മൂക്കിൽ നിന്നും രക്തം വരുന്നത് ഏതെങ്കിലും വലിയ രോഗത്തിൻറെ തുടക്കമാണോ.. ഇതിൻറെ കാരണങ്ങളും പരിഹാരമാർഗങ്ങളും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ച് ആണ്.. അതാണ് നേസിൽ ബ്ലീഡിങ് അഥവാ മൂക്കിൽ നിന്ന് രക്തം വരുക എന്ന ഒരു അവസ്ഥയെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. പ്രത്യേകിച്ചും കുട്ടികൾക്ക് മുതൽ പ്രായമായ ആളുകൾ വരെ സാധാരണയായി കണ്ടുവരുന്ന ഒരു രോഗാവസ്ഥ ആണ് മൂക്കിൽ നിന്നും രക്തം വരുക എന്നുള്ളത്.. അതുകൊണ്ടുതന്നെ നമ്മൾ പലരും മാതാപിതാക്കൾ എന്ന ഒരു നിലയിലും സഹോദരങ്ങൾ എന്ന നിലയിലും നമ്മൾ വളരെയധികം പേടിക്കുന്ന ഒരു അസുഖം കൂടിയാണിത്.. സാധാരണയായിട്ട് കുട്ടികളെ അപേക്ഷിച്ച് ഈ രോഗം കൂടുതലായി കണ്ടുവരുന്നത് 18 വയസു മുതൽ 30 വയസ്സു വരെയുള്ള ആളുകളിൽ ആണ്.. ഇത്തരം ഒരു പ്രശ്നം ഉണ്ടാവുന്നതിനുള്ള പ്രധാന ഒരു കാരണം എന്ന് പറയുന്നത് ട്രോമാ ആണ്..

നമ്മുടെ മൂക്കിൽ നമ്മൾ പ്രതീക്ഷിക്കാതെ മൂക്കിന് പറ്റുന്ന ഇഞ്ചുറികളാണ് ട്രോമാ എന്ന് പറയുന്നത്.. അത് ചിലപ്പോൾ നിങ്ങൾ കളിക്കുന്നത് കൊണ്ട് വരാം അല്ലെങ്കിൽ മൂക്കിന് കേൾക്കുന്ന ക്ഷതങ്ങൾ കൊണ്ടാവാം.. അല്ലെങ്കിൽ മൂക്കിൽ ആരെങ്കിലും തല്ലിയത് കൊണ്ടാവാം.. അതുപോലെ പിന്നീട് കാണുന്നത് കുട്ടികളിലാണ്.. അതായത് കുട്ടികളുടെ കൈകൾ അറിയാതെ മൂക്കിൽ തട്ടുമ്പോൾ പെട്ടെന്ന് മുറിവുകൾ ഉണ്ടാകുന്നു.. അതിനുള്ള ഒരു പ്രധാന കാരണം നമ്മുടെ കൈകളിലെ സ്കിൻ പോലെയെല്ലാം മൂക്കിനകത്ത് വളരെ സെൻസിറ്റീവായ നേർത്ത സ്കിന്നാണ്.. അതുകൊണ്ടുതന്നെ പെട്ടെന്ന് എന്തെങ്കിലും ചെറുതായി തട്ടിയാൽ പോലും അവിടെ ബ്ലഡ് വരാൻ സാധ്യതയുണ്ട്..

അതുകൊണ്ടുതന്നെ കുട്ടികളിൽ ഇത് വളരെ കോമൺ ആയി കാണാറുള്ള ഒരു കാര്യമാണ്.. ഇത്തരം ലക്ഷണങ്ങൾ കുട്ടികളിൽ കാണുമ്പോൾ മാതാപിതാക്കൾ ഒരിക്കലും പേടിക്കേണ്ട ആവശ്യമില്ല.. ആദ്യമായിട്ടാണ് കുട്ടിയുടെ മൂക്കിൽ നിന്ന് രക്തം വരുന്നതെങ്കിൽ ഒരു തുണിയെടുത്ത് 10 മിനിറ്റ് നേരത്തേക്ക് മൂക്ക് ഒന്ന് അമർത്തിപ്പിടിക്കുക.. ഇങ്ങനെ ചെയ്യുമ്പോൾ മുറിവുകൾ കൊണ്ടുണ്ടായ ബ്ലഡ് ആണ് വരുന്നതെങ്കിൽ അത് താനേ നിന്നു കൊള്ളും.. ഇത്രയൊക്കെ ചെയ്തിട്ടും ബ്ലഡ് വരുന്നത് നിന്നില്ലെങ്കിൽ മാത്രം നിങ്ങൾ ഒരു ഡോക്ടറെ കാണേണ്ടത് ആവശ്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *