ഗൾഫുകാരനായ ഭർത്താവിന് ഭാര്യയോട് ഉണ്ടായിരുന്ന പുച്ഛ മനോഭാവം പിന്നീട് സ്നേഹമായി മാറിയ കഥ..

ഭിത്തിയിൽ തൂക്കിയിരിക്കുന്ന സുഹൃത്തിന്റെ സുന്ദരിയായ ഭാര്യയുടെ ചിത്രത്തിലേക്ക് അസൂയയുടെ നോക്കി കിടക്കുകയായിരുന്നു സുരേഷ്.. എത്ര സുന്ദരിയാണ് അവൾ പക്ഷേ തൻറെ ഭാര്യയെ അവളുടെ മുഖം മനസ്സിലേക്ക് എത്തിയതും നിരാശയും കോപവും ഒരുപോലെ എന്നെ കീഴടക്കി.. കാണാൻ തൻറെ അത്ര സൗന്ദര്യമോ ആരോഗ്യമോ ഇല്ലാത്ത സുദീപിന് വെളുത്ത സുന്ദരിയായ ഭംഗിയുള്ള ഒരു കുട്ടിയെ ഭാര്യയായി കിട്ടിയിരിക്കുന്നു.. തൻറെ ഭാര്യയോ ഒരു ഇരുനിറമുള്ള ഒരു കൂതറ.. ഇവളെ എന്ത് കണ്ടിട്ടാണ് എനിക്ക് അന്ന് കെട്ടാൻ തോന്നിയത്.. ഇനി പറഞ്ഞിട്ട് എന്താണ് കാര്യം വരാനുള്ളത് ഒക്കെ വന്നു കഴിഞ്ഞില്ലേ.. രണ്ടു കുട്ടികളുമായി.. എന്നാലും ദീപ എത്ര സുന്ദരിയാണ്.. ഏതു ഫോട്ടോയിൽ കണ്ടാലും അവളിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല.. ആ മുഖം കാണുന്നത് തന്നെ മനസ്സിന് ഒരു വല്ലാത്ത സുഖമാണ്.. എന്താടാ രാവിലെ തന്നെ നിനക്ക് എത്ര ആലോചന..

രാവിലത്തെ കുളികഴിഞ്ഞ് മുറിയിലേക്ക് എത്തിയ സുദീപ് ചോദിച്ചു.. ഒന്നും ആലോചിച്ചില്ല.. രാവിലെ തന്നെ രണ്ടെണ്ണം കഴിക്കാൻ തോന്നുന്നു മനസ്സിന്റെ അസ്വസ്ഥതകൾ കുറയ്ക്കാൻ മറ്റു മാർഗങ്ങൾ ഒന്നും കിട്ടാതെ സുരേഷ് പറഞ്ഞു.. എങ്കിൽ എടുത്തു കുപ്പി എന്താണ് ഇത്ര ആലോചിക്കാൻ.. സുരേഷ് എഴുന്നേറ്റ് പോയി തലേന്ന് കഴിച്ച ഗ്ലാസുകളും സാധനവും എടുത്ത് ടേബിളിൽ വെച്ചു അതുപോലെ ഫ്രിഡ്ജിൽ നിന്ന് എടുത്ത തണുത്ത സോഡയും ഡ്രൈ ഫ്രൂട്ട്സ് ഒക്കെ ആയതുകൊണ്ട് കൂടി സെറ്റപ്പ് റെഡി.. ഒഴിക്കട്ടെടാ സുരേഷ് ചോദിച്ചു.. നീ ഒഴിക്കെടാ എന്താണ് അതിനു ഇത്ര ചോദിക്കാനുള്ളത്.. മുടി ചീവീ മേക്കപ്പ് ചെയ്യുകയായിരുന്ന സുദീപ് പറഞ്ഞു.. സുരേഷ് രണ്ട് ക്ലാസുകളിലും മദ്യം പകർന്നിട്ട് സോഡാ ചേർത്തു..

ഗൾഫിലെ സ്വന്തം മുറിയിൽ ആയിരുന്നു രണ്ടുപേരും.. ഗൾഫിലെ ഒരു കമ്പനിയിൽ ഒരേ തസ്തികയിൽ ജോലിചെയ്യുന്ന സുഹൃത്തുക്കൾ.. അവരുടെ താമസവും ഒരുമിച്ച് തന്നെ.. ഒരുക്കം കഴിഞ്ഞ് സുദീപ് സുരേഷിന്റെ അരികിൽ ഉള്ള കസേരയിൽ വന്നിരുന്നു.. ഞാൻ ഇത്തവണ നാട്ടിൽ പോയി എടുത്ത ഫോട്ടോസ് നീ കണ്ടില്ലല്ലോ.. നിന്നെ കാണിച്ചിട്ട് നല്ല കുറെ ഫോട്ടോസ് എനിക്ക് എഫ്ബിയിൽ ഇടണം.. സുരേഷ് മറുപടി കൊടുത്തില്ല.. അവൻ വച്ച് പുതിയ വീടിൻറെ ഫോട്ടോ കാണിക്കാനാണ് ആർക്ക് കാണാനാണ്.. പുതിയ വീട് അതുപോലെ പുതിയ കാർ സുന്ദരിയായ ഒരു ഭാര്യ അങ്ങനെ അവൻ എല്ലാം കൊണ്ടും ഭാഗ്യവാനാണ്.. സുഹൃത്താണെങ്കിലും സുരേഷിന് തൻറെ സുഹൃത്തിനോടുള്ള ഭാവം എന്നും അസൂയ തന്നെയായിരുന്നു..

ആ ഫോട്ടോകൾ കാണാൻ അവനെ ഒട്ടും മനസ്സും ഉണ്ടായിരുന്നില്ല.. എന്തിനാണ് വെറുതെ അവൻറെ സൗഭാഗ്യങ്ങൾ കണ്ട് വിഷമിക്കുന്നത്.. പക്ഷേ അവൻ കാണിക്കാതെ വിടില്ല.. രണ്ടുപേരും കൂടി പിന്നെ അഡാറ് വെള്ളമടി.. ദീപ എങ്ങാനും അറിഞ്ഞാൽ പിന്നെ എന്നെ കൊന്നു തിന്നും.. അവൻ കുറച്ചു കശുവണ്ടി എടുത്ത് സുരേഷിന്റെ നേരെ നീട്ടി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *