നമ്മുടെ ശരീരത്തിൽ ഹീമോഗ്ലോബിൻ്റേ പ്രാധാന്യങ്ങൾ.. ഹീമോഗ്ലോബിൻ ശരീരത്തിൽ കുറയുന്നത് മൂലം ഉണ്ടാകുന്ന പ്രധാന ബുദ്ധിമുട്ടുകൾ എന്തെല്ലാം.. ഇതെങ്ങനെ പരിഹരിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ചില ദിവസങ്ങളിൽ നമ്മൾ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ നമുക്ക് ഒരു ഉന്മേഷക്കുറവൊക്കെ അനുഭവപ്പെടാറില്ലെ.. അതായത് ജോലിക്ക് പോകാൻ ആയിട്ട് അതുപോലെതന്നെ ജോലിക്ക് പോയാലും അവിടുത്തെ രണ്ട് സ്റ്റെപ്പ് കയറുമ്പോൾ തന്നെ നമുക്ക് നല്ല ക്ഷീണവും അതുപോലെതന്നെ അനുഭവപ്പെടുക.. അതുപോലെ ഓഫീസിലെ കുറച്ച് അധികനേരം ഇരുന്ന് വർക്ക് ചെയ്താൽ തന്നെ തല പെരുപ്പ് തലവേദന അതുപോലെ തലകറക്കം തുടങ്ങിയ ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാകാറുണ്ട്.. ഇത്തരം ബുദ്ധിമുട്ടുകൾ പറഞ്ഞിട്ട് ധാരാളം രോഗികൾ ദിവസവും പരിശോധനയ്ക്ക് വരാറുണ്ട്.. അത്തരം ആളുകളെ നമ്മൾ പരിശോധിച്ചു കഴിഞ്ഞാൽ അവരിൽ ഹീമോഗ്ലോബിൻ അളവ് വളരെയധികം കുറവ് ആയിരിക്കും..

അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ ഇത്തരത്തിൽ ഹീമോഗ്ലോബിൻ അളവ് കുറയുന്നത്.. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ ഈ ഹീമോഗ്ലോബിൻ ആവശ്യങ്ങൾ എന്തൊക്കെയാണ്.. അതുപോലെ ഈ ഹീമോഗ്ലോബിൻ കുറയുന്നത് നമുക്ക് എങ്ങനെ പരിഹരിക്കാൻ കഴിയും.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം വിശദമായി സംസാരിക്കാൻ വേണ്ടിയാണ് ഇന്ന് ഈ വീഡിയോ ചെയ്യുന്നത്.. പണ്ട് കാലങ്ങളിൽ ഒക്കെ വളരെ ദാരിദ്ര്യം അനുഭവിച്ചിരുന്ന കുടുംബങ്ങളിൽ മാത്രമാണ് അല്ലെങ്കിൽ അത്തരം കുടുംബങ്ങളിലെ ആളുകൾക്കാണ് ഹീമോഗ്ലോബിൻ അളവ് കുറവായി കണ്ടുവന്നിരുന്നത്.. പക്ഷേ ഇന്ന് അങ്ങനെയല്ല.. സാമ്പത്തിക വ്യത്യാസങ്ങൾ ഇല്ലാതെ അതുപോലെതന്നെ പ്രായവ്യത്യാസവും ഇല്ലാതെ തന്നെ എല്ലാ ആളുകളിലും ഒരുപോലെ ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്..

അപ്പോൾ ഈ ഹീമോഗ്ലോബിന്റെ നമ്മുടെ ശരീരത്തിലുള്ള ആവശ്യകത എന്തൊക്കെയാണ്.. നമ്മുടെ ശരീരത്തിലെ കോശങ്ങൾ നിലനിൽക്കുവാൻ വേണ്ടി നമുക്ക് ഓക്സിജൻ വളരെ അത്യാവശ്യമായ ഒന്നാണ്.. ഇങ്ങനെ ലഭിക്കുന്ന ഓക്സിജൻ നമ്മുടെ ശ്വാസകോശത്തിൽ നിന്ന് അത് രക്തത്തിൽ കലർന്ന ഇത്തരം കോശങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുന്നത് നമ്മുടെ ശരീരത്തിലുള്ള ഹീമോഗ്ലോബിനാണ്.. അതുകൊണ്ടുതന്നെ ഇത്തരം ഹീമോഗ്ലോബിൻ നമ്മുടെ ശരീരത്തിൽ കുറഞ്ഞാൽ മുൻപ് പറഞ്ഞ എല്ലാതരം ബുദ്ധിമുട്ടുകളും ലക്ഷണങ്ങളും നമുക്ക് ഉണ്ടാകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *