ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമുക്ക് ഉറക്കത്തിനിടയിൽ അല്ലെങ്കിൽ എന്തെങ്കിലും വ്യായാമം ചെയ്യുമ്പോൾ അല്ലെങ്കിൽ കൂടുതൽ സമയം നടക്കുകയും മറ്റും ചെയ്യുമ്പോൾ മസിൽ കയറ്റം അല്ലെങ്കിൽ മസിലിന് കോച്ചി പിടുത്തം തുടങ്ങിയവ വരുന്ന ഒരുപാട് പേര് നമുക്കിടയിൽ ഉണ്ട്.. സാധാരണ ഒരു 35 അല്ലെങ്കിൽ 45 വയസ്സിനു മുകളിൽ ഉള്ള സ്ത്രീകളിൽ അല്ലെങ്കിൽ മുതിർന്ന ആളുകളിൽ അതുപോലെ പ്രായമുള്ള ആളുകളിലൊക്കെയാണ് ഇത് കണ്ടു വരാറുള്ളത്.. എന്നാൽ ഇത്തരം ലക്ഷണങ്ങൾ കുട്ടികളിലും കണ്ടു വരാറുണ്ട്.. അതായത് കൂടുതൽ സമയം കളിച്ചു രാത്രി കിടക്കുന്ന സമയത്ത് അവർക്ക് മസിൽ പിടുത്തം അല്ലെങ്കിൽ മസിൽ കയറ്റം കാണാറുണ്ട്..
ആ സമയത്ത് നമ്മൾ നല്ലപോലെ മസാജ് ചെയ്തു ഉഴിഞ്ഞു കൊടുത്തു കഴിഞ്ഞാൽ അവർക്ക് ആശ്വാസം ലഭിക്കാറുണ്ട്.. അപ്പോൾ എന്താണ് ഈ മസിൽ പിടുത്തം എന്ന് പറയുന്നത്.. എന്തുകൊണ്ടാണ് ഈ മസിൽ പിടുത്തം വരുന്നത്.. ഇനി ഇങ്ങനെ ഇടയ്ക്കിടയ്ക്ക് മസിൽ പിടുത്തം വരുന്ന ആളുകൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണ്.. അത് നമ്മൾ പരിഹരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.. അതുപോലെ നമ്മുടെ ഭക്ഷണത്തിൽ എന്തെല്ലാം മാറ്റങ്ങൾ നമ്മൾ വരുത്തണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്..
അപ്പോൾ എന്താണ് ഈ മസിൽ പിടുത്തം അല്ലെങ്കിൽ മസിൽ ഉരുണ്ട കയറ്റം എന്ന് പറയുന്നത് അതുപോലെ മസിൽ കോച്ചി പിടുത്തം എന്നൊക്കെ പല പേരുകളിൽ ഇതിനെ പറയാറുണ്ട്.. നമ്മുടെ മസിലുകൾ നമ്മൾ അറിയാതെ തന്നെ കൂടുതൽ സമയം ഇങ്ങനെ സംഗോജിക്കും അതുപോലെ വികസിക്കുകയും ചെയ്യുന്നുണ്ട്.. അപ്പോൾ നമ്മുടെ ചില മസിലുകൾ കൂടുതലായി സംഗോജിച്ച് കഴിഞ്ഞാൽ അത് വീണ്ടും യഥാസ്ഥാനത്ത് എത്തുന്ന അയഞ്ഞു വരുവാൻ കുറച്ചു സമയം എടുക്കും.. ഇത്തരത്തിൽ മസിലുകൾ സങ്കോജിച്ചു നിൽക്കുന്ന അവസ്ഥയാണ് മസിൽ പിടുത്തം അല്ലെങ്കിൽ മസിൽ ഉരുണ്ട കയറ്റം എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…