വൈറ്റില ജംഗ്ഷനിലെ ചുവന്ന സിഗ്നൽ ലൈറ്റിനു മുമ്പിൽ പ്രസാദ് തൻറെ ബൈക്ക് ബ്രേക്ക് ഇട്ട് നിർത്തി. ലൈറ്റിന് സമീപമുള്ള ഡിജിറ്റൽ മീറ്ററിൽ കൗണ്ട് ഡൗൺ നടക്കുന്നത് അയാൾ മിണ്ടാതെ നോക്കി നിന്നു.. ഇന്നും വൈകിച്ചെന്നാൽ അസിസ്റ്റൻറ് എൻജിനീയർ അറ്റൻഡൻസ് ഒപ്പിടിക്കില്ല എന്ന് താക്കീത് ചെയ്തിരുന്നു.. എട്ടുമണിക്ക് ഇനി അഞ്ചു മിനിറ്റ് മാത്രമേ ഉള്ളൂ… ഈ ജംഗ്ഷൻ കഴിഞ്ഞ് കുണ്ടന്നൂർ എത്തണം.. അയാൾ ആക്സിലേറ്റർ റേസ് ചെയ്തുകൊണ്ട് റൈറ്റ് സിഗ്നൽ ഇട്ട് കൊണ്ട് സൈഡ് ഗ്ലാസിൽ നോക്കി റെഡിയായി.. പെട്ടെന്ന് ക്ലാസിലൂടെ പുറകിലൂടെ സ്കൂട്ടറിൽ ഇരിക്കുന്ന യുവതിയെ കണ്ടു അയാൽ തിരിഞ്ഞു നോക്കി.. ഉള്ളിലൂടെ ഒരു കൊള്ളിയാൻ കടന്നുപോയി.. അത് അവൾ തന്നെ രേഷ്മ.. അയാളുടെ മനസ്സിലേക്ക് ഭൂതകാലത്തിന്റെ കടന്നുകയറ്റം ഉണ്ടായി.. പെട്ടെന്ന് വാഹനങ്ങളുടെ പുറകിൽ നിന്ന് കാതടിപ്പിക്കുന്ന ഹോണടി കേട്ട് അയാൾ തന്റെ ബൈക്ക് മുന്നോട്ട് എടുത്തു..
കെഎസ്ഇബി ഓഫീസിൽ എത്തുമ്പോഴേക്കും ആപ്സെൻറ് ഇടാനായി അറ്റൻഡൻസ് രജിസ്റ്റർ കയ്യിലെടുത്തിരുന്നു.. പ്രസാദിനെ കണ്ടപ്പോൾ ഒന്ന് ഇരുത്തി മൂളിയിട്ട് ഒപ്പിടുവാനായി രജിസ്റ്റർ അയാൾക്ക് നേരെ നീട്ടി.. ഒപ്പിട്ട് വെളിയിൽ ഇറങ്ങുമ്പോഴും സൺറൈസ് മീറ്റിംഗ് നടക്കുമ്പോഴും പ്രസാദിന്റെ ചിന്തകൾ മുഴുവൻ നേരത്തെ കണ്ട രേഷ്മയെ കുറിച്ച് ആയിരുന്നു.. അവൾ ഒന്നുകൂടെ ഒന്ന് മിനുങ്ങിയിട്ടുണ്ട്.. ഗ്ലാസിലൂടെ ഹെൽമെറ്റിനകത്തു കാണുന്ന വട്ട മുഖം… പണ്ട് ഉള്ളതിനേക്കാൾ ഒന്നുകൂടി തുടുത്തിട്ടുണ്ട്.. അവൾ തന്നെ കാണാതെ ഇരുന്നതാണോ അതോ മനപൂർവ്വം മുഖം തിരിച്ചുവച്ചത് ആയിരുന്നോ.. ഞാൻ നോക്കുമ്പോൾ അവൾ സിഗ്നൽ ലൈറ്റിലേക്ക് കണ്ണും നട്ട് ഇരിക്കുകയായിരുന്നു.. അവളുടെ നമ്പർ തന്റെ ഫോണിൽ ഉണ്ടോ ആവോ..
അയാൾ ഫോൺ എടുത്ത് സെർച്ച് ചെയ്ത് രേഷ്മ എന്ന ടൈപ്പ് ചെയ്ത് തുടങ്ങിയപ്പോൾ തന്നെ രേഷ്മ എന്ന് തുടങ്ങുന്ന പല പേരുകൾ തെളിഞ്ഞുവന്നു.. ഹോ കിട്ടി ആശ്വാസത്തോടെ അയാൾ പേര് കണ്ടെത്തി.. രേഷ്മ രവി.. ചെത്തുകാരൻ രവി ചേട്ടൻറെ മൂത്തമകൾ.. നാലഞ്ചു കൊല്ലം മുമ്പ് ഫീൽഡ് എൻക്വയറിക്ക് പോയപ്പോൾ ആണ് അവളെ ആദ്യമായി കാണുന്നത് എന്ന് അയാൾ ഓർത്തു.. തികച്ചും അവിചാരിതമായി അവളുടെ വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി കണക്ഷൻ നൽകുന്നതിനുവേണ്ടി എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ തന്റെ അടുത്തുനിന്ന് ചോദ്യങ്ങൾക്ക് മറുപടി പറയാൻ അവൾ കാണിച്ച ഉത്സാഹം വല്ലാത്തതായിരുന്നു.. അച്ഛൻ ജോലിക്ക് പോയതുകൊണ്ട് തന്നെ അമ്മയാണ് അന്ന് അവിടെ ഉണ്ടായിരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…