീർക്കെട്ട് എന്നാണ്.. അപ്പോൾ ഈ സാധാരണ ടോൺസിലൈറ്റിസ് വരുന്നത് അണുബാധകൾ കാരണമാണ്.. അതായത് അണുബാധ എന്ന് പറഞ്ഞാൽ വൈറസ്.. നമുക്ക് വൈറസ് എന്ന് പറഞ്ഞാൽ പൊതുവേ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. അതുപോലെ തന്നെ ബാക്ടീരിയ.. അതുപോലെതന്നെ പ്രതിരോധ ശക്തികൾ ഒട്ടും ഇല്ലാത്ത ആളുകൾക്ക് അഥവാ കുറഞ്ഞ ആളുകൾക്ക് ഫംഗൽ ഇൻഫെക്ഷനും വരാറുണ്ട്..
ചിലപ്പോൾ കുറെ വർഷങ്ങളായി ഈ ടോൺസിലൈറ്റിസ് നിങ്ങളിൽ തുടർന്നുകൊണ്ടിരിക്കുമ്പോൾ നമ്മുടെ ടോൺസിൽ ഭാഗത്തുനിന്ന് ചെറിയ അരിമണിയുടെ രൂപത്തിൽ ചില സാധനങ്ങൾ പുറത്തുവരാം.. അത് നമ്മൾ തുപ്പി കളയുമ്പോൾ ശരിക്കും അരമണി പോലെ തന്നെ ഉണ്ടാവാം.. അത് ആളുകൾക്ക് വളരെയധികം ബുദ്ധിമുട്ടും ഉണ്ടാക്കുന്ന ഒരു കാര്യമാണ് കാരണം ഇത് എന്താണ് ഇങ്ങനെ തൊണ്ടയുടെ അകത്തുനിന്ന് വരുന്നത് എന്നതിനെക്കുറിച്ച് പലർക്കും സംശയമുണ്ടാകും.. ക്രോണിക് ടോൺസിലൈറ്റസ് കാരണം വരുന്ന ടോൺസിൽ സ്റ്റോൺ.. ഈ ടോൺസിലിന്റെ ഇൻഫെക്ഷൻ കൂടുമ്പോൾ വരുന്ന ഒരു കാരണമാണ് ടോൺസിൽ സ്റ്റോൺ എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…