ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഇന്ന് നമ്മുടെ ആളുകൾക്കിടയിൽ വളരെയധികം കോമൺ ആയി കണ്ടുവരുന്ന ഒന്നാണ് കാലുകളിലെ രക്തക്കുഴലുകളെ ബാധിക്കുന്ന വെരിക്കോസ് വെയിൻ എന്ന പ്രശ്നം.. ഏകദേശം 30 മുതൽ 50 ശതമാനം വരെയുള്ള ആളുകളിൽ വെരിക്കോസ് വെയിൻ ആയി ബന്ധപ്പെട്ട ഏതെങ്കിലും ഘട്ടങ്ങളിലുള്ള അവസ്ഥകൾ കണ്ടുവരാറുണ്ട്.. വെരിക്കോസ് വെയിൻ എന്ന രോഗത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 5 പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്.. ആദ്യമായി നമുക്ക് എന്താണ് വെരിക്കോസ് വെയിൻ എന്നും അതുപോലെ ഇതിൻറെ പ്രധാനപ്പെട്ട രോഗലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നും.. അതുപോലെതന്നെ നമ്മുടെ കാലുകളിൽ ഉണ്ടാകുന്ന വേദനകൾ വെരിക്കോസ് വെയിനായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട ലക്ഷണമാണ്..
എന്നാൽ കാലിൽ ഉണ്ടാവുന്ന മറ്റു പല അസുഖങ്ങൾക്കും വേദനകൾ ഉണ്ടാവും അതുകൊണ്ടുതന്നെ വെരിക്കോസ് വെയിൻ വേദനയും അതുപോലെ മറ്റു രോഗങ്ങൾ കൊണ്ട് ഉണ്ടാകുന്ന വേദനയും തമ്മിൽ എങ്ങനെയാണ് തിരിച്ചറിയാൻ കഴിയുക എന്നുള്ള കാര്യങ്ങളെക്കുറിച്ചും നമുക്ക് മനസ്സിലാക്കാം.. അതുപോലെതന്നെ പ്രാരംഭഘട്ടത്തിൽ വെരിക്കോസ് വെയിൻ വരുമ്പോൾ അതിനുവേണ്ട ശ്രദ്ധകളോ അല്ലെങ്കിൽ പരിചരണമോ കൊടുത്തില്ലെങ്കിൽ അതിന്റെ അവസാനംl ഘട്ടത്തിൽ എന്തായിത്തീരും എന്തിനെക്കുറിച്ചും നമുക്ക് മനസ്സിലാക്കാം അതിൻറെ കൂടെ തന്നെ വെരിക്കോസ് വെയിൻ രോഗനിർണയം എങ്ങനെ സാധ്യമാകും..
അതിനായി എന്തെല്ലാം ചികിത്സ മാർഗ്ഗങ്ങൾ ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിൽ നിലവിൽ ഉണ്ട് എന്നും നമുക്ക് മനസ്സിലാക്കാം.. കാലിൽ നിന്നും തിരിച്ചു ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന കുഴലുകളാണ് വെയിനൂകൾ എന്ന് പറയുന്നത്.. ഒരേ ഡയറക്ഷൻ അല്ല.. അതായത് താഴെ നിന്ന് മുകളിലേക്ക് മാത്രം രക്തം ഒഴുകുന്നതിനു വേണ്ടി നിരവധി വാൽവുകൾ ഈ വെയിനിൽ ഉണ്ട്.. ഈ വാൽവുകളുടെ തകരാറുകൾ അതോടൊപ്പം തന്നെ വാൽവിന്റെ ഭിത്തികളിൽ ഉള്ള തകരാറുകളും വെയിനുകൾ ഉരുണ്ടുകൂടി കാലിൻറെ തൊലിയുടെ പുറമേ പ്രകടമായി കാണുന്നതിനെയാണ് നമ്മൾ വെരിക്കോസ് വെയിൻ എന്നു പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…