കുളികഴിഞ്ഞ് ഈറനോടെ ബെഡ്റൂമിലേക്ക് കയറി അവിടെ ഉണ്ടായിരുന്ന ചുവന്ന വൽവേറ്റ് ന്റെ ചുവന്ന നൈറ്റി എടുത്തു ധരിച്ച് ആബിദ നീല കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു.. ഹുക്കുകൾ ഓരോന്നായി ഇടുമ്പോൾ എന്തോ ഓർത്തിട്ട് എന്ന് പോലെ അവളുടെ മനസ്സിൽ ചിരി പൊട്ടി.. ഇന്ന് അഫ്സൽ ഇക്ക ഗൾഫിൽ നിന്ന് വരുന്ന ദിവസമാണ്.. ഇപ്പോൾ പോയിട്ട് അഞ്ചുവർഷം തികയുന്നു.. രണ്ടാമത്തെ മകളെ ഗർഭത്തിൽ ആക്കി ആണ് പഹയൻ അന്ന് പോയത്.. കുറച്ച് ലജ്ജയോട് കൂടി അവൾ ഓർത്തു.. ഇപ്പോൾ മോൻ ഒന്നാം ക്ലാസിലും മകൾ എൽകെജി ആയി.. അപ്പോഴാണ് ബാപ്പയ്ക്ക് ലീവ് കിട്ടുന്നത്.. ഇങ്ങോട്ട് വരട്ടെ ഇനി തിരിച്ചു പോകേണ്ട എന്ന് പറയണം.. ഇത്രയും നാൾ സമ്പാദിച്ചത് മതി.. നാട്ടിൽ തന്നെ എന്തെങ്കിലും ബിസിനസ് ചെയ്താൽ തന്റെയും മക്കളോടൊപ്പം കഴിയാമല്ലോ..
ഇനി വയ്യ ഇങ്ങനെ ദിവസങ്ങൾ ഓർത്ത് ഇരിക്കാൻ.. ഭർത്താവിനോടുള്ള സ്നേഹം തുളുമ്പിയിട്ട് നൈറ്റിയിലുള്ള ഹുക്കുകൾ പൊട്ടിച്ച് ഹൃദയം പുറത്തു ചാടുമോ എന്നവൾക്ക് തോന്നിപ്പോയി.. ഇന്നലെ രാത്രി താൻ അങ്ങോട്ട് വിളിച്ചപ്പോഴാണ് പറയുന്നത് ഇന്ന് വെളുപ്പിനുള്ള ഫ്ലൈറ്റിൽ കരിപ്പൂർ എത്തുമെന്ന്.. കഴിഞ്ഞപ്രാവശ്യം വന്നപോലെ ടാക്സി വിളിച്ച് വന്നോളാം എന്ന് കർക്കശമായി പറയുകയും ചെയ്തു.. പക്ഷേ ഇക്കാക്ക് ഒരു സർപ്രൈസ് കൊടുക്കണമെന്ന് കരുതിയത് കൊണ്ടാണ് ഇന്ന് നേരത്തെ എഴുന്നേറ്റത്.. എന്തായാലും ഫ്ലൈറ്റ് കരിപ്പൂർ എത്തുമ്പോൾ 7 മണി ആവും.. അവിടുന്ന് പരിശോധന എല്ലാം കഴിഞ്ഞ് പുറത്തേക്ക് വരുമ്പോൾ 9 മണി.. അതിനു മുൻപ് തന്നെ മക്കളെയും ഒരുക്കി എയർപോർട്ടിൽ പോണം.. അവൾ ആലോചന മതിയാക്കി മക്കളെ വേഗം വിളിച്ചു ഉണർത്തി.. ബാത്റൂമിൽ കയറ്റി രണ്ടുപേരോടും ബ്രഷ് ചെയ്യാൻ പറഞ്ഞു അടുക്കളയിലേക്ക് പോയി..
അടുക്കളയിൽ ഇട്ടിരിക്കുന്ന ചെറിയ ഡൈനിങ് ടേബിളിന്റെ മുകളിൽ മൂടി വച്ചിരിക്കുന്ന പാത്രങ്ങളിൽ നിറയെ അഫ്സലിന് വേണ്ടി അവൾ രാത്രി മുഴുവൻ ഉറക്കം കളഞ്ഞ് പാകം ചെയ്ത പലഹാരങ്ങളാണ്.. അവനെ ഏറ്റവും ഇഷ്ടപ്പെട്ട ഇടിയപ്പവും മട്ടൻ കറിയും.. അതുപോലെ അരിപ്പത്തിരിയും ബീഫ് റോസ്റ്റും.. പിന്നെ വന്നു കയറിയതും കുടിക്കാൻ ശുദ്ധമായ പശുവിൻ പാൽ.. ആപ്പിൾ ജ്യൂസ് തുടങ്ങിയവ.. ഷെൽഫ് തുറന്ന് ഭരണികളിൽ അടച്ചു വച്ചിരിക്കുന്ന ചെമ്മീൻ അച്ചാറും..
കടുമാങ്ങ അച്ചാറും തുറന്നു നോക്കിയിട്ട് സംതൃപ്തിയോടെ വീണ്ടും അടച്ചുവെച്ചു.. കഴിഞ്ഞ ആഴ്ച വിളിച്ചപ്പോൾ ചെറിയൊരു സൂചന ഉണ്ടായിരുന്നു ഇന്ന് വരുമെന്ന് അതുകൊണ്ട് അന്ന് തന്നെ ചെയ്തു വെച്ചതാണ് അച്ചാറുകൾ രണ്ടും.. എല്ലാം നോക്കി നിർവൃദ്ധിയോടെ കുട്ടികൾക്ക് തിളപ്പിച്ച പാലുകളുമായി ബെഡ്റൂമിലേക്ക് പോയി.. അലമാരയിൽ നിന്ന് കുട്ടികളുടെ ഡ്രസ്സ് വലിച്ചെടുക്കുമ്പോൾ ഹാങ്ങറിൽ ഇസ്തിരിയിട്ട തേച്ചുവെച്ച അവൻറെ ഷർട്ടുകൾ ചുളുങ്ങാതെ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.. വീട് പൂട്ടി പുറത്തിറങ്ങുമ്പോൾ ടാക്സിയുമായി ഡ്രൈവർ പുറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…