ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് വെരിക്കോസ് വെയിൻ കാലിലെ ഞരമ്പുകൾ ചുരുളുക.. അതുപോലെ കാലിലെ ഞരമ്പുകൾ തടിക്കുക തുടങ്ങിയവ വളരെ കോമൺ ആയ ഒരു അസുഖമാണ്.. ഭൂരിഭാഗം സ്ത്രീകളിലും പുരുഷന്മാരിലും ഇത് പ്രായഭേദമന്യേ കൊണ്ടുവരാറുണ്ട്.. പ്രത്യേകിച്ചും കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്ന ആളുകളിലാണ് ഈ രോഗം കണ്ടുവരുന്നത്.. അതായത് ചിലപ്പോൾ അധ്യാപകർ ആവാം അതല്ലെങ്കിൽ കടകളിൽ നിന്ന് ജോലി ചെയ്യുന്ന ആളുകൾ ആവാം.. അതുപോലെ ട്രാഫിക് പോലീസ് ആവാം.. ബാർബർ തുടങ്ങിയ ആളുകളിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്.. കാലിലെ ചീത്ത രക്തങ്ങൾ ഹാർട്ടലേക്ക് കൊണ്ടുപോകുന്ന ഞരമ്പുകൾ അതിൻറെ വാൽവുകളിൽ ഡാമേജ് വരികയും അതുമൂലം ആ വാൽവ് ലീക്ക് ആയിക്കൊണ്ട് അതുമൂലം കാലിൻറെ താഴ്ഭാഗത്ത് ചീത്ത രക്തം കെട്ടിനിൽക്കുകയും ചെയ്യുക..
ഇതാണ് വെരിക്കോസ് വെയിൻ എന്ന രോഗത്തിൻറെ പ്രധാന കാരണം.. ഇത്തരം ചീത്ത രക്തങ്ങൾ കാലിൽ കെട്ടി കിടക്കുമ്പോൾ ആ ഭാഗത്ത് തൊലിയിൽ വ്യത്യാസം വരിക.. കാലിൽ കടച്ചിൽ വേദന തുടങ്ങിയവ വരുക.. ഞരമ്പുകൾ ചുരുണ്ട നീലനിറത്തിൽ കാണുക.. ഇതെല്ലാം അവയുടെ ലക്ഷണങ്ങളാണ്.. തുടക്കത്തിൽ തന്നെ ഇവ ശ്രദ്ധിച്ചാൽ അതായത് നമ്മുടെ ജീവിതശൈലികളിൽ മാറ്റം വരുത്തിയാൽ ഇത് തടയാനാവും.. ഇത്തരം ലക്ഷണങ്ങൾ കൂടിക്കൂടി വന്ന് ആ ഭാഗത്തെ തൊലികളിൽ മാറ്റം വന്നു അത് പിന്നീട് അൾസർ ആവുകയും ബ്ലീഡിങ് വരുകയും ചില ആളുകൾക്ക് അതിലും കൂടിയ ലക്ഷണങ്ങൾ വരെ കണ്ടു വരാം.. ഇത്തരം ലക്ഷണങ്ങൾ വരുമ്പോൾ പിന്നീട് അവർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥയിലേക്ക് അത് മാറും..
ഈ വെരിക്കോസ് വെയിൻ വന്നാൽ തുടക്കത്തിലെ ചികിത്സ കഴിഞ്ഞാൽ സർജറി അതല്ലെങ്കിൽ ലേസർ ചികിത്സകൾ പോലെയുള്ളവയാണ് പ്രതീക്ഷിക്കാറുള്ളത്.. എന്നാൽ ഇത് കൂടാതെയുള്ള ഒരു നൂതന ചികിത്സ മാർഗ്ഗമാണ് വെനാസീൻ എന്നുള്ളത്.. ഇത് സർജറി അല്ല അതുപോലെതന്നെ അനസ്തേഷ്യ ആവശ്യമില്ല അതുപോലെ മുറിവുകളോ മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ല.. ഒരു മണിക്കൂർ കൊണ്ട് തന്നെ ചെയ്ത് എടുക്കാൻ കഴിയുന്ന ഒരു പ്രൊസീജറാണ്.. അതായത് നിങ്ങൾ രാവിലെ വന്നു ഒന്ന് രണ്ട് മണിക്കൂർ കൊണ്ട് ചെയ്തു വേഗം തന്നെ വീട്ടിൽ പോകാൻ പറ്റുന്ന ഒരു ചികിത്സാ രീതിയാണ് ഇത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…