അമ്മ എന്ന സ്നേഹ കടലിനെ കുറിച്ചുള്ള കഥകൾ..

എനിക്ക് ലക്ഷ്മി ഏടത്തിയുടെ മകനായി ജനിക്കണം.. അങ്ങനെ പറയാൻ ആ നാലാം വയസ്സുകാരന് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല.. അടുത്ത ജന്മത്തിൽ ആരാകാനാണ് ആഗ്രഹം എന്ന് ചോദിച്ചാൽ മാഷ് ഇതുവരെ ഞെട്ടി.. മാന്ത്രികൻ ആവണമെന്നും ആന ആവണമെന്നും അതുപോലെ സിംഹം ആകണമെന്നും ഒക്കെ പറഞ്ഞ സഹപാഠികൾ അവനെ നോക്കി ചിരിച്ചു പക്ഷേ അവൻ അവരെയൊന്നും നോക്കിയില്ല.. പകരം നോക്കി കഞ്ഞിപ്പുരയിൽ നിന്ന് ആശ്വാസത്തിന്റെ വെളുത്ത പുക വാനിലേക്ക് ഉയർന്ന് പൊങ്ങുന്നുണ്ടോ എന്ന്.. അതിനു പുറകിലായി ലക്ഷ്മി ഏടത്തിയെ കാണുന്നുണ്ടോ എന്ന്.. മാഷുമാർ ചായകുടിക്കാൻ പോകുന്ന സമയം നോക്കി അവൻ കഞ്ഞിപ്പുരയിലേക്ക് ഓടി അടുപ്പിൽ തീ കൂട്ടുകയായിരുന്ന ലക്ഷ്മി ഏടത്തിയും..

വാത്സല്യത്തോടെയുള്ള ഒരു നോട്ടം അവനെ കിട്ടി.. തിളച്ചു മറിയുന്ന ചെമ്പിൽ നിന്ന് ഒരു പിഞ്ഞാണം കഞ്ഞിവെള്ളം ലക്ഷ്മി ഏടത്തി കോരിയെടുത്തു.. ഓടിച്ചെന്ന് കിണറ്റിൽ നിന്ന് ഒരുതൊട്ടി വെള്ളം എടുത്ത് കൈയും മുഖവും കഴുകി കുലുക്കി കഴിഞ്ഞു.. ലക്ഷ്മി ഏടത്തി ചുറ്റും നോക്കി മാഷുമാരും ടീച്ചർമാരും അങ്ങോട്ട് വരരുതേ എന്ന് പ്രാർത്ഥിച്ചു.. ഒരു തവി എടുത്ത് ചെമ്പിൽ ഇട്ട് ഇളക്കി.. രണ്ട് കയിൽ ചോറ് ഊറ്റിയെടുത്ത് പാത്രത്തിലേക്ക് ഇട്ടു.. പാത്രത്തിൽ നിന്ന് ആവി പറന്നുപൊങ്ങി.. അതിൽ നിന്നും രണ്ടു വറ്റയെടുത്ത് വിരലുകൊണ്ട് ഞെരടി നോക്കി.. ലക്ഷ്മി ഏടത്തി പറഞ്ഞു ചോറ് വെന്തില്ലല്ലോ കുട്ടി എന്ന്.. അവൻറെ മുഖം വാടി.. തല താഴ്ന്നു. അതുകൊണ്ട് ലക്ഷ്മി ഏടത്തി വേഗം വലിയൊരു കുമ്പിൾ എടുത്തു അതിൻറെ അടപ്പുകൊണ്ട് വറ്റുകൾ ഓരോന്നും അമർത്തി ഉടയ്ക്കാൻ തുടങ്ങി.. അപ്പോഴും ആ ചുണ്ടുകൾ വറ്റിലെ ചൂടിന് ഉതി അകറ്റാൻ മറന്നില്ല..

പിഞ്ഞാണത്തിലെ കഞ്ഞി വെള്ളത്തിലേക്ക് ഉടച്ച് ചോറ് ഇട്ടു.. അത് അവന് നേരെ നീട്ടിയപ്പോൾ ക്ലാസ് തുടങ്ങാനുള്ള ബെല്ലടി കേട്ടു.. ഒരൊറ്റ വലിക്ക് അതെല്ലാം കുടിച്ച് പിഞ്ഞാണം ലക്ഷ്മി ഏടത്തിക്ക് നേരെ തിരിച്ചു നീട്ടി ക്ലാസിലേക്ക് ഓടാൻ നേരം ആ ചുണ്ടിന്റെ അറ്റത്തെ രണ്ടു വറ്റ് ചോറ് തങ്ങി നിൽക്കുന്നു ഉണ്ടായിരുന്നു.. അവനെ തിരികെ വിളിച്ച് ചുണ്ടിൽ പറ്റിയ വറ്റിനെ തൻറെ സാരി തലപ്പുകൊണ്ട് തുടച്ചു കൊടുക്കുമ്പോൾ മക്കളില്ലാത്ത ലക്ഷ്മി ഏടത്തിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *