ശരീരത്തിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്നത് മൂലം ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ എന്തെല്ലാം.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് വളരെ കോമൺ ആയ ഒരു പ്രശ്നം അതായത് പ്ലേറ്റ്ലെറ്റ് കൗണ്ടുകളുടെ കുറവ് അതായത് മെഡിക്കൽ ഫീൽഡിൽ ഇതിനെ ത്രോമ്പോ ട്രൈ സ്റ്റോപ്പീനിയ എന്ന് പറയും.. അപ്പോൾ രോഗികൾ പരിശോധനയ്ക്ക് വരുമ്പോൾ കൗണ്ട് കുറവാണ് സാർ എന്ന് പറയുമ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് എന്താണ് ഈ കൗണ്ട് എന്നുള്ളതാണ്.. അത് കൂടുതലും പ്ലേറ്റ്ലെറ്റ് കൗണ്ടുകളാണ് മെജോറിറ്റി.. അതല്ലാതെ വൈറ്റ് സെൽ കൗണ്ട് അതായത് നമ്മളൊരു സിബിസി ടെസ്റ്റ് ചെയ്ത് കഴിഞ്ഞാൽ അതിൽ മൂന്നെണ്ണമാണ് പ്രധാനപ്പെട്ടവ ഒന്നാമത്തെ ചുവന്ന രക്താണുക്കൾ രണ്ടാമത്തേത് വൈറ്റ് സെൽ കൗണ്ട് അതായത് വെളുത്ത രക്താണുക്കൾ മൂന്നാമത്തേത് പ്ലേറ്റ്ലെറ്റ് കൗണ്ട്..

അപ്പോൾ ഈ കൗണ്ട് കുറയുന്നത് കൊണ്ട് പ്രധാനമായും ആൾക്കാർ ഉദ്ദേശിക്കുന്നത് പ്ലേറ്റ്ലെറ്റ് കൗണ്ട് അല്ലെങ്കിൽ വൈറ്റ് സെൽ കൗണ്ട് കുറയുന്നു എന്നുള്ളതാണ്.. അപ്പോൾ നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത് ഏറ്റവും കോമൺ ആയിട്ടുള്ള പ്ലേറ്റ്ലെറ്റ് കൗണ്ടുകളുടെ കുറവ് ഇതിനെക്കുറിച്ചാണ് നമ്മളിന്ന് സംസാരിക്കാൻ പോകുന്നത്.. അപ്പോൾ നമ്മൾ ആദ്യം പ്ലേറ്റ്ലെറ്റുകൾ എന്നാൽ എന്താണ് എന്ന് മനസ്സിലാക്കണം.. അപ്പോൾ പ്ലേറ്റ്ലെറ്റുകൾ എന്നുപറഞ്ഞാൽ നമ്മുടെ ശരീരത്തിലുള്ള നമ്മുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിക്കഴിഞ്ഞാൽ നമ്മുടെ രക്തങ്ങൾ കട്ടപിടിക്കാൻ വേണ്ടിയുള്ള കണങ്ങൾ ആണ് പ്ലേറ്റ്ലെറ്റുകൾ എന്ന് പറയുന്നത്.. ഉദാഹരണമായി നമ്മുടെ കയ്യിൽ ഒരു മുറിവായി കഴിഞ്ഞാൽ അവിടെ പ്ലേറ്റിലെറ്റുകൾ വന്നിട്ട് അവിടെ ഒട്ടിച്ചേരും..

അതുകഴിഞ്ഞ് അവിടെ ബ്ലോക്ക് ചെയ്ത് ബ്ലഡിനെ തടഞ്ഞു നിർത്തും.. അപ്പോൾ സ്വാഭാവികമായിട്ടും ശരീരത്തിൽ പ്ലേറ്റ് ലറ്റുകൾ കുറയുമ്പോൾ എന്ത് സംഭവിക്കും ബ്ലീഡിങ് റിസ്ക് കൂടും.. അപ്പോൾ നമ്മുടെ ശരീരത്തിൽ പ്ലേറ്റ്ലെറ്റുകൾ കുറഞ്ഞാൽ എന്തൊക്കെയായിരിക്കും ലക്ഷണങ്ങൾ ഉണ്ടാവുക.. അതായത് നമ്മുടെ ശരീരത്തിൽ നല്ല മുറിവുകളും വന്നു കഴിഞ്ഞാൽ കുറെ സമയം കഴിഞ്ഞിട്ടും ബ്ലീഡിങ് നിൽക്കാതെ ഇരിക്കുന്ന ഒരു അവസ്ഥ.. ചിലർക്ക് അത് നീല പാടുകൾ അല്ലെങ്കിൽ ചുവന്ന പാടുകളൊക്കെ ആയിട്ട് വരും.. അതുപോലെ സ്ത്രീകളിൽ ആണെങ്കിൽ ആർത്തവസമയത്ത് ഉണ്ടാകുന്ന അമിതമായ ബ്ലീഡിങ്..

എന്നാൽ മറ്റു ചിലർക്ക് ആർത്തവ സമയത്ത് തന്നെ അത് അനീമിയ എന്നുള്ള ഒരു രീതിയിലേക്ക് പോകുമ്പോൾ നമ്മൾ പരിശോധിക്കുമ്പോൾ ആയിരിക്കും പ്ലേറ്റ്ലെറ്റുകൾ കുറവ് എന്ന് കാണുന്നത്.. കൂടുതലും ഇതൊക്കെയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.. അപ്പോൾ പ്ലേറ്റ്ലെറ്റുകൾ എങ്ങനെയാണ് ഉണ്ടാവുന്നത് അതുപോലെ എങ്ങനെയാണ് നശിക്കുന്നത് എന്ന് അറിഞ്ഞാൽ മാത്രമേ ഇവയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുകയുള്ളൂ.. അപ്പോൾ പ്ലേറ്റ്ലെറ്റുകൾ ഉണ്ടാകുന്നത് മജ്ജയിലാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *