മറ്റുള്ളവരുടെ വാക്കുകേട്ട് സ്വന്തം ഭാര്യയെയും മകനെയും ഇറക്കിവിട്ട ഭർത്താവിന് പിന്നീട് സംഭവിച്ചത്..

ഈ കാര്യവും പറഞ്ഞ് ഇനി ആരും ഇങ്ങോട്ടേക്ക് വരരുത്.. കൈകൂപ്പി തൊഴുതു കൊണ്ട് മായ പറഞ്ഞു.. അവളെ പറഞ്ഞു തിരുത്താനുള്ള യോഗ്യത പോലും മുന്നിൽ നിൽക്കുന്നവർക്ക് ഉണ്ടായിരുന്നില്ല.. രാജേഷിന്റെ വാക്കുകൾ കേട്ട് ഒരുപാട് വേദനിപ്പിച്ചും കുത്തുവാക്കുകൾ കൊണ്ട് മൂടിയിട്ടുമുണ്ട് പക്ഷേ ഇന്ന് അതെല്ലാം കള്ളമാണ് എന്ന് തിരിച്ചറിയുമ്പോൾ അറിയാൻ കഴിയുന്നുണ്ട് ചെയ്തുപോയ തെറ്റിന്റെ ആഴം.. മകളുടെ ഭർത്താവിൻറെ ഭാഗം മാത്രം കേട്ട് മകൻറെ ഭാര്യയെ തെറ്റുകാരിയായി കണ്ടു.. പക്ഷേ സത്യങ്ങൾ അറിഞ്ഞു വന്നപ്പോഴേക്കും മകൻറെ ജീവിതം കൈവിട്ടു പോയിരുന്നു.. അവസാനത്തെ ക്ഷേമ പറയണം എന്നോണം ആണ് ഇന്നെവിടേക്ക് വന്നത്.. മായയെ വീട്ടിലേക്ക് വിവാഹം കഴിച്ചു കൊണ്ടുവന്നപ്പോൾ ഏറെ സന്തോഷിച്ചത് അച്ഛനും അമ്മയും ആയിരുന്നു.. കാണാൻ സുന്ദരിയും നല്ല വിദ്യാഭ്യാസവും യോഗ്യതയും ഒക്കെയുള്ള ഒരു പെൺകുട്ടി.. ജീവന് പറ്റിയ പെൺകുട്ടി.. അവനും അവളെ ജീവനായിരുന്നു.. ജീവനെ കപ്പലിൽ ആയിരുന്നു ജോലി.. ആറുമാസം കൂടുമ്പോൾ നാട്ടിലേക്ക് വരും.. അങ്ങനെ സമാധാനത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞു പോയിക്കൊണ്ടിരുന്ന നാളുകൾ.. ജീവന് ഒരു സഹോദരിയാണ് ഉണ്ടായിരുന്നത് ജനി..

കൂടപ്പിറപ്പിനെ സ്വന്തം പ്രാണനെ പോലെയാണ് കൊണ്ട് നടന്നത്.. സ്വകാര്യ ആശുപത്രിയിലെ ഡെന്റൽ ഡോക്ടർ ആണ് ജെനിയുടെ ഭർത്താവ് രാജേഷ്.. അവർക്ക് രണ്ടു കുട്ടികളുമുണ്ട്.. കല്യാണം കഴിഞ്ഞ് ഒന്നരമാസം ആയപ്പോൾ തന്നെ ജീവൻ തിരികെ ജോലി സ്ഥലത്തേക്ക് പോയി.. മായ ബാങ്ക് കോച്ചിങ്ങിനും പോയി തുടങ്ങി.. ജെനിയും ഭർത്താവും മക്കളും എല്ലാം അവധിയുള്ള ദിവസം വീട്ടിലേക്ക് വന്നു നിൽക്കും.. രണ്ടുമൂന്നു ദിവസം ഒക്കെ കഴിഞ്ഞിട്ടേ തിരികെ പോകാറുള്ളൂ.. ആദ്യമൊക്കെ എല്ലാവരും വരുമ്പോൾ സന്തോഷമായിരുന്നു.. പിന്നീട് ചേട്ടൻറെ ഭാഗത്തുനിന്ന് മോശമായ പ്രവർത്തികൾ കണ്ടുതുടങ്ങി.. വഷളത്തും നിറഞ്ഞ നോട്ടങ്ങളും അർത്ഥം വെച്ചുള്ള ചില സംസാരങ്ങളും ഒക്കെ തുടങ്ങിയപ്പോൾ അയാളിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങി.. അടുക്കളയിലേക്ക് വരുമ്പോഴും ഭക്ഷണം വിളമ്പുമ്പോൾ ഒക്കെ ചെറിയ തട്ടലും മുട്ടലും അയാളിൽ നിന്ന് കണ്ടു തുടങ്ങിയപ്പോൾ അത് ജീവനോട് തന്നെ പറയാൻ തീരുമാനിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *