ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. നമുക്ക് ജോയിൻറ് പെയിൻ വരുമ്പോൾ അതല്ലെങ്കിൽ നമ്മുടെ എല്ലുകൾക്ക് വല്ല പ്രശ്നവും വരുമ്പോൾ ആയിരിക്കും മിക്ക ആളുകളും അവരുടെ കാൽസ്യം പോയി പരിശോധിക്കുന്നത്.. എന്നാൽ നമ്മുടെ ശരീരത്തിന്റെ മിക്ക പ്രവർത്തനങ്ങൾക്കും അതായത് ബ്രയിനിന്റെ.. അതുപോലെതന്നെ ഹാർട്ടിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാം കാൽസ്യം വളരെ അത്യാവശ്യമായി വേണ്ട ഒരു വസ്തുവാണ്.. നമ്മുടെ ശരീരത്തിൽ കാൽസ്യം കുറയുന്നതുമൂലം നമുക്ക് എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഉണ്ടാവുക.. അതിൻറെ ഭാഗമായിട്ട് ശരീരത്തിൽ എന്തെല്ലാം ലക്ഷണങ്ങളാണ് മുൻപേ കാണിച്ചുതരുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് നമ്മൾ ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. നമ്മുടെ ശരീരത്തിലെ നൂറിൽ 90% പ്രവർത്തനത്തിന് കാൽസ്യം വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്.. നമ്മുടെ ശരീരത്തിലെ ഒരു 98% ത്തോളം ഉള്ള കാൽസ്യം നമ്മുടെ എല്ലുകളിലും അതുപോലെതന്നെ പല്ലുകളിലും ആണ് അടങ്ങിയിരിക്കുന്നത്.. ബാക്കി ഒരു ശതമാനം അല്ലെങ്കിൽ രണ്ട് ശതമാനം ഒക്കെയാണ് ബ്ലഡിൽ കാൽസ്യത്തിന്റെ അളവ് കണ്ടുവരുന്നത്..
അപ്പോൾ ഈ ബ്ലഡില് അടങ്ങിയിരിക്കുന്ന ഒന്ന് രണ്ട് ശതമാനം മാത്രം കാൽസ്യമാണ് നമ്മുടെ ഹാർട്ടിന്റെ പ്രവർത്തനങ്ങൾക്കും അതുപോലെതന്നെ നമ്മുടെ ബ്രെയിനിന്റെ പ്രവർത്തനങ്ങൾക്കും എല്ലാം സഹായിക്കുന്നത്.. നമ്മുടെ പല്ലുകളിൽ ഒക്കെ സ്റ്റോർ ചെയ്തു വയ്ക്കുന്ന കാൽസ്യം പൊതുവേ കാൽസ്യം ഫോസ്ഫറൈസ് പോലെയാണ് സ്റ്റോർ ചെയ്തു വയ്ക്കുന്നത്.. നമ്മുടെ ശരീരത്തിലെ ബ്ലഡിലെ കാൽസ്യത്തിന്റെ അളവ് കുറയുന്നത് അനുസരിച്ച് നമ്മുടെ ശരീരത്തിലെ എല്ലുകളിൽ നിന്ന് ഓട്ടോമാറ്റിക്കൽ ആയിട്ട് തന്നെ അതെല്ലാം ബ്ലഡിലേക്ക് പോകുകയും അത് കഴിഞ്ഞ് നമ്മൾ ബ്ലെഡ് ടെസ്റ്റ് ചെയ്തു നോക്കുമ്പോൾ കാൽസ്യം ഒരുപാട് കുറഞ്ഞ കാണാത്തതിന്റെ കാരണവും ഇതുതന്നെയാണ്.. ഒരു ശരീരത്തിൽ നോർമൽ ആയിട്ട് വേണ്ട കാൽസ്യത്തിന്റെ അളവ് എന്ന് പറയുന്നത് 8.6 മുതൽ 10.3 mg per d ltr ആണ് ബ്ലഡിലുള്ള കാൽസ്യത്തിന്റെ നോർമൽ റേഞ്ച് എന്ന് പറയുന്നത്.. നമ്മുടെ ശരീരത്തിൽ കാൽസ്യം ഉണ്ടോ എന്ന് പരിശോധിക്കുന്നത് ബ്ലഡ് ടെസ്റ്റ് ചെയ്തിട്ട് തന്നെയാണ് നോക്കാറുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…