ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് വൈറ്റമിൻ ഡീ നമ്മുടെ ശരീരത്തിൽ വളരെയധികം ഇംപോർട്ടന്റ് ആണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം.. പണ്ടൊക്കെ വൈറ്റമിൻ ഡി എന്ന് പറയുന്നത് എല്ലിനെ കൂടുതൽ സപ്പോർട്ട് ചെയ്യുന്ന അല്ലെങ്കിൽ പ്രൊട്ടക്റ്റ് ചെയ്യുന്ന ഒരു വൈറ്റമിൻ മാത്രമായിട്ടാണ് അതിനെ എല്ലാവരും കണ്ടിരുന്നത്.. പക്ഷേ പ്രത്യേകിച്ച് ഇപ്പോൾ കോവിഡ് ഒക്കെ ആയിട്ടുള്ള സമയത്ത് വൈറ്റമിൻ ഡിയുടെ പ്രാധാന്യം എന്താണ് എന്ന് നമ്മൾ എല്ലാവരും ഏറെക്കുറെ മനസ്സിലാക്കിയിരിക്കുന്നു.. വൈറ്റമിൻ ഡീ നമ്മുടെ ശരീരത്തിൽ കുറഞ്ഞു കഴിഞ്ഞാൽ അത് നമ്മുടെ ശരീരത്തെ എങ്ങനെയാണ് ബാധിക്കുന്നത്.. അതിന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്.. നാച്ചുറൽ ആയിട്ട് ഇതിനെ നമുക്ക് എങ്ങനെ ഓവർകം ചെയ്യാൻ കഴിയും.. തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. ആദ്യമായി പറയാൻ പോകുന്നത് എല്ലുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെയാണ്..
വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിൽ കുറയുമ്പോൾ കാൽസ്യത്തിന്റെ മെറ്റബോളിസം നമ്മുടെ ശരീരത്തിൽ കുറയുകയും എല്ലുകളുടെ ബലം വല്ലാതെ കുറഞ്ഞു പോവുകയും ചെയ്യും.. വൈറ്റമിൻ ഡി യുടെ ഡെഫിഷ്യൻസി മൂലം കാരണം ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് ഓസ്റ്റിയോ പോറസിസ് അല്ലെങ്കിൽ എല്ലുകളുടെ ബലക്കുറവ് അതായത് എല്ലുകൾ പെട്ടെന്ന് പൊടിഞ്ഞു പോകാനുള്ള ചാൻസസ് കൂടുതലായി വരുന്നത്.. പ്രത്യേകിച്ച് കുട്ടികളുടെ വളർച്ച സമയത്ത് ഏറ്റവും പ്രാധാന്യമുള്ള ഒരു വൈറ്റമിൻ ആണിത്.. വൈറ്റമിൻ ഡി ഡെഫിഷ്യൻസി ഉള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് അതായത് അവരുടെ ശരീരത്തിന്റെ ഭാരം കാലുകൾക്ക് താങ്ങാൻ പറ്റാതെ വരുമ്പോൾ കാലുകൾ വളഞ്ഞു പോകുന്ന ഒരു അവസ്ഥ..
അതുകൊണ്ടുതന്നെ വളരുന്ന കുട്ടികൾക്ക് വൈറ്റമിൻ ഡീ വളരെയധികം പ്രാധാന്യമുള്ളതാണ്.. എല്ല് സമ്മതമായ പ്രശ്നങ്ങൾക്കാണ് വൈറ്റമിൻ ഡി കുറഞ്ഞു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ കാണിക്കുന്ന ഒരു ലക്ഷണം.. രണ്ടാമത്തെ ലക്ഷണം എന്നു പറയുന്നത് അതി കഠിനമായ ക്ഷീണം ഉണ്ടാവുക.. എനർജി ലെവൽ വളരെ ലോ ആയിട്ട് അനുഭവപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാവുക.. അതിന് കാരണം എന്താണെന്ന് വെച്ചാൽ നമുക്കറിയാം നമ്മുടെ ശരീരത്തിൽ എനർജി ഉത്പാദിപ്പിക്കപ്പെടുന്നത് നമ്മുടെ കോശങ്ങളുടെ അകത്തുള്ള മൈറ്റോ കോൺട്രിയ എന്ന് പറയുന്ന ഒരു പാർട്ടിൽ വെച്ചിട്ടാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…