മോളുവേ.. മോളെ മാളൂട്ടി.. അച്ഛൻറെ വിളി കേട്ട് മകൾ പിന്നാമ്പുറത്തേക്ക് വന്നു.. എന്താ അച്ഛാ.. കോലായിലെ തൂണ് ചാരി മകൾ അച്ഛനെ നോക്കി ചോദിച്ചു.. കയ്യിലിരുന്ന വാഴക്കുല താഴെ വെച്ചിട്ട് രവി തോളത്തിരുന്ന തോർത്തുകൊണ്ട് മുഖവും കഴുത്തും തുടച്ചുകൊണ്ട് മാളുവിനോട് പറഞ്ഞു കുറച്ചു വെള്ളം ഇങ്ങെടുക്കു മോളെ.. എന്താ ചൂട് മഴ വരാൻ സാധ്യതയുണ്ട്.. എന്താ ചൂട് തോർത്തുകൊണ്ട് വീശി അയാൾ പറഞ്ഞതും മാളു അകത്തേക്ക് പോയി തിരികെ ഗ്ലാസിൽ വെള്ളവുമായി വന്നു.. മാളു വെള്ളം അച്ഛനും നേരെ നീട്ടിയിട്ട് പറഞ്ഞു അവിടുന്ന് വിളിച്ചിരുന്നു.. വെള്ളം കുടിച്ച ഗ്ലാസ് താഴെ വെച്ചിട്ട് മകളോട് ചോദിച്ചു എവിടുന്ന് വിളിച്ചു എന്ന മോള് പറഞ്ഞത്.. നാണത്തോടെ മാളു പറഞ്ഞു അരവിന്ദേട്ടന്റെ വീട്ടിൽ നിന്ന്.. മാളുവിന്റെ മറുപടി കേട്ടതും രവി കൗതുകത്തോടെയും ആളുകളോട് ചോദിച്ചു.. ആരാ അരവിന്ദ് ആണോ വിളിച്ചത്.. അല്ല അച്ഛാ അവിടുത്തെ അമ്മയാണ് വിളിച്ചത്..
അവിടുത്തെ ഒരുക്കങ്ങൾ എവിടെ വരെയായി എന്ന് അറിയാൻ വേണ്ടി വിളിച്ചതാണ്.. അച്ഛൻ എവിടെ എന്ന് ചോദിച്ചു ഞാൻ പറഞ്ഞു പറമ്പിലാണ് എന്ന്.. അയാൾ എല്ലാം കേട്ടിട്ട് അവളോട് പറഞ്ഞു അച്ഛൻ ഇത്തിരി നേരം കിടക്കട്ടെ മോളെ.. നല്ല ക്ഷീണമുണ്ട്.. എന്താ അച്ഛാ വയ്യ അയാളെ ആകെ മൊത്തം നോക്കിക്കൊണ്ട് മാളു ചോദിച്ചു.. വെയിലിന്റെ ആണ് മോളെ നല്ല ക്ഷീണം.. രവിക്ക് ഒരേയൊരു മോളാണ് മാളവിക എന്ന മാളു.. മാളുവിനെ പ്രസവിച്ച ഉടനെ അവളുടെ അമ്മ മരിച്ചതാണ്.. പിന്നെ അച്ഛനും മുത്തശ്ശിയും കൂടി മാളുവിനെ വളർത്തി.. കഴിഞ്ഞവർഷം മുത്തശ്ശിയും അവരെ വിട്ടു പിരിഞ്ഞു..
കോളേജിലെ മാഷ് ആയ അരവിന്ദിന് മാളുവിനെ ഇഷ്ടമായി കല്യാണ ആലോചനയുമായി വീട്ടിലേക്ക് വന്നു.. എല്ലാം കൊണ്ടും നല്ലൊരു ബന്ധം.. അവരുടെ വീട്ടിൽ നിന്ന് ആണ് വിളിച്ചത് അങ്ങനെ ആ കല്യാണം ദിവസം എത്തി.. ആ അച്ഛൻറെ സന്തോഷത്തിന് അതിരില്ലായിരുന്നു.. തൻറെ നെഞ്ചിൽ കിടത്തി ഉറക്കിയ പൊന്നുമോളുടെ കല്യാണമാണ്.. വിരുന്നുകാർ എത്തിത്തുടങ്ങി.. ഒരു ഉത്സവം പോലെ ആ വീട്ടിൽ സന്തോഷം അലയടിച്ചു.. രവി എല്ലാത്തിനും മേൽനോട്ടം വഹിച്ചും നടക്കുമ്പോൾ ആണ്.. പടികടന്ന് വരുന്ന ആളുകളെ കണ്ട് രവി അമ്പരന്നത്.. മനസ്സിലേക്ക് ഒരു കുളിർമഴ പെയ്തത് പോലെ തോന്നി അയാൾക്ക്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…