പ്രായം കുറഞ്ഞ യുവാവിനെ തൊഴിലുറപ്പിന് പോകുന്ന സ്ത്രീയുടെ വീട്ടിൽ നിന്നും പിടിച്ച കഥ..

ഒരു ചെള്ള് ചെക്കനെ ഭർത്താവായി കിട്ടിയപ്പോൾ ഭാനുവിന്റെ കോലം തന്നെ മാറി.. തെങ്ങിൻ തടത്തിലേക്ക് തൂമ്പ കൊണ്ട് മണ്ണ് വെട്ടിക്കൊണ്ട് ദേവകി അത് പറയുമ്പോൾ കൂടെയുള്ളവർ ഒന്നും മനസ്സിലാകാതെ ഭാനുമതിയെ തന്നെ നോക്കി.. കരിമഷി എഴുതി കണ്ണ് കറുപ്പിച്ച് മുഖത്ത് പൗഡർ വാരി പൂശി.. എണ്ണ തേച്ചും മിനുക്കിയ മുടി തുമ്പിൽ റോസാപ്പൂ വച്ച് നല്ല സുന്ദരിയായി ഇരിക്കുന്ന ഭാനുമതിയെ നോക്കിക്കൊണ്ട് ഇരിക്കുന്നവർ ആകാംക്ഷയോടെ നോക്കി ദേവകിയുടെ അടുത്ത് തിരിഞ്ഞു.. ഇതു നല്ല പാട് അപ്പോൾ ഇന്നലെ രാത്രി നടന്ന സംഭവങ്ങൾ ഒന്നും നിങ്ങൾ അറിഞ്ഞില്ലേ.. ബിബിസിയുടെ ന്യൂസ് റിപ്പോർട്ടർ പോലെ ദേവകി മറ്റുള്ളവരെ നോക്കി.. ആ കുരുത്തംകുള്ളി പ്രകാശിനെ ഇന്നലെ രാത്രി അവളുടെ വീട്ടിൽ നിന്ന് നാട്ടുകാർ പൊക്കി..

അപ്പോൾ തന്നെ രണ്ടെണ്ണത്തിനെയും പിടിച്ച പിടിയിൽ തന്നെ കെട്ടി.. ഇതുവരെ അമ്പരന്ന പെണ്ണുങ്ങൾ കയ്യിലുണ്ടായിരുന്ന തൂമ്പ തെങ്ങിൻതടത്തിലേക്ക് വലിച്ചെറിഞ്ഞ് ബാനുവിന്റെ ചുറ്റും കൂടി.. കോളടിച്ചല്ലോ ബാനു.. എങ്ങനെ ഒപ്പിച്ചു എടുത്തു അവനെ നീ.. ബാനു ഒന്നും പറയാതെ തലയും താഴ്ത്തി നിന്നു.. നീ പേടിക്കേണ്ട ബാനു ഒരു അഞ്ചാറു വയസ്സ് കൂടിയത് അത്ര പ്രശ്നം ഒന്നുമല്ല.. ചെക്കനെ പീഡിപ്പിക്കാതെ ഇരുന്നാൽ മാത്രം മതി.. കൂട്ടത്തിൽ ഇരുന്ന സരസു അത് പറഞ്ഞപ്പോൾ കൂടെയുള്ള ആളുകളെല്ലാം പൊട്ടിച്ചിരിച്ചു.. അല്ല ദേവകി ഈ പ്രകാശനും ബാംഗ്ലൂരിൽ പഠിക്കുന്ന ദിവ്യയും പ്രേമത്തിലാണ് എന്നാണല്ലോ കേൾക്കുന്നത്.. ആ കുട്ടി ബാംഗ്ലൂരിൽ അല്ലേ അതിനിടയിൽ പ്രകാശനം ഇവളും കൂടി നടത്തിയ കച്ചവടം അല്ലേ ഇത്..

ദേവകി അത് പറഞ്ഞുകൊണ്ട് ഒരു ഒഴിഞ്ഞ മൂലയിലേക്ക് ചെന്നിരുന്നു കൊണ്ട് തന്റെ പാത്രം തുറന്നു.. ബാക്കിയുള്ളവരും ദേവകിയുടെ അരികിലായി പോയിരുന്ന ചായ കുടിക്കാൻ തുടങ്ങി.. ഭാനുമതിയും പാത്രം എടുത്ത് അവളുടെ അടുത്ത് പോയിരുന്നു.. നീ എന്തൊരു പെണ്ണാണ് ബാനു ആദ്യരാത്രിയുടെ ക്ഷീണം മാറുന്നതിനു മുൻപേ തന്നെ പണിക്ക് വന്നതിനെ സമ്മതിക്കണം… സരസു ചിരിയോടെ അതും പറഞ്ഞ് ചുറ്റുമുള്ള ആളുകളെ നോക്കി.. നമുക്ക് ഒന്നും അങ്ങനെയുള്ള ഒരു ഭാഗ്യം കിട്ടിയില്ലല്ലോ ദേവകി.. കിട്ടിയതിനെ എല്ലാം ചുമക്കുവാനും കൊലയ്ക്കുവാനും മാത്രമേ നേരമുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *