പാവപ്പെട്ട വീട്ടിലെ കാമുകിയെ പ്രണയിച്ച് പറ്റിച്ച കാമുകൻറെ കഥ..

അവളുടെ വലതു കൈയിലേക്ക് തൻറെ ഇടതു കൈ ചേർത്തു പിടിക്കുമ്പോൾ അവൻ പറഞ്ഞത് ഒരിക്കലും ഞാൻ ഈ കൈവിടില്ല പെണ്ണേ എന്ന് ആയിരുന്നു.. അവൾ ആഗ്രഹിച്ചതും അതുതന്നെ ആയിരുന്നു.. അവന്റെ വാക്കുകളിലെ വിശ്വാസമായിരുന്നു അവളുടെ ചുംബനങ്ങൾക്ക് ദൈർഘ്യത കൂട്ടിയത്.. അവരുടെ ചുണ്ടുകൾ മർമ്മരങ്ങളുടെ മേച്ചിൽ പുറങ്ങൾ തേടുമ്പോൾ അവൻറെ കൈകൾ അവളുടെ കാത്തുസൂക്ഷിപ്പുകളുടെ കെട്ടുകൾ അഴിച്ചു കളയുകയായിരുന്നു.. നീ എന്നെ ചതിക്കുമോ.. ചുംബനങ്ങൾക്കിടയിലെ നിശ്വാസങ്ങളുടെ ഇട നേരത്ത് അവളുടെ വിയർപ്പണിഞ്ഞ ചോദ്യങ്ങൾക്ക് മറുപടിയായി അവൻ അവളെ ഒന്ന് അമർത്തി ആലിംഗനം ചെയ്തു.. ഒരു പൊന്നിനും നിന്നെക്കാൾ വിലയില്ല പെണ്ണേ..

നിന്നോളം ഈ ഭൂമിയിൽ ഒന്നിനെയും ഞാൻ ആഗ്രഹിക്കുന്നുമില്ല.. എന്ന് അവൻറെ വാക്കുകൾ അവളുടെ മനസ്സിന്റെ പിരിമുറുക്കങ്ങളുടെ തീവ്രത കുറയ്ക്കുമ്പോൾ അവളുടെ സ്വകാര്യതകൾ അപഹരിക്കാൻ ഉള്ള പരിശ്രമത്തിൽ ആയിരുന്നു അവൻ.. ഒടുക്കം കിതപ്പുകൾ മാത്രം ബാക്കിയാക്കി പ്രണയ നഖക്ഷതങ്ങളാൽ അടയാളപ്പെടുത്തുമ്പോൾ വിശ്വാസം എന്ന വാക്കിൻറെ വെറി പിടിച്ച ആ നിമിഷങ്ങളുടെ ആയുസ്സ് മാത്രമാണ് എന്ന് അവൾ അറിഞ്ഞില്ല.. ഒരുനാൾ അവന്റെ വിവാഹമാണ് എന്ന് അറിഞ്ഞപ്പോൾ അവൾക്ക് അതൊരു ഷോക്ക് ആയിരുന്നു.. കൈവിടില്ല എന്ന് പറഞ്ഞ അവൻ തന്നെ കൈവിടുകയാണ് എന്ന് തോന്നിയപ്പോൾ എനിക്ക് കരയാൻ അല്ല തോന്നിയത് വിശ്വാസം മുതലെടുത്ത് നേടിയ പെണ്ണിൻറെ മാനത്തിന് അവൻ ഇട്ട വില വളരെ ചെറുതായിരുന്നു എന്ന തിരിച്ചറിവ് പെണ്ണിൻറെ നെഞ്ചിൽ കനലുകൾ ആയി നീറാൻ തുടങ്ങി..

പലവട്ടം ഫോണിൽ വിളിച്ചു ആദ്യമൊക്കെ അവഗണിച്ചു എങ്കിലും ഒരിക്കൽ ആ കോൾ അവൻ അറ്റൻഡ് ചെയ്തു.. വെറും വാക്കുകൾ കൊണ്ട് എന്നെ മോഹിപ്പിച്ചത് വെറുംവഴിയിൽ വലിച്ചെറിയാൻ ആയിരുന്നു അല്ലേ.. എന്നൊക്കെ അവൾ ചോദിച്ചപ്പോൾ അവൻറെ ആദ്യ മറുപടി പുഞ്ചിരിയായിരുന്നു.. എല്ലാ പ്രണയങ്ങളും സാക്ഷാത്കരിക്കപ്പെടാറില്ല പെണ്ണേ നീ കുറച്ചുകൂടി പ്രാക്ടിക്കൽ ആയി ചിന്തിക്കണം.. ഒന്നുമില്ലെങ്കിലും പഠിപ്പും അതുപോലെ വിവരമുള്ള പെണ്ണ് അല്ലേ നീ.. പിന്നെ എന്റെ മാത്രം ആഗ്രഹം കൊണ്ട് അല്ല നിന്നെ ഞാൻ അറിഞ്ഞത്.. ഇതൊക്കെ ഇന്നത്തെ കാലത്ത് സ്വാഭാവികമാണ്.. ഒന്ന് ഒഴുക്കി കളഞ്ഞാൽ തീരാവുന്നതല്ലേ ഉള്ളൂ ഇതൊക്കെ.. നിസ്സാരമായ സംസാരങ്ങൾ അവൾക്ക് വലിയ ഷോക്ക് ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *